ദുബൈ ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പ്; പ്രവാസി കുടുംബത്തിന് ഒന്നാം സമ്മാനം

ദുബൈ ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പ്; പ്രവാസി കുടുംബത്തിന് ഒന്നാം സമ്മാനം
Oct 20, 2021 09:06 PM | By Vyshnavy Rajan

ദുബൈ : ദുബൈ ഡ്യൂട്ടി ഫ്രീയുടെ ഏറ്റവും പുതിയ നറുക്കെടുപ്പില്‍ പ്രവാസി കുടുംബത്തിന് ഒന്നാം സമ്മാനം. ഷാര്‍ജയില്‍ താമസിക്കുന്ന രണ്ട് വയസുകാരനായ ക്ഷാന്‍ യോഗേഷ് ഗോലയ്‍ക്കാണ് ഇന്ന് നടന്ന മില്ലേനിയം മില്യനയര്‍ നറുക്കെടുപ്പില്‍ 10 ലക്ഷം ഡോളറിന്റെ (7.4 കോടിയിലധികം ഇന്ത്യന്‍ രൂപ) സമ്മാനം ലഭിച്ചത്.

ക്ഷാന്റെ മാതാപിതാക്കളായ യോഗേഷും ധനശ്രീയും ചേര്‍ന്ന് ഇക്കഴിഞ്ഞ സെപ്‍റ്റംബര്‍ 25ന് എടുത്ത 2033-ാം നമ്പര്‍ ടിക്കറ്റിലൂടെയാണ് കുടുംബത്തിലേക്ക് വന്‍തുകയുടെ സമ്മാനം എത്തിയത്. അവധിക്ക് ശേഷം മുംബൈയില്‍ നിന്ന് ദുബൈയിലേക്ക് മടങ്ങുന്ന സമയത്തായിരുന്നു ടിക്കറ്റെടുത്തത്.

ഓണ്‍ലൈന്‍ വ്യാപാര രംഗത്ത് പ്രവര്‍കത്തിക്കുന്ന യോഗേഷ് രണ്ടര വര്‍ഷം മുമ്പാണ് യുഎഇയിലെത്തിയത്. ഇതാദ്യമായാണ് താന്‍ ദുബൈ ഡ്യൂട്ടി ഫ്രീയുടെ മില്ലേനിയം മില്യനയര്‍ ടിക്കറ്റെടുക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. മുംബൈ സ്വദേശികളായ കുടുംബം, മകന്‍ ജനിക്കുന്നതിന് ആറ് മാസം മുമ്പാണ് യുഎഇയിലെത്തിയത്.

മകനൊപ്പം കൈവന്ന വിജയം ഏറ്റവും വലിയ ഭാഗ്യമാണെന്ന് ഇരുവരും പ്രതികരിച്ചു. എല്ലാ കാര്യങ്ങളും മകന്റെ പേരിലാണ് ഇപ്പോള്‍ തങ്ങള്‍ ചെയ്യുന്നതെന്നും അതുകൊണ്ടുതന്നെ മകന്റെ പേരില്‍ വെറുതെയൊരു ടിക്കറ്റെടുക്കുകയായിരുന്നുവെന്നും അവര്‍ പറഞ്ഞു. മകന്റെ ഭാവി ഇതോടെ സുരക്ഷിതമായി.

ഈ പണം നിക്ഷേപിക്കുക വഴി ജീവിതം കൂടുതല്‍ മനോഹരമാക്കാനാവും. ഒപ്പം മകന്റെ പേരില്‍ തന്നെ കുറച്ച് പണം മറ്റുള്ളവര്‍ക്കായി മാറ്റി വെയ്‍ക്കണമെന്നും ഉദ്ദേശമുണ്ടെന്ന് അവര്‍ പറഞ്ഞു. കൊവിഡ് മഹാമാരിയുടെ തുടക്കം മുതല്‍ തങ്ങള്‍ ഏറെ പ്രയാസപ്പെട്ടു. ഇപ്പോള്‍ ഈ സമ്മാനം ലഭിച്ചതുവഴി തങ്ങളുടെയും മകന്റെയും ഭാവി സുരക്ഷിതമായി. ദുബൈ ഡ്യൂട്ടി ഫ്രീക്ക് നന്ദി പറയുന്നതായും കുടുംബം അറിയിച്ചു.

ദുബൈ ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിലൂടെ 10 ലക്ഷം ദിര്‍ഹം സമ്മാനം ലഭിക്കുന്ന 184-ാമത്തെ ഇന്ത്യക്കാരാണ് ക്ഷാന്റെ കുടുംബം. ദുബൈ ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിലെ ടിക്കറ്റുകള്‍ ഏറ്റവുമധികം വാങ്ങുന്നവരും ഇന്ത്യക്കാര്‍ തന്നെയാണ്. ക്ഷാന് പുറമെ ഇന്ത്യക്കാരനായ ജോസ് ആന്റോയ്‍ക്കും ഇന്ന് നടന്ന നറുക്കെടുപ്പില്‍ ഹാര്‍ലി ഡേവിഡ്‍സണ്‍ പാന്‍അമേരിക്ക RA 1250 മോട്ടോര്‍ബൈക്ക് സമ്മാനമായി ലഭിച്ചു. സെപ്‍റ്റംബര്‍ 29ന് എടുത്ത 0544 നമ്പര്‍ ടിക്കറ്റിലൂടെയാണ് അദ്ദേഹത്തിന് ഫൈനസ്റ്റ് സര്‍പ്രൈസ് സീരിസിലെ സമ്മാനം ലഭിച്ചത്.

Dubai Duty Free Lottery; First prize for an expat family

Next TV

Related Stories
#arrest | മദ്യം നിര്‍മ്മിക്കും, ഹോം ഡെലിവറി വഴി വീട്ടിലെത്തിക്കും; 213 കുപ്പി മദ്യവുമായി മൂന്ന് പ്രവാസികൾ അറസ്റ്റിൽ

Apr 23, 2024 07:55 PM

#arrest | മദ്യം നിര്‍മ്മിക്കും, ഹോം ഡെലിവറി വഴി വീട്ടിലെത്തിക്കും; 213 കുപ്പി മദ്യവുമായി മൂന്ന് പ്രവാസികൾ അറസ്റ്റിൽ

ഉദ്യോഗസ്ഥർ ടാക്‌സിക്ക് സമീപമെത്തിയപ്പോൾ പ്രതികൾ രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും സാഹസികമായി പ്രവാസികളെ അറസ്റ്റ് ചെയ്യുകയായിരുന്നുവെന്ന് അധികൃതർ...

Read More >>
#harassingwoman | സ്ത്രീയെ ശല്യം ചെയ്ത പ്രവാസിക്ക് അഞ്ച് വര്‍ഷം തടവുശിക്ഷയും 1.5 ലക്ഷം റിയാല്‍ പിഴയും

Apr 23, 2024 07:49 PM

#harassingwoman | സ്ത്രീയെ ശല്യം ചെയ്ത പ്രവാസിക്ക് അഞ്ച് വര്‍ഷം തടവുശിക്ഷയും 1.5 ലക്ഷം റിയാല്‍ പിഴയും

പബ്ലിക് പ്രോസിക്യൂഷന്‍റെ പബ്ലിക് മൊറാലിറ്റി വിങ് കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കുകയും തുടര്‍ന്ന് കോടതിക്ക്...

Read More >>
#drug |ര​ണ്ടു​കി​ലോ മ​യ​ക്കു​മ​രു​ന്ന് പി​ടി​ച്ചെ​ടു​ത്തു

Apr 23, 2024 11:56 AM

#drug |ര​ണ്ടു​കി​ലോ മ​യ​ക്കു​മ​രു​ന്ന് പി​ടി​ച്ചെ​ടു​ത്തു

അ​ന്താ​രാ​ഷ്ട്ര വി​പ​ണി​യി​ൽ ഇ​തി​ന് 25,000 ദീ​നാ​ർ വി​ല വ​രു​മെ​ന്നും അ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം...

Read More >>
#death | ഹൃ​ദ​യാ​ഘാ​തം: പ്രവാസി മലയാളി അ​ൽ​ഐ​നി​ൽ അന്തരിച്ചു

Apr 23, 2024 10:14 AM

#death | ഹൃ​ദ​യാ​ഘാ​തം: പ്രവാസി മലയാളി അ​ൽ​ഐ​നി​ൽ അന്തരിച്ചു

​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി മൃ​ത​ദേ​ഹം നാ​ട്ടി​ലേ​ക്ക് കൊ​ണ്ടു​പോ​യി ഖ​ബ​റ​ട​ക്കു​മെ​ന്ന് ബ​ന്ധു​ക്ക​ൾ...

Read More >>
#death |ഉംറ ത്വവാഫിനിടെ പ്രവാസി മലയാളി  ഹറമിൽ കുഴഞ്ഞുവീണ് മരിച്ചു

Apr 22, 2024 09:41 PM

#death |ഉംറ ത്വവാഫിനിടെ പ്രവാസി മലയാളി ഹറമിൽ കുഴഞ്ഞുവീണ് മരിച്ചു

ഉംറ നിർവഹിക്കുന്നതിനിടെ ഹറമിനകത്ത് മത്വാഫിൽ കുഴഞ്ഞുവീഴുകയും മരിക്കുകയുമായിരുന്നു...

Read More >>
#death | ഹൃദയാഘാതം: വടകര സ്വദേശി ഒമാനില്‍ അന്തരിച്ചു

Apr 22, 2024 08:00 PM

#death | ഹൃദയാഘാതം: വടകര സ്വദേശി ഒമാനില്‍ അന്തരിച്ചു

മൃതദേഹം നിസ്‌വ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരികയാണ്. തുടര്‍ നടപടികള്‍ നടന്നുവരുന്നതായി ബന്ധപ്പെട്ടവര്‍...

Read More >>
Top Stories










News Roundup