ഓൺലൈൻ പഠന മറവിലും ലൈംഗിക ചൂഷണങ്ങൾ

ഓൺലൈൻ പഠന മറവിലും ലൈംഗിക ചൂഷണങ്ങൾ
Oct 20, 2021 01:32 PM | By Shalu Priya

അബുദാബി : മധ്യപൂർവദേശ രാജ്യങ്ങളിലെ 44% കുട്ടികളും ലൈംഗിക ചൂഷണത്തിന് ഇരയായവരെന്ന് റിപ്പോർട്ട്. സ്വന്തം അശ്ലീല ചിത്രം ഓൺലൈനിൽ പങ്കുവച്ച 18–20 പ്രായക്കാരാണ് കൂടുതൽ ചൂഷണത്തിന് ഇരയായതെന്നും ചൂണ്ടിക്കാട്ടുന്നു.

വി പ്രൊട്ടക്ട് ഗ്ലോബൽ അലയൻസ് നടത്തിയ പഠനത്തിലാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ. 200ലേറെ സർക്കാർ, സ്വകാര്യ മേഖലാ കമ്പനികൾ, സിവിൽ സൊസൈറ്റി ഗ്രൂപ്പുകൾ ഉൾപ്പെടുന്ന രാജ്യാന്തര സംഘടനയാണ് വി പ്രൊട്ടക്ട് ഗ്ലോബൽ അലയൻസ്.

കോവിഡ് വെല്ലുവിളി ഇ–ലേണിങ്ങിലൂടെ മറികടന്നതിൽ ആശ്വസിച്ച രക്ഷിതാക്കളുടെ ഉറക്കം കെടുത്തുകയാണ് പുതിയ റിപ്പോർട്ട്. ഇക്കോണമിസ്റ്റ് ഇംപാക്ട് സർവേയിൽ പങ്കെടുത്ത 54 രാജ്യങ്ങളിലെ 18–20 വയസ്സിനിടയിലുള്ള 5000ത്തിലധികം പേരും കുട്ടിക്കാലത്ത് ലൈംഗിക ചൂഷണം നേരിട്ടവരാണെന്ന് പറയുന്നു.

ചിത്രങ്ങളും ദ‍ൃശ്യങ്ങളും അയച്ചുകൊടുത്ത് വശീകരിക്കുന്ന സംഘം പിന്നീട് ലൈവ് സ്ട്രീമിങിലെത്തി കുട്ടികളെ അനുകരിക്കാൻ പ്രേരിപ്പിക്കുകയായിരുന്നെന്ന് വി പ്രൊട്ടക്ട് ഗ്ലോബൽ അലയൻസ് എക്സിക്യൂട്ടീവ് ഡയറക്ടർ ഇയാൻ ഡ്രെനൻ പറഞ്ഞു.

ഓൺലൈൻ പഠനം വ്യാപകമായ കോവിഡ് കാലത്ത് ചൂഷണവും ഉയർന്നു. അശ്ലീല ദൃശ്യങ്ങൾക്കും തത്സമയ പ്രദർശനത്തിനുമായി പണം ചെലവാക്കുന്ന കുട്ടികളുടെ എണ്ണവും വർധിച്ചതായും റിപ്പോർട്ട് വ്യക്തമാക്കുന്നു.

നേരിട്ടുള്ള ലൈംഗിക അതിക്രമല്ലല്ലോ എന്ന് വിചാരിക്കുന്ന രക്ഷിതാക്കൾ ഇതു കുട്ടികളുടെ തുടർ ജീവിതത്തിൽ ഉണ്ടായേക്കാവുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് മനസിലാക്കുന്നില്ലെന്നും സൂചിപ്പിച്ചു. ഇതിനെതിരെ പരാതിപ്പെടാൻ പലരും മടിക്കുന്നതാണ് ചൂഷകർ ആയുധമാക്കുന്നതും.

Sexual exploitation under the guise of online learning

Next TV

Related Stories
സ്വദേശിവത്കരണം; മാര്‍ക്കറ്റിങ് രംഗത്തെ 12,000 തൊഴിലുകള്‍ സ്വദേശിവത്കരിക്കും

Jan 20, 2022 09:50 PM

സ്വദേശിവത്കരണം; മാര്‍ക്കറ്റിങ് രംഗത്തെ 12,000 തൊഴിലുകള്‍ സ്വദേശിവത്കരിക്കും

സൗദി അറേബ്യയില്‍ മാര്‍ക്കറ്റിങ് മേഖലയില്‍ 12,000 തൊഴിലുകള്‍ സ്വദേശിവല്‍ക്കരിക്കാന്‍ മാനവ വിഭവശേഷി മന്ത്രാലയം ആലോചിക്കുന്നതായി വക്താവ് സഅദ്...

Read More >>
പ്രീമിയം ഇഖാമ നേടുന്ന വിദേശികള്‍ക്ക് സൗദി പൗരന്മാര്‍ക്ക് തുല്യമായ ആനുകൂല്യങ്ങള്‍

Jan 20, 2022 09:02 PM

പ്രീമിയം ഇഖാമ നേടുന്ന വിദേശികള്‍ക്ക് സൗദി പൗരന്മാര്‍ക്ക് തുല്യമായ ആനുകൂല്യങ്ങള്‍

സൗദി അറേബ്യയില്‍ 'പ്രീമിയം ഇഖാമ' നേടുന്ന വിദേശികള്‍ക്ക് രാജ്യത്തെ പൗരന്മാര്‍ക്ക് തുല്യമായ ആനുകൂല്യങ്ങള്‍ ഏര്‍പ്പെടുത്താന്‍ ആലോചന....

Read More >>
മനുഷ്യക്കടത്ത്; ഒമാനില്‍ മൂന്ന് പേർ പിടിയിൽ

Jan 20, 2022 08:05 PM

മനുഷ്യക്കടത്ത്; ഒമാനില്‍ മൂന്ന് പേർ പിടിയിൽ

ഒമാനില്‍ മനുഷ്യക്കടത്ത് ആരോപിച്ച് മൂന്നു പേരെ റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്‍തു....

Read More >>
 കത്തികളും മൂര്‍ച്ചയുള്ള വസ്‍തുക്കളും കൊണ്ടുനടക്കുന്നതിൽ കടുത്ത നിയന്ത്രണവുമായി യുഎഇ

Jan 20, 2022 04:41 PM

കത്തികളും മൂര്‍ച്ചയുള്ള വസ്‍തുക്കളും കൊണ്ടുനടക്കുന്നതിൽ കടുത്ത നിയന്ത്രണവുമായി യുഎഇ

ജോലി സംബന്ധമായ ആവശ്യങ്ങള്‍ക്ക് വേണ്ടിയല്ലാതെ കത്തികള് , ബ്ലേഡുകള് , ചുറ്റികകള് , മൂര്‍ച്ചയുള്ള ആയുധങ്ങള്‍ എന്നിവ കൊണ്ട് നടക്കുന്നതിന് യുഎഇയില്‍...

Read More >>
 ബഹ്റൈനില്‍ കാണാതായ 14 വയസുകാരിയെ കണ്ടെത്തി

Jan 20, 2022 03:46 PM

ബഹ്റൈനില്‍ കാണാതായ 14 വയസുകാരിയെ കണ്ടെത്തി

ബഹ്റൈനില്‍ നാല് ദിവസം മുമ്പ് കാണാതായ 14 വയസുകാരിയെ...

Read More >>
ഒമാനില്‍ തീപിടിച്ച വീടിനുള്ളില്‍ കുടുങ്ങിയ മൂന്ന് പേരെ അഗ്നിശമന സേന രക്ഷപ്പെടുത്തി

Jan 20, 2022 02:18 PM

ഒമാനില്‍ തീപിടിച്ച വീടിനുള്ളില്‍ കുടുങ്ങിയ മൂന്ന് പേരെ അഗ്നിശമന സേന രക്ഷപ്പെടുത്തി

ഒമാനില്‍ തീപിടിച്ച വീടിനുള്ളില്‍ കുടുങ്ങിപ്പോയ മൂന്ന് പേരെ അഗ്നിശമന സേന...

Read More >>
Top Stories