സൗദി അറേബ്യയിൽ ടിപ്പർ ലോറിയും ബസും കൂട്ടിയിടിച്ച് 10​ പേർക്ക്​ പരിക്ക്

സൗദി അറേബ്യയിൽ ടിപ്പർ ലോറിയും ബസും കൂട്ടിയിടിച്ച് 10​ പേർക്ക്​ പരിക്ക്
Aug 18, 2022 05:27 PM | By Kavya N

റിയാദ്: സൗദി അറേബ്യയിൽ ടിപ്പർ ലോറിയും ബസും കൂട്ടിയിടിച്ച് 10​ പേർക്ക്​ പരിക്ക്.​ മക്കയിൽ ചൊവ്വാഴ്ച പുലർച്ചെയായിരുന്നു സംഭവം. രണ്ട് റോഡുകൾ കൂടിച്ചേരുന്നയിടത്താണ് വാഹനങ്ങളുടെ കൂട്ടിയിടി ഉണ്ടായത്.

മക്കയിലെ ഒരു ശുചീകരണ കമ്പനിയുടെ ബസാണ് അപകടത്തിൽ പെട്ടത്. പരിക്കേറ്റത് ഈ കമ്പനിയിലെ തൊഴിലാളികൾക്കാണ്. ഇവരില്‍ രണ്ട് പേരുടെ പരിക്ക് ഗുരുതരമാണ്​. പരിക്കേറ്റവർ ഏത്​ രാജ്യക്കാരാണെന്ന്​ വ്യക്തമല്ല. സൗദി റെഡ്​ക്രസന്റ് അതോറിറ്റി ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി.

14 മാസം പ്രായമുള്ള കുഞ്ഞിന്റെ മരണത്തിന് അമ്മ ഉത്തരവാദി; ശിക്ഷ വിധിച്ച് കോടതി

മനാമ: ബഹ്റൈനില്‍ 14 മാസം പ്രായമുള്ള കുഞ്ഞിന്റെ മരണത്തിന് അമ്മയും ഉത്തരവാദിയെന്ന് കോടതി കണ്ടെത്തിയതിനെ തുടര്‍ന്ന് അഞ്ച് വര്‍ഷം ജയില്‍ ശിക്ഷ വിധിച്ചു.

ശിക്ഷയ്‍ക്ക് ശേഷം ഇവരെ നാടുകടത്താനും കോടതി ഉത്തരവിട്ടിട്ടുണ്ട്. പ്രതി ഏത് രാജ്യക്കാരിയെന്നതുള്‍പ്പെടെ മറ്റ് വിവരങ്ങളൊന്നും അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.

22 വയസുകാരനായ കാമുകനൊപ്പമാണ് കുഞ്ഞിന്റെ അമ്മ ജീവിച്ചിരുന്നതെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. ഇയാള്‍ക്കൊപ്പം കുഞ്ഞിനെ കാറില്‍ ഇരുത്തി പുറത്തുപോയ യുവതി, തിരികെ വന്നപ്പോള്‍ ചലനമറ്റ നിലയില്‍ കുഞ്ഞിനെ കണ്ടെത്തുകയായിരുന്നു.

നേരത്തെയും പല തവണ കാമുകന്‍ കുട്ടിയെ ഉപദ്രവിച്ചിരുന്നുവെന്നും ഇത് ബോധ്യമുണ്ടായിട്ടും തടയാന്‍ യുവതി ഒരു നടപടിയും സ്വീകരിച്ചില്ലെന്നും കോടതി കണ്ടെത്തി.

കേസില്‍ വിചാരണയ്‍ക്കായി കാമുകനെയും പബ്ലിക് പ്രോസിക്യൂഷന് കൈമാറിയിട്ടുണ്ട്. കാറില്‍ ചലനമറ്റ നിലയില്‍ കണ്ടെത്തിയ കുഞ്ഞിനെ രക്ഷപ്പെടുത്താന്‍ യുവതി ആവുന്നത് പോലെ ശ്രമിച്ചിരുന്നെങ്കിലും ഫലം കണ്ടില്ല.

കുഞ്ഞിനെ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. നേരത്തെ തന്നെ പലവട്ടം അമ്മയുടെ മുന്നില്‍വെച്ച് ഇയാള്‍ കുഞ്ഞിനെ ഉപദ്രവിച്ചിരുന്നു എന്നാല്‍ അത് വകവെയ്‍ക്കാതെ ഇയാള്‍ക്കൊപ്പം തന്നെ തുടര്‍ന്നും യുവതി താമസിക്കുകയായിരുന്നുവെന്നും അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.

കുഞ്ഞ് കരഞ്ഞിരുന്ന സമയങ്ങളില്‍ ഇയാള്‍ പല തവണ വാ പൊത്തിപ്പിടിച്ച് നിശബ്ദയാക്കാന്‍ ശ്രമിച്ചിരുന്നെന്ന് യുവതിയും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ മൊഴി നല്‍കി.

ഇത്തരത്തില്‍ പല തവണ കുട്ടിയെ ശാരീരികമായി ഉപദ്രവിച്ചിരുന്ന യുവാവില്‍ നിന്ന് രക്ഷിക്കാന്‍ ഇവര്‍ യാതൊരു നടപടിയും സ്വീകരിച്ചിരുന്നില്ലെന്നും ഇതാണ് അവസാനം കുഞ്ഞിന്റെ മരണത്തില്‍ കലാശിച്ചതെന്നും പബ്ലിക് പ്രോസിക്യൂഷന്റെ പ്രസ്‍താവന പറയുന്നു.

10 people were injured in a collision between a tipper lorry and a bus in Saudi Arabia

Next TV

Related Stories
#bodyfound | കാണാതായ തായ് മോഡലിന്റെ മൃതദേഹം ബഹ്‌റൈന്‍ മോര്‍ച്ചറിയില്‍; ദുരൂഹതയെന്ന് കുടുംബം

Apr 26, 2024 04:47 PM

#bodyfound | കാണാതായ തായ് മോഡലിന്റെ മൃതദേഹം ബഹ്‌റൈന്‍ മോര്‍ച്ചറിയില്‍; ദുരൂഹതയെന്ന് കുടുംബം

ജോലി തേടിയാണ് കയ്കാന്‍, തായ്‌വാനില്‍നിന്ന് മൂന്നുവര്‍ഷം മുന്‍പ് ബഹ്‌റൈനില്‍...

Read More >>
#rain |സൗദിയിൽ ജാഗ്രത; ചൊവ്വാഴ്ച വരെ മഴ, സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറണമെന്ന് അധികൃതര്‍

Apr 26, 2024 11:15 AM

#rain |സൗദിയിൽ ജാഗ്രത; ചൊവ്വാഴ്ച വരെ മഴ, സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറണമെന്ന് അധികൃതര്‍

ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസാണ് ജാഗ്രതാനിർദേശം നൽകിയത്. സുരക്ഷിത സ്ഥലങ്ങളിലേക്ക്...

Read More >>
#accident |ഒമാനിൽ വാഹനാപകടത്തിൽ 2 മലയാളി നഴ്സുമാർക്ക് ദാരുണാന്ത്യം

Apr 25, 2024 08:06 PM

#accident |ഒമാനിൽ വാഹനാപകടത്തിൽ 2 മലയാളി നഴ്സുമാർക്ക് ദാരുണാന്ത്യം

റോഡ് മുറിച്ചുകടക്കുന്നതിനിടെ അഞ്ച് പേരടങ്ങുന്ന സംഘത്തെ വാഹനം...

Read More >>
#arrest | ദു​ർ​മ​ന്ത്ര​വാ​ദ​വും വ്യാ​ജ രോ​ഗ​ശാ​ന്തി അ​വ​കാ​ശ​വാ​ദ​വും ഉ​ന്ന​യി​ച്ച് സ്ത്രീ​ക​ളെ ക​ബ​ളി​പ്പി​ച്ച​യാൾ പിടിയിൽ

Apr 25, 2024 01:13 PM

#arrest | ദു​ർ​മ​ന്ത്ര​വാ​ദ​വും വ്യാ​ജ രോ​ഗ​ശാ​ന്തി അ​വ​കാ​ശ​വാ​ദ​വും ഉ​ന്ന​യി​ച്ച് സ്ത്രീ​ക​ളെ ക​ബ​ളി​പ്പി​ച്ച​യാൾ പിടിയിൽ

സ്ത്രീ​ക​ളു​ടെ വി​ശ്വാ​സം ചൂ​ഷ​ണം ചെ​യ്തു, രോ​ഗ​ശാ​ന്തി​യും ഭാ​ഗ്യ​വും വാ​ഗ്ദാ​നം ചെ​യ്ത്​ തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ന്ന...

Read More >>
#DEATH | ഹൃദയാഘാതം: പ്രവാസി മലയാളി മദീനയിൽ അന്തരിച്ചു

Apr 25, 2024 07:24 AM

#DEATH | ഹൃദയാഘാതം: പ്രവാസി മലയാളി മദീനയിൽ അന്തരിച്ചു

നിയമ നടപടികൾ പൂർത്തിയാക്കാൻ നവോദയ മദീന രക്ഷാധികാരി നിസാർ കരുനാഗപ്പള്ളിയും മദീന ഏരിയ യുവജന വേദി കൺവീനർ സനു ആലുവയും...

Read More >>
#rain |നാളെ മുതല്‍ ചൊവ്വാഴ്ച വരെ മഴയ്ക്ക് സാധ്യത; ചിലയിടങ്ങളില്‍ കനത്ത മഴ, മുന്നറിയിപ്പ് നൽകി സൗദി അധികൃതർ

Apr 24, 2024 05:30 PM

#rain |നാളെ മുതല്‍ ചൊവ്വാഴ്ച വരെ മഴയ്ക്ക് സാധ്യത; ചിലയിടങ്ങളില്‍ കനത്ത മഴ, മുന്നറിയിപ്പ് നൽകി സൗദി അധികൃതർ

മക്കയിലും സമീപ പ്രദേശങ്ങളിലും കനത്ത മഴയും റിയാദ്, വാദി അല്‍ ദവാസിര്‍, അല്‍ സുലൈയില്‍ എന്നിവിടങ്ങളില്‍ മിതമായ മഴയും...

Read More >>
Top Stories