കൊവിഡ്; കുവൈത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ നീക്കുന്നു

കൊവിഡ്; കുവൈത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ നീക്കുന്നു
Oct 20, 2021 11:39 PM | By Anjana Shaji

കുവൈത്ത് സിറ്റി : കൊവിഡ് രോഗ വ്യാപനം കുറഞ്ഞതോടെ കുവൈത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ നീക്കുന്നു. തുറസായ പൊതു സ്ഥലങ്ങളില്‍ ഇനി മാസ്‍ക് ധരിക്കല്‍ നിര്‍ബന്ധമില്ല.

എന്നാല്‍ അടച്ചിട്ട സ്ഥലങ്ങളില്‍ തുടര്‍ന്നും മാസ്‍ക് വേണം. റസ്റ്റോറന്റുകളിലും കഫേകളിലും ഇനി മാസ്‍ക് ധരിക്കേണ്ടതില്ല. വിവാഹ ചടങ്ങുകളിലും മറ്റ് പൊതുപരിപാടികളിലും വാക്സിനെടുത്തവര്‍ക്ക് പങ്കെടുക്കാം.

എന്നാല്‍ ഇവിടങ്ങളില്‍ മാസ്‍ക് ധരിക്കേണ്ടത് നിര്‍ബന്ധമാണ്. മന്ത്രിസഭാ യോഗത്തിലാണ് ഇളവുകള്‍ അനുവദിക്കുന്നത് സംബന്ധിച്ച തീരുമാനമുണ്ടായത്. ക്രമാനുഗതമായി സാധാരണ നിലയിലേക്ക് മടങ്ങിവരുന്നതിന്റെ അഞ്ചാം ഘട്ടത്തില്‍ പുതിയ ഇളവുകള്‍ അനുവദിച്ചുകൊണ്ട് പ്രധാനമന്ത്രി ശൈഖ് സബാഹ് അല്‍ ഖാലിദ് അല്‍ ഹമദ് അല്‍ സബാഹാണ് പ്രഖ്യാപനം നടത്തിയത്.

ഞായറാഴ്‍ച മുതല്‍ കുവൈത്ത് അന്താരാഷ്‍ട്ര വിമാനത്താവളം പൂര്‍ണ തോതില്‍ പ്രവര്‍ത്തിച്ചു തുടങ്ങുന്നത് സംബന്ധിച്ച പദ്ധതികള്‍ തയ്യാറാക്കാന്‍ സിവില്‍ ഏവിയേഷന്‍ ഡയറക്ടറേറ്റ് ജനറലിനെ ചുമതലപ്പെടുത്തി.

ഒപ്പം രാജ്യത്തേക്കുള്ള എല്ലാ തരം വിസകളും അനുവദിക്കുന്നത് പുനഃരാരംഭിക്കാന്‍ ആഭ്യന്തര മന്ത്രാലയത്തിനും മാന്‍പവര്‍ പബ്ലിക് അതോരിറ്റിക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. വാക്സിനെടുത്തവര്‍ക്ക് പ്രത്യേക നിബന്ധനകള്‍ക്ക് വിധേയമായിട്ടായിരിക്കും വിസകള്‍ അനുവദിക്കുക.

covid; More restrictions are being lifted in Kuwait

Next TV

Related Stories
കുവൈത്തില്‍ കൊവിഡ് വൈറസിന്റെ ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചു

Dec 9, 2021 06:41 AM

കുവൈത്തില്‍ കൊവിഡ് വൈറസിന്റെ ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചു

കുവൈത്തില്‍ കൊവിഡ് വൈറസിന്റ ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ...

Read More >>
 ജനറൽ ബിപിൻ റാവത്തിന്റെ നിര്യാണത്തിൽ ഒമാൻ അനുശോചനം രേഖപ്പെടുത്തി

Dec 8, 2021 11:09 PM

ജനറൽ ബിപിൻ റാവത്തിന്റെ നിര്യാണത്തിൽ ഒമാൻ അനുശോചനം രേഖപ്പെടുത്തി

തമിഴ്‍നാട്ടിലുണ്ടായ ഹെലികോപ്‍ടർ അപകടത്തിൽ ജീവൻ നഷ്ടപെട്ട ഇന്ത്യയുടെ സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തിന്റെ നിര്യാണത്തിൽ ഒമാൻ അനുശോചനം...

Read More >>
മാനദണ്ഡങ്ങള്‍ പാലിക്കാത്ത പ്രവാസികളുടെ ഡ്രൈവിങ് ലൈസന്‍സും ശമ്പളവുമുൾപ്പെടെയുള്ള റദ്ദാക്കുന്നു

Dec 8, 2021 10:50 PM

മാനദണ്ഡങ്ങള്‍ പാലിക്കാത്ത പ്രവാസികളുടെ ഡ്രൈവിങ് ലൈസന്‍സും ശമ്പളവുമുൾപ്പെടെയുള്ള റദ്ദാക്കുന്നു

കുവൈത്തില്‍ ഡ്രൈവിങ് ലൈസന്‍സുകള്‍ സ്വന്തമാക്കിയിട്ടുള്ള പ്രവാസികള്‍ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടോ എന്ന് പരിശോധിക്കാന്‍...

Read More >>
പ്രവാസി മലയാളി ഹൃദയസ്‍തംഭനം മൂലം മരിച്ചു

Dec 8, 2021 09:04 PM

പ്രവാസി മലയാളി ഹൃദയസ്‍തംഭനം മൂലം മരിച്ചു

മലയാളി ജിദ്ദയിൽ ഹൃദയസ്തംഭനം മൂലം...

Read More >>
യൂണിയന്‍കോപ് കൊട്ടോപിയയുമായി ധാരണാപത്രം ഒപ്പുവെച്ചു

Dec 8, 2021 08:04 PM

യൂണിയന്‍കോപ് കൊട്ടോപിയയുമായി ധാരണാപത്രം ഒപ്പുവെച്ചു

യൂണിയന്‍കോപ് കൊട്ടോപിയയുമായി ധാരണാപത്രം...

Read More >>
ഉംറക്ക് നേരിട്ട് വീസ; നാട്ടിൽ നിന്നു ഇനി എല്ലാവർക്കും ഉംറക്കെത്താം

Dec 8, 2021 04:20 PM

ഉംറക്ക് നേരിട്ട് വീസ; നാട്ടിൽ നിന്നു ഇനി എല്ലാവർക്കും ഉംറക്കെത്താം

നാട്ടിൽ നിന്നു ഇനി എല്ലാവർക്കും ഉംറക്കെത്താം. ഇന്ത്യക്കാർക്ക് ഉംറക്ക് നേരിട്ട് വീസകൾ അനുവദിച്ചു...

Read More >>
Top Stories