ഡ്രൈവറില്ലാ വാഹനം അവതരിപ്പിച്ച് അജ്​മാന്‍

ഡ്രൈവറില്ലാ വാഹനം അവതരിപ്പിച്ച് അജ്​മാന്‍
Oct 20, 2021 11:54 AM | By Shalu Priya

അജ്​മാന്‍ : ഡ്രൈവറില്ലാത്ത അത്യാധുനിക വാഹനം അവതരിപ്പിച്ച് അജ്​മാന്‍. വിനോദ സഞ്ചാരികളെ അവരുടെ താമസകേന്ദ്രങ്ങളില്‍ നിന്നെടുത്ത്​ അജ്​മാനിലെ പുറം കാഴ്​ചകൾ കാണിക്കാൻ കൊണ്ടുപോകും ഈ വാഹനം.

5ജി സാങ്കേതികവിദ്യയും അതിവേഗ ഇൻറർനെറ്റും ഇതിൽ സജ്ജീകരിച്ചിരിച്ചിട്ടുണ്ട്. അജ്​മാന്‍ നഗരസഭ ആസൂത്രണ വകുപ്പാണ് ഇത്തിസാലാത്തി‍െൻറ സഹകരണത്തോടെ വാഹനം അവതരിപ്പിച്ചിരിക്കുന്നത്.യു.എ.ഇയുടെ സുവർണ ജൂബിലിയോടനുബന്ധിച്ച 50 പദ്ധതികൾക്കനുസരിച്ചും അജ്​മാന്‍റെ അടിസ്ഥാന വികസന മേഖലയിലെ മുന്നേറ്റത്തിന്‍റെ അടയാളപ്പെടുത്തലായുമാണ് ഈ വാഹനം നിരത്തിലിറക്കിയിരിക്കുന്നത്.

എമിറേറ്റ്‌ ആർട്ടിഫിഷ്യൽ ഇൻറലിജൻസ് സാങ്കേതിക വിദ്യയടക്കം പരമാവധി ഉപയോഗപ്പെടുത്തുന്നതി​െൻറ മാതൃക കൂടിയാണ് ഡ്രൈവറില്ലാത്ത വാഹനം. അജ്​മാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് പ്രധാന കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുന്നതിന് തങ്ങളുടെ താമസകേന്ദ്രങ്ങളില്‍ നിന്നും ഈ വാഹനത്തില്‍ യാത്ര ചെയ്യാന്‍ കഴിയും.

അജ്​മാന്‍ നഗരസഭ ആസൂത്രണ വിഭാഗം ചെയർമാൻ ശൈഖ് റാഷിദ് ബിൻ ഹുമൈദ് അൽ നുഐമി വാഹനം ഉദ്ഘാടനം ചെയ്​തു. സുപ്രധാനവും വിശിഷ്​ടവുമായ ഈ പദ്ധതി മിഡിൽ ഈസ്​റ്റിൽ ആദ്യമായാണ് നടപ്പാക്കുന്നതെന്ന് ഇത്തിസലാത്ത് നോർത്തേൺ എമിറേറ്റ്സ് ജനറൽ മാനേജർ അബ്​ദുൽ അസീസ് ഹമദ് തര്യം പറഞ്ഞു.5ജി സാങ്കേതികവിദ്യയുടെ സഹായത്താല്‍ മുഖം തിരിച്ചറിയല്‍ സജ്ജീകരണങ്ങളും ഈ വാഹനത്തിന്‍റെ സവിശേഷതയാണ്.

വാഹനത്തിലെ യാത്രക്കാർക്ക് അതിവേഗ വൈഫൈ ആക്​സസ് നൽകുന്നുണ്ട്. സമർഥവും വികസിതവുമായ ഗതാഗത മാർഗങ്ങൾ പ്രദാനം ചെയ്യുന്നതിനായി കഴിഞ്ഞ മൂന്നു മാസങ്ങളായി നടന്ന തുടർച്ചയായ പ്രവർത്തനത്തിന്‍റെ ഫലമാണ്​ വാഹനമെന്ന് അജ്​മാൻ കൾച്ചർ സെൻറർ ഡയറക്​ടർ ശൈഖ നൂറ അൽ നുഐമി പറഞ്ഞു. വിവിധ തരത്തിലുള്ള യാത്രക്കാര്‍ക്ക് അനുയോജ്യമായ രീതിയിലാണ് ഈ വാഹനം രൂപകൽപന ചെയ്​തിരിക്കുന്നത്.

15 പേര്‍ക്ക് യാത്ര ചെയ്യാനുതകും വിധം വിശാലമാണ് ഇതി​െൻറ അകം. അജ്​മാൻ ഹോട്ടൽ മുതൽ അൽ ബര് വേ റൗണ്ട് എബൗട്ട് വരെയും തിരികെ നഗരത്തിലെ പ്രധാനകേന്ദ്രങ്ങളിലേക്കും ഈ വാഹനം ദിവസവും പ്രവർത്തിക്കും.

Ajman introduces driverless vehicle

Next TV

Related Stories
സൗദി അറേബ്യയിൽ കൊവിഡ് രൂക്ഷം; ഗുരുതരാവസ്ഥയിലുള്ളവരുടെ  എണ്ണം ഉയരുന്നു

Jan 27, 2022 10:37 PM

സൗദി അറേബ്യയിൽ കൊവിഡ് രൂക്ഷം; ഗുരുതരാവസ്ഥയിലുള്ളവരുടെ എണ്ണം ഉയരുന്നു

സൗദി അറേബ്യയിൽ കൊവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിലുള്ളവരുടെ എണ്ണം ദിനംപ്രതി ഉയരുന്നു. ആകെ ചികിത്സയിലുള്ള 39,981 രോഗികളിൽ 789 പേരുടെ നില...

Read More >>
സൗദി ദേശീയ പതാകയെ അപമാനിച്ച കേസ്; നാല് പ്രവാസികള്‍ അറസ്റ്റില്‍

Jan 27, 2022 09:01 PM

സൗദി ദേശീയ പതാകയെ അപമാനിച്ച കേസ്; നാല് പ്രവാസികള്‍ അറസ്റ്റില്‍

സൗദി ദേശീയ പതാകയെ അപകീര്‍ത്തിപ്പെടുത്തിയ സംഭവത്തില്‍ നാല് വിദേശികളെ പൊലീസ് അറസ്റ്റ് ചെയ്‍തു. എല്ലാവരും ബംഗ്ലാദേശുകാരാണെന്നാണ്...

Read More >>
നാദാപുരം സ്വദേശിയായ യുവതി ദോഹയിൽ ഷോക്കേറ്റ് മരിച്ചു

Jan 27, 2022 09:15 AM

നാദാപുരം സ്വദേശിയായ യുവതി ദോഹയിൽ ഷോക്കേറ്റ് മരിച്ചു

നാദാപുരം സ്വദേശിയായ യുവതി ദോഹയിൽ ഷോക്കേറ്റ് മരിച്ചു...

Read More >>
മസ്‍തിഷ്‍കാഘാതം; മലയാളി നഴ്‍സ് സൗദി അറേബ്യയില്‍ മരിച്ചു

Jan 26, 2022 09:07 PM

മസ്‍തിഷ്‍കാഘാതം; മലയാളി നഴ്‍സ് സൗദി അറേബ്യയില്‍ മരിച്ചു

മലയാളി നഴ്‍സ് സൗദി അറേബ്യയില്‍...

Read More >>
ഗാര്‍ഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യാന്‍ ഫീസ് പരിധി നിശ്ചയിച്ച്‌ ഖത്തര്‍

Jan 26, 2022 08:01 PM

ഗാര്‍ഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യാന്‍ ഫീസ് പരിധി നിശ്ചയിച്ച്‌ ഖത്തര്‍

ഗാര്‍ഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യാന്‍ ഫീസ് പരിധി നിശ്ചയിച്ച്‌...

Read More >>
യുഎഇയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 2369 പേർക്കുകൂടി കോവിഡ്

Jan 26, 2022 07:45 PM

യുഎഇയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 2369 പേർക്കുകൂടി കോവിഡ്

യുഎഇയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 2369 പേർക്കുകൂടി കോവിഡ്...

Read More >>
Top Stories