യുഎഇയിലെ വിമാനക്കമ്പനികളിലേക്ക് ജീവനക്കാരെ നിയമിക്കുന്നു

യുഎഇയിലെ വിമാനക്കമ്പനികളിലേക്ക് ജീവനക്കാരെ നിയമിക്കുന്നു
Oct 20, 2021 03:27 PM | By Shalu Priya

ദുബായ് :  യുഎഇയിലെയും മറ്റു മധ്യപൂർവദേശ രാജ്യങ്ങളിലെയും വിമാനക്കമ്പനികൾക്ക് 2 ലക്ഷം ജീവനക്കാരെ ആവശ്യമുണ്ട്. മേഖലയിലെ വാണിജ്യ വ്യോമയാന വ്യവസായത്തിന് ഏകദേശം 91,000 കാബിൻ ക്രൂവും 54,000 പൈലറ്റുമാരും 51,000 സാങ്കേതിക ജീവനക്കാരും ആവശ്യമുണ്ടെന്ന് യുഎസ് വിമാന നിർമാതാവ് പറഞ്ഞു.

ഭാവിയിൽ മാനവ വിഭവശേഷി ഗണ്യമായി വർധിപ്പിക്കേണ്ടത് ആവശ്യമാണെന്ന് ബോയിങ് മിഡിൽ ഈസ്റ്റ് & ആഫ്രിക്കയുടെ വാണിജ്യ മാർക്കറ്റിങ് മാനേജിങ് ഡയറക്ടർ റാൻഡി ഹെയ്‌സി പറഞ്ഞു. 2021 ലെ വാണിജ്യ മാർക്കറ്റ് ഔട്ട്ലുക്കിൽ (സിഎംഒ) പ്രവചിക്കുന്നത് മിഡിൽ ഈസ്റ്റിലെ എയർലൈനുകൾക്ക് 700 ബില്യൺ ഡോളർ വിലമതിക്കുന്ന 3,000 പുതിയ വിമാനങ്ങൾ ആവശ്യമായി വരുമെന്നാണ്.

ഇത്തിഹാദും എമിറേറ്റ്സും നിയമം തുടങ്ങി. അതേസമയം, യുഎഇയിലെ എയർലൈനുകൾ അവരുടെ റിക്രൂട്ട്മെന്റ് ശ്രമങ്ങൾ ആരംഭിച്ചു കഴിഞ്ഞു. അടുത്തിടെ, അബുദാബിയിലെ ഇത്തിഹാദ് എയർവേയ്സ് കാബിൻ ക്രൂ ആയി ചേരാൻ 1,000 പുതിയ ജീവനക്കാരെ നിയമിക്കുകയാണെന്ന് അറിയിച്ചിരുന്നു.

യുഎഇ ഒഴികെ ഈജിപ്ത്, ലബനൻ, റഷ്യ, സ്പെയിൻ, ഇറ്റലി, നെതർലൻ‍ഡ്സ് തുടങ്ങി 10 രാജ്യങ്ങളിൽ റിക്രൂട്ട്മെന്റ് ദിവസങ്ങൾ നടക്കും. കഴിഞ്ഞ 18 മാസങ്ങൾ അവിശ്വസനീയമാംവിധം ബുദ്ധിമുട്ടേറിയതായിരുന്നു. എന്നിരുന്നാലും, യാത്രാ നിയന്ത്രണങ്ങൾ ലഘൂകരിക്കുകയും വർദ്ധിച്ചുവരുന്ന ആവശ്യങ്ങൾ നിറവേറ്റുന്നതിനായി പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തുകയും ചെയ്യുന്നതിനാൽ ശുഭാപ്തി വിശ്വാസമുണ്ട്.

ഇതിന്റെ നിർണായകമായ ഭാഗം ഞങ്ങളുടെ കാബിൻ ക്രൂ ടീമിനെ പുനർനിർമിക്കുകയാണെന്ന് ഇത്തിഹാദ് എയർവേയ്‌സിന്റെ ക്രൂ പെർഫോമൻസ് ആൻഡ് സപ്പോർട്ട് തലവൻ ജിഹാദ് മത്ത പറഞ്ഞു. അടുത്ത ആറു മാസത്തിനുള്ളിൽ 3,000 കാബിൻ ക്രൂവിനെയും 500 എയർപോർട്ട് സർവീസ് ജീവനക്കാരെയും ദുബായ് ഹബ്ബിൽ ചേരാൻ ലോകമെമ്പാടുമുള്ള പ്രചാരണം ആരംഭിച്ചതായി എമിറേറ്റ്സ് എയർലൈൻസ് അധികൃതർ അറിയിച്ചു.

യാത്രാ നിയന്ത്രണങ്ങൾ ലഘൂകരിക്കുന്നതിന് അനുസൃതമായി നെറ്റ്‌വർക്ക് പ്രവർത്തനങ്ങൾ ക്രമേണ പുനഃസ്ഥാപിച്ച എമിറേറ്റ്സ്, കഴിഞ്ഞ വർഷം കോവിഡ്19 കാരണം വിമാനങ്ങളിൽ ഗണ്യമായ കുറവ് വരുത്തിയപ്പോൾ ഒഴിവാക്കിയ പൈലറ്റുമാരെയും കാബിൻ ക്രൂവിനെയും മറ്റു ജീവനക്കാരെയും തിരിച്ചു വിളിക്കുന്നു.

Employs employees to airlines in the UAE

Next TV

Related Stories
മിസൈല്‍ ആക്രമണശ്രമത്തിന് പിന്നാലെ ശക്തമായി തിരിച്ചടിച്ച് യുഎഇ

Jan 24, 2022 09:29 PM

മിസൈല്‍ ആക്രമണശ്രമത്തിന് പിന്നാലെ ശക്തമായി തിരിച്ചടിച്ച് യുഎഇ

മിസൈല്‍ ആക്രമണശ്രമത്തിന് പിന്നാലെ ശക്തമായി തിരിച്ചടിച്ച്...

Read More >>
21 വർഷത്തിന് ശേഷം തൃശൂർ സ്വദേശി നാട്ടിലേക്ക്; സ്വദേശിക്ക് തുണയായത് പൊതുമാപ്പ്

Jan 24, 2022 05:30 PM

21 വർഷത്തിന് ശേഷം തൃശൂർ സ്വദേശി നാട്ടിലേക്ക്; സ്വദേശിക്ക് തുണയായത് പൊതുമാപ്പ്

21 വർഷത്തിന് ശേഷം നാട്ടിലേക്ക് പോകുന്നതിന്റെ സന്തോഷത്തിലാണ് തൃശൂർ തളിക്കുളം സ്വദേശി പ്രസാദ്. രേഖകളെല്ലാം നഷ്ടപ്പെട്ട പ്രസാദിന് ഖത്തറിലെ...

Read More >>
പള്ളിയില്‍ നിന്ന് മടങ്ങിയയാളെ കാറുകൊണ്ട് ഇടിച്ചിട്ട് കൊള്ളയടിച്ചു

Jan 24, 2022 12:29 PM

പള്ളിയില്‍ നിന്ന് മടങ്ങിയയാളെ കാറുകൊണ്ട് ഇടിച്ചിട്ട് കൊള്ളയടിച്ചു

സൗദിയില്‍ പുലര്‍ച്ചെ പള്ളിയില്‍ നിന്ന് മടങ്ങിയയാളെ കാറുകൊണ്ട് ഇടിച്ചിട്ട് കൊള്ളയടിച്ചു....

Read More >>
മൃതദേഹം അഴുകിയാലും മരണ സമയം‌ കൃത്യമായി കണ്ടുപിടിക്കാൻ സംവിധാനമൊരുക്കി അധികൃതർ

Jan 24, 2022 11:57 AM

മൃതദേഹം അഴുകിയാലും മരണ സമയം‌ കൃത്യമായി കണ്ടുപിടിക്കാൻ സംവിധാനമൊരുക്കി അധികൃതർ

അഴുകിയ മൃതദേഹം വിശദമായി പരിശോധിച്ച് മരണ സമയം കൃത്യമായി കണ്ടുപിടിക്കാൻ ദുബായ് പൊലീസിന് വിജയകരമായി സാധിച്ചതായി അധികൃതർ....

Read More >>
സൗദിക്ക് നേരെയും ഹൂതി ആക്രമണം

Jan 24, 2022 11:43 AM

സൗദിക്ക് നേരെയും ഹൂതി ആക്രമണം

സൗദിക്ക് നേരെയും ഹൂതി...

Read More >>
ഹുദൈദ ഹൂതി ആയുധ സംഭരണ കേന്ദ്രമെന്ന്  യുഎഇ

Jan 24, 2022 11:34 AM

ഹുദൈദ ഹൂതി ആയുധ സംഭരണ കേന്ദ്രമെന്ന് യുഎഇ

യെമനിലെ ഹുദൈദ തുറമുഖം ആയുധസംഭരണ കേന്ദ്രമാക്കി അറബ് മേഖലയ്ക്കു ഭീഷണി ഉയർത്തുന്ന ഹൂതി വിമതർക്കെതിരെ രാജ്യാന്തര സമൂഹം ശക്തമായ നടപടി...

Read More >>
Top Stories