---
title: "ഒമാനിലെ ദോഫാര്‍ മേഖലയില്‍ ശക്തമായ പൊടിക്കാറ്റ്"
english_title: "Strong dust storm in Dhofar region of Oman"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/61590/strong-dust-storm-in-dhofar-region-of-oman"
published_at: "2022-08-14T14:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62f8bfa380966_OMAN.jpg"
keywords: []
---

# ഒമാനിലെ ദോഫാര്‍ മേഖലയില്‍ ശക്തമായ പൊടിക്കാറ്റ്

> **Lead Summary:** **മസ്‌കറ്റ്:** ഒമാനില്‍ ദോഫാര്‍ മേഖലയില്‍ ശക്തമായ പൊടിക്കാറ്റ്. ആദം-ഹൈമ-തുംറൈത് റോഡില്‍ ദൂരക്കാഴ്ച കുറവായതിനാല്‍ വാഹനയാത്രക്കാര്‍ ജാഗ്രത പുലര്‍ത്തണമെന്ന് റോയല്‍ ഒമാന്‍ പൊലീസ് മുന്നറിയിപ്പ് നല്‍കി.

## Article Content

**മസ്‌കറ്റ്:** ഒമാനില്‍ ദോഫാര്‍ മേഖലയില്‍ ശക്തമായ പൊടിക്കാറ്റ്. ആദം-ഹൈമ-തുംറൈത് റോഡില്‍ ദൂരക്കാഴ്ച കുറവായതിനാല്‍ വാഹനയാത്രക്കാര്‍ ജാഗ്രത പുലര്‍ത്തണമെന്ന് റോയല്‍ ഒമാന്‍ പൊലീസ് മുന്നറിയിപ്പ് നല്‍കി.

പൊടിക്കാറ്റ് തുടരുന്നതിനാലും ആദം-തുംറൈത് റോഡില്‍ ദൂരക്കാഴ്ച കുറവായതിനാലും വാഹനമോടിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്നും ദോഫാര്‍ ഗവര്‍ണറേറ്റിലൂടെ അത്യാവശ്യമല്ലാത്ത യാത്രകള്‍ ഒഴിവാക്കണമെന്നും റോയല്‍ ഒമാന്‍ പൊലീസ് പ്രസ്താവനയില്‍ അറിയിച്ചു.

വാഹനങ്ങള്‍ അമിതവേഗത ഒഴിവാക്കണമെന്നും മതിയായ അകലം പാലിച്ച് വാഹനമോടിക്കണമെന്നും പൊലീസ് ആവശ്യപ്പെട്ടു. കൂടുതല്‍ പട്രോളിങ് സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/61590/strong-dust-storm-in-dhofar-region-of-oman)