---
title: "വിവിധ ലഹരിമരുന്നുകളുമായി അഞ്ചുപേര്‍ കുവൈത്തില്‍ അറസ്റ്റില്‍"
english_title: "Five people were arrested in Kuwait with various drugs"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/62901/five-people-were-arrested-in-kuwait-with-various-drugs"
published_at: "2022-08-20T08:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6300519167395_arrest.jpg"
keywords: []
---

# വിവിധ ലഹരിമരുന്നുകളുമായി അഞ്ചുപേര്‍ കുവൈത്തില്‍ അറസ്റ്റില്‍

> **Lead Summary:** **കുവൈത്ത് സിറ്റി: **വിവിധ ലഹരിമരുന്നുകളുമായി അഞ്ചുപേരെ കുവൈത്തില്‍ അറസ്റ്റ് ചെയ്തു. ജനറല്‍ അഡ്മിനിസ്ട്രേഷന്‍ ഫോര്‍ ഡ്രഗ് കണ്‍ട്രോള്‍ ആണ് ഇവരെ പിടികൂടിയത്.

## Article Content

**കുവൈത്ത് സിറ്റി: **വിവിധ ലഹരിമരുന്നുകളുമായി അഞ്ചുപേരെ കുവൈത്തില്‍ അറസ്റ്റ് ചെയ്തു. ജനറല്‍ അഡ്മിനിസ്ട്രേഷന്‍ ഫോര്‍ ഡ്രഗ് കണ്‍ട്രോള്‍ ആണ് ഇവരെ പിടികൂടിയത്.

2 കിലോഗ്രാം ലഹരിമരുന്നാണ് ഇവരില്‍ നിന്ന് കണ്ടെടുത്തത്. പിടിയിലായവരെ തുടര്‍ നിയമനടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറിയതായി അധികൃതര്‍ അറിയിച്ചു.

ദിവസങ്ങള്‍ക്ക് മുമ്പ് കുവൈത്തില്‍ 149 പാക്കറ്റ് ഹാഷിഷുമായി രണ്ടുപേരെ പിടികൂടിയിരുന്നു. ഫായില്‍ക ഐലന്‍ഡില്‍ നിന്നാണ് കുവൈത്ത് തീര സംരക്ഷണസേന ഇവരെ പിടികൂടിയത്. അറബ് സ്വദേശികളാണ് പിടിയിലായത്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/62901/five-people-were-arrested-in-kuwait-with-various-drugs)