---
title: "പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു"
english_title: "Expatriate Malayali died due to heart attack"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/61660/expatriate-malayali-died-due-to-heart-attack"
published_at: "2022-08-14T21:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62f91f44f3cce_DEATH.jpg"
keywords: []
---

# പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു

> **Lead Summary:** **റിയാദ്: **പ്രവാസി മലയാളി സൗദി അറേബ്യയില്‍ ഹൃദയാഘാതം മൂലം മരിച്ചു. ജിദ്ദക്ക് സമീപം റാബിഖില്‍ മലപ്പുറം കാളികാവ് അഞ്ചച്ചവടി പരിയങ്ങാട് സ്വദേശി തെക്കുംപുറവൻ വീട്ടിൽ മുഹമ്മദ് ഖാലിദ് ആണ് മരിച്ചത്.

## Article Content

**റിയാദ്: **പ്രവാസി മലയാളി സൗദി അറേബ്യയില്‍ ഹൃദയാഘാതം മൂലം മരിച്ചു. ജിദ്ദക്ക് സമീപം റാബിഖില്‍ മലപ്പുറം കാളികാവ് അഞ്ചച്ചവടി പരിയങ്ങാട് സ്വദേശി തെക്കുംപുറവൻ വീട്ടിൽ മുഹമ്മദ് ഖാലിദ് ആണ് മരിച്ചത്.

റാബിഖില്‍ ഒരു ലോൺട്രിയിൽ ജോലി ചെയ്യുകയായിരുന്നു അദ്ദേഹം. മൃതദേഹം റാബിഖ് ജനറൽ ആശുപത്രി മോർച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

ഭാര്യ - മൈമൂന, മക്കൾ - ഇസ്രത്ത്, മുഹമ്മദ് അമീൻ, മുഹമ്മദ് അജ്മൽ, മരുമകൻ - എം.കെ. അസീസ് റഹ്മാൻ, സഹോദരങ്ങൾ - ഹംസ ഫൈസി, റുഖിയ്യ, സുലൈഖ. നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം റാബിഖിൽ ഖബറടക്കും.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/61660/expatriate-malayali-died-due-to-heart-attack)