നബിദിനം ആചരിച്ച് മലയാളി സംഘടനങ്ങൾ

നബിദിനം ആചരിച്ച് മലയാളി സംഘടനങ്ങൾ
Oct 20, 2021 03:16 PM | By Shalu Priya

അബുദാബി : പ്രവാചകൻ മുഹമ്മദ് നബിയുടെ സ്മരണ പുതുക്കി യുഎഇയിലെ പ്രവാസി മലയാളി സംഘടനകളും നബിദിനം ആചരിച്ചു. സെമിനാർ, പ്രഭാഷണം, അന്നദാനം, കുട്ടികളുടെ കലാവിരുന്ന് എന്നിവ നടന്നു.

തിരുനബി സഹിഷ്ണുതയുടെ മാതൃക എന്ന പ്രമേയത്തിൽ ഇന്ത്യൻ കൾചറൽ ഫൗണ്ടേഷന്റെ (ഐസിഎഫ്) നേതൃത്വത്തിലായിരുന്നു സുന്നി (എപി) വിഭാഗത്തിന്റെ നബിദിന പരിപാടികൾ. ക്വിസ്–പ്രബന്ധ മത്സരം, കുട്ടികളുടെ കലാപരിപാടികൾ എന്നിവയ്ക്കുപുറമെ പ്രകീർത്തന കാവ്യങ്ങളുടെ ചരിത്രം: ആശയം, ആവിഷ്കാരം എന്ന വിഷയത്തിൽ സെമിനാറുകളും മീലാദ് സമ്മേളനങ്ങളും അരങ്ങേറി.

ഗ്രാൻഡ് മീലാദ് പരിപാടിയിൽ കേരള മുസ്‌ലിം ജമാഅത്ത് ജനറൽ സെക്രട്ടറിയും മഅ്ദിൻ ചെയർമാനുമായ സയ്യിദ് ഇബ്രാഹിം ഖലീൽ അൽ ബുഖാരി മുഖ്യ പ്രഭാഷണം നടത്തി. സമസ്ത കേന്ദ്ര മുശാവറ അംഗം പി.എസ്.കെ മൊയ്‌തു ബാഖവിയും പ്രസംഗിച്ചു. മൗലീദ് പാരായണത്തിനു പുറമെ അബുദാബിയിൽ 5000 പേർക്ക് ഭക്ഷണം വിതരണം ചെയ്തു. യൂത്ത് ഇന്ത്യയുടെ നേതൃത്വത്തിൽ ഹീബുനാ റസൂലുല്ലാഹ് എന്ന വിഷയത്തിൽ പ്രഭാഷണവും നടന്നു.

Malayalee organizations celebrating Nabidin

Next TV

Related Stories
ഉംറ വീസകളില്‍ എത്തുന്നവര്‍ക്കു സൗദിയില്‍ 30 ദിവസം വരെ താമസിക്കാം

Dec 2, 2021 01:30 PM

ഉംറ വീസകളില്‍ എത്തുന്നവര്‍ക്കു സൗദിയില്‍ 30 ദിവസം വരെ താമസിക്കാം

വിദേശങ്ങളില്‍ നിന്ന് ഉംറ വീസകളില്‍ എത്തുന്ന തീര്‍ഥാടകര്‍ക്കു സൗദിയില്‍ താമസിക്കാനുള്ള അനുമതി 30 ദിവസം...

Read More >>
സൗ​ദി മാ​ര​ത്ത​ൺ: മ​ല​യാ​ളി​ക്ക്​ അ​ഭി​മാ​ന​മാ​യി ഷാ​ന ജ​ബി​ൻ

Nov 30, 2021 06:09 PM

സൗ​ദി മാ​ര​ത്ത​ൺ: മ​ല​യാ​ളി​ക്ക്​ അ​ഭി​മാ​ന​മാ​യി ഷാ​ന ജ​ബി​ൻ

സൗ​ദി അ​റേ​ബ്യ​യു​ടെ ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യി അ​ര​ങ്ങേ​റി​യ അ​ന്താ​രാ​ഷ്​​ട്ര ഹാ​ഫ്​ മാ​ര​ത്ത​ണി​ൽ ഏ​ക മ​ല​യാ​ളി...

Read More >>
31 ദിവസം, ചവിട്ടിയത് 3127 കി.മീ; മുയൽ തോറ്റു, വിനോയ് സൈക്കിൾ ചവിട്ടി

Nov 30, 2021 02:31 PM

31 ദിവസം, ചവിട്ടിയത് 3127 കി.മീ; മുയൽ തോറ്റു, വിനോയ് സൈക്കിൾ ചവിട്ടി

സൈക്കിൾ യാത്രയ്ക്കിടയിൽ മുയൽ കുറുകെ ചാടി തലപൊട്ടിയിട്ടും വാശിയോടെ വിനോയ് ചവിട്ടിയത് 65...

Read More >>
മക്ക ഹറം പള്ളി വീണ്ടും വിപുലീകരണത്തിന്

Nov 30, 2021 02:06 PM

മക്ക ഹറം പള്ളി വീണ്ടും വിപുലീകരണത്തിന്

കോവിഡ് മാനദണ്ഡം പാലിച്ച് കൂടുതൽ തീർഥാടകരെയും വിശ്വാസികളെയും സ്വീകരിക്കുന്നതിനായി മക്ക ഹറം പള്ളി മൂന്നാമത് വിപുലീകരണത്തിന്...

Read More >>
ചെറുസിനിമകളിലൂടെ ലോക റെക്കോർഡിൽ മുത്തമിട്ട് മലയാളി വിദ്യാർഥിനി

Nov 25, 2021 08:48 PM

ചെറുസിനിമകളിലൂടെ ലോക റെക്കോർഡിൽ മുത്തമിട്ട് മലയാളി വിദ്യാർഥിനി

ചെറുസിനിമകളിലൂടെ ലോക റെക്കോർഡിൽ മുത്തമിട്ട് മലയാളി വിദ്യാർഥിനി. അജ്മാൻ അൽ അമീർ സ്കൂൾ പ്ലസ് ടു...

Read More >>
അറിവുകളുടെ റെക്കോർഡ് തിളക്കത്തിൽ നാലു വയസ്സുകാരൻ

Nov 25, 2021 02:59 PM

അറിവുകളുടെ റെക്കോർഡ് തിളക്കത്തിൽ നാലു വയസ്സുകാരൻ

ഏപ്രിലിൽ സ്കൂളിലേക്കു പോകാനൊരുങ്ങുന്ന നാലു വയസ്സുകാരൻ അബാന് റെക്കോർഡിന്റെ തിളക്കം. 11 വിഭാഗങ്ങളിലെ...

Read More >>
Top Stories