---
title: "പ്രവാസി മലയാളി ഒമാനില്‍ മരിച്ചു"
english_title: "Expatriate Malayali died in Oman."
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/61725/expatriate-malayali-died-in-oman"
published_at: "2022-08-15T10:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62f9d8ab72928_death.jpg"
keywords: []
---

# പ്രവാസി മലയാളി ഒമാനില്‍ മരിച്ചു

> **Lead Summary:** **മസ്‌കത്ത്: **ഒമാനില്‍ പ്രവാസി മലയാളി മരിച്ചു. കൊല്ലം പുനലൂര്‍ സ്വദേശിനി ബീന ബീവി ആണ് മരിച്ചത്. മസ്‌കത്ത് മബേലയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം.

## Article Content

**മസ്‌കത്ത്: **ഒമാനില്‍ പ്രവാസി മലയാളി മരിച്ചു. കൊല്ലം പുനലൂര്‍ സ്വദേശിനി ബീന ബീവി ആണ് മരിച്ചത്. മസ്‌കത്ത് മബേലയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം.

ഒമാനിലെ ഇബ്രിയില്‍ ഹൗസ് മെയ്ഡ് ആയിരുന്നു. പുനലൂര്‍ മാത്ര നിരത്ത് ലക്ഷം വീട് പള്ളി കിഴക്കേതില്‍ ഷാഹുല്‍ ഹമീദിന്റെ ഭാര്യയാണ്.

പിതാവ് ഷംസുദ്ദീന്‍, മാതാവ് സൈനബ ബീവി. മകള്‍ ബിസ്മി, മരുമകന്‍ ബുഹാരി. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/61725/expatriate-malayali-died-in-oman)