---
title: "കെട്ടിടത്തില്‍ നിന്ന് വീണ് പ്രവാസി മലയാളി യുവാവ് മരിച്ചു"
english_title: "Expatriate Malayali youth died after falling from the building"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/62627/expatriate-malayali-youth-died-after-falling-from-the-building"
published_at: "2022-08-18T23:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62fe80527a82d_Untitled-1-Recovered.jpg"
keywords: []
---

# കെട്ടിടത്തില്‍ നിന്ന് വീണ് പ്രവാസി മലയാളി യുവാവ് മരിച്ചു

> **Lead Summary:** **ഷാര്‍ജ : **യുഎഇയിലെ ഷാര്‍ജയില്‍ മലയാളി യുവാവ് കെട്ടിടത്തില്‍ നിന്ന് വീണു മരിച്ചു. പാലക്കാട് അകത്തേത്തറ ചേങ്ങോട്ടുകാവില്‍ പി പ്രസാദ് ആണ് മരിച്ചത്.

## Article Content

**ഷാര്‍ജ : **യുഎഇയിലെ ഷാര്‍ജയില്‍ മലയാളി യുവാവ് കെട്ടിടത്തില്‍ നിന്ന് വീണു മരിച്ചു. പാലക്കാട് അകത്തേത്തറ ചേങ്ങോട്ടുകാവില്‍ പി പ്രസാദ് ആണ് മരിച്ചത്.

ഓഗസ്റ്റ് ഒമ്പതിനാണ് അപകടം ഉണ്ടായത്. ഷാര്‍ജയിലെ ജുവലറിയില്‍ ജോലി ചെയ്യുകയായിരുന്നു.

താമസസ്ഥലത്ത് നിന്ന് ജോലിക്ക് പോകാനായി ഇറങ്ങുന്നതിനിടെ അബദ്ധത്തില്‍ കെട്ടിടത്തില്‍ നിന്ന് വീഴുകയായിരുന്നു. പിതാവ്: പ്രഭാകരന്‍, മാതാവ്: വിജയകുമാരി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/62627/expatriate-malayali-youth-died-after-falling-from-the-building)