കുവൈത്തില്‍ പെണ്‍വാണിഭ കേന്ദ്രത്തില്‍ റെയ്ഡ്; 19 പ്രവാസികള്‍ അറസ്റ്റില്‍

കുവൈത്തില്‍ പെണ്‍വാണിഭ കേന്ദ്രത്തില്‍ റെയ്ഡ്; 19 പ്രവാസികള്‍ അറസ്റ്റില്‍
Aug 17, 2022 07:55 AM | By Anjana Shaji

കുവൈത്ത് സിറ്റി : കുവൈത്തില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ പെണ്‍വാണിഭ കേന്ദ്രം കണ്ടെത്തി. ഇവിടെയുണ്ടായിരുന്ന 19 പേരെ അറസ്റ്റ് ചെയ്‍തു.

ഏഷ്യക്കാരായ പ്രവാസികളുടെ നേതൃത്വത്തിലാണ് സാല്‍മിയയില്‍ പെണ്‍വാണിഭ കേന്ദ്രം പ്രവര്‍ത്തിച്ചിരുന്നതെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ പ്രസ്‍താവനയില്‍ പറയുന്നു.

അറസ്റ്റ് ചെയ്‍ത 19 പേരില്‍ 16 പേര്‍ സ്‍ത്രീകളും മൂന്ന് പേര്‍ പുരുഷന്മാരുമാണ്. അതേസമയം സാമൂഹിക മാധ്യമങ്ങളിലൂടെ അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ നടത്തിയ മറ്റൊരു പ്രവാസി വനിതയും പരിശോധനകള്‍ക്കിടെ അറസ്റ്റിലായി.

ശര്‍ഖില്‍ നിന്നാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇവരെ പിടികൂടിയത്. അന്താരാഷ്‍ട്ര പെണ്‍വാണിഭ റാക്കറ്റിന്റെ ഭാഗമായി പ്രവര്‍ത്തിച്ചിരുന്ന സ്‍ത്രീയെയാണ് പിടികൂടിയതെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ പ്രസ്‍താവനയില്‍ പറയുന്നു. രണ്ട് സംഭവങ്ങളിലായി പിടികൂടിയ 20 പ്രവാസികളെയും തുടര്‍ നിയമ നടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി.

അതേസമയം കുവൈത്തില്‍ സാമൂഹിക മാധ്യമങ്ങളിലൂടെ അനാശാസ്യ പ്രവര്‍ത്തനം നടത്തിയ കുറ്റത്തിന് ഒന്‍പത് പ്രവാസികള്‍ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് അറസ്റ്റിലായിരുന്നു.

ആഭ്യന്തര മന്ത്രാലയം നടത്തിയ അന്വേഷണത്തിലാണ് സംഘം വലയിലായത്. പിടിയിലായവരില്‍ വിവിധ രാജ്യക്കാരുണ്ടെന്ന് മന്ത്രാലയം പുറത്തിറക്കിയ പ്രസ്‍താവനയില്‍ അറിയിച്ചു.

ഇവരുടെ ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രസിദ്ധീകരിക്കുകയും അനാശാസ്യ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നത് ചിത്രീകരിച്ച് പ്രചരിപ്പിക്കുയും ചെയ്തു.

അറസ്റ്റിലായവരുടെ പക്കല്‍ നിന്ന് നിരവധി സെക്സ് ടോയ്സും പിടിച്ചെടുത്തതായി അധികൃതര്‍ അറിയിച്ചു. തുടര്‍ നടപടികള്‍ സ്വീകരിക്കാനായി പിടിയിലായ എല്ലാവരെയും ബന്ധപ്പെട്ട വിഭാഗങ്ങള്‍ക്ക് കൈമാറിയിരിക്കുകയാണ്.

Raid on prostitution center in Kuwait; 19 expatriates arrested

Next TV

Related Stories
കുവൈത്തില്‍ അനധികൃത ടാക്‌സി സേവനം നല്‍കിയ പ്രവാസികളെ നാടുകടത്താന്‍ നടപടി

Sep 26, 2022 09:08 PM

കുവൈത്തില്‍ അനധികൃത ടാക്‌സി സേവനം നല്‍കിയ പ്രവാസികളെ നാടുകടത്താന്‍ നടപടി

കുവൈത്തില്‍ അനധികൃത ടാക്‌സി സേവനം നല്‍കിയ പ്രവാസികളെ നാടുകടത്താന്‍...

Read More >>
താമസ, തൊഴില്‍ നിയമലംഘകരായ ഒമ്പത് പ്രവാസികള്‍ കൂടി അറസ്റ്റില്‍

Sep 26, 2022 09:01 PM

താമസ, തൊഴില്‍ നിയമലംഘകരായ ഒമ്പത് പ്രവാസികള്‍ കൂടി അറസ്റ്റില്‍

താമസ, തൊഴില്‍ നിയമലംഘകരായ ഒമ്പത് പ്രവാസികള്‍ കൂടി...

Read More >>
സൗദിയിൽ വാഹനാപകടത്തില്‍ പ്രവാസി മലയാളിയടക്കം രണ്ടുപേർക്ക് ദാരുണാന്ത്യം

Sep 26, 2022 06:28 PM

സൗദിയിൽ വാഹനാപകടത്തില്‍ പ്രവാസി മലയാളിയടക്കം രണ്ടുപേർക്ക് ദാരുണാന്ത്യം

സൗദിയിൽ വാഹനാപകടത്തില്‍ പ്രവാസി മലയാളിയടക്കം രണ്ടുപേർക്ക് ദാരുണാന്ത്യം...

Read More >>
പ്രവാസി മലയാളി യുവാവിനെ കാണാതായതായി പരാതി

Sep 26, 2022 06:22 PM

പ്രവാസി മലയാളി യുവാവിനെ കാണാതായതായി പരാതി

പ്രവാസി മലയാളി യുവാവിനെ കാണാതായതായി...

Read More >>
ചികിത്സയില്‍ കഴിയുന്നതിനിടെ മരിച്ച പ്രവാസിയുടെ മൃതദേഹം നാട്ടിലെത്തിച്ചു

Sep 25, 2022 11:21 PM

ചികിത്സയില്‍ കഴിയുന്നതിനിടെ മരിച്ച പ്രവാസിയുടെ മൃതദേഹം നാട്ടിലെത്തിച്ചു

ചികിത്സയില്‍ കഴിയുന്നതിനിടെ മരിച്ച പ്രവാസിയുടെ മൃതദേഹം...

Read More >>
യുവതിയെയും മകനെയും വാഹനാപകടത്തില്‍ നിന്ന് രക്ഷിച്ച സുരക്ഷാ സൈനികന് ദാരുണാന്ത്യം

Sep 25, 2022 10:47 PM

യുവതിയെയും മകനെയും വാഹനാപകടത്തില്‍ നിന്ന് രക്ഷിച്ച സുരക്ഷാ സൈനികന് ദാരുണാന്ത്യം

യുവതിയെയും മകനെയും വാഹനാപകടത്തില്‍ നിന്ന് രക്ഷിച്ച സുരക്ഷാ സൈനികന്...

Read More >>
Top Stories