---
title: "രാജ്യത്തിൻ്റെ താരം അബ്ദുള്ളയ്ക്ക് ജന്മനാട്ടിൽ കൗഖ് അൽ ഷായിയുടെ സ്നേഹോപഹാരം "
english_title: "Koukh Al Shai's gift of love to the country's star Abdullah in his hometown"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/62823/koukh-al-shais-gift-of-love-to-the-countrys-star-abdullah-in-his-hometown"
published_at: "2022-08-19T19:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62ff93f8c8cbb_abdulla_aboobakkar.jpg"
keywords: []
---

# രാജ്യത്തിൻ്റെ താരം അബ്ദുള്ളയ്ക്ക് ജന്മനാട്ടിൽ കൗഖ് അൽ ഷായിയുടെ സ്നേഹോപഹാരം 

> **Lead Summary:** **കോഴിക്കോട്: **കായിക ലോകത്ത് ഇന്ത്യയുടെ അഭിമാനത്തിന് വെള്ളി പ്രഭ ചൊരിഞ്ഞ സ്പോട്സ് താരം നാദാപുരം ജാതിയേരിയിലെ അബ്ദുള്ള അബൂബക്കറിന് കൗഖ് അൽ ഷായിയുടെ സ്നേഹോപഹാരം.

## Article Content

**കോഴിക്കോട്: **കായിക ലോകത്ത് ഇന്ത്യയുടെ അഭിമാനത്തിന് വെള്ളി പ്രഭ ചൊരിഞ്ഞ സ്പോട്സ് താരം നാദാപുരം ജാതിയേരിയിലെ അബ്ദുള്ള അബൂബക്കറിന് കൗഖ് അൽ ഷായിയുടെ സ്നേഹോപഹാരം.

മിഡിലീസ്റ്റിലെ പ്രമുഖ കഫ്റ്റീരിയ ബ്രാൻ്റായ കൗഖ് അൽ ഷായ് ഗ്രൂപ്പ് സാരഥികളുടെ ജന്മനാട്ടുകാരനാണ് ഇപ്പോൾ ലോകത്തിന് മുമ്പിൽ ഇന്ത്യയുടെ അഭിമാനം ഉയർത്തിയ അബ്ദുള്ള അബൂബക്കർ .

കൗഖ് അൽ ഷായ് മാനേജിംഗ് ഡയരക്ടർ ഇസ്മയിൽ എളമഠത്തിലിൻ്റെ നിർദ്ദേശ പ്രകാരം സഹോദരനും സാരഥികളിലൊരാളുമായ ഹുസൈൻ എളമഠത്തിൽ അബ്ദുള്ളയ്ക്ക് സ്നേഹോപഹാരം നൽകി.

ജാതിയേരിയിൽ പൗരാവലി നൽകിയ സ്വീകരണ പരിപാടിയിലാണ് ഉപഹാരം കൈമാറിയത്. ഇ.കെ വിജയൻ എം എൽ എ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ്മാരായ നെസീമ കൊട്ടാരത്തിൽ, കെ.പി പ്രദീഷ് മുൻ ജില്ലാ പഞ്ചായത്ത് അംഗം അഹമ്മദ് പുന്നക്കൽ ,സൂപ്പി നരിക്കാട്ടേരി ,രജീന്ദ്രൻ കപ്പള്ളി കൗഖ് അൽ ഷായ് ഗ്രൂപ്പ് പ്രതിനിധികളായ അഹമ്മദ് ഹാജി കെ.വി കെ ജാതിയേരി തുടങ്ങിയവർ പങ്കെടുത്തു.

ഇംഗ്ലണ്ടിലെ ബർമിംഹാമിൽ നടന്ന കോമൺവെൽത് ഗെയിംസിൽ ട്രിപ്പിൾ ജംപ് മത്സരത്തിലാണ് വെള്ളി മെഡൽ നേടി രാജ്യത്തിന്റെഅഭിമാനമായി അബ്ദുള്ള അബൂബക്കർ മാറിയത്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/62823/koukh-al-shais-gift-of-love-to-the-countrys-star-abdullah-in-his-hometown)