---
title: "സൗദി അറേബ്യയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളി സഹോദരങ്ങൾക്ക് ദാരുണാന്ത്യം "
english_title: "Two Malayali brothers met a tragic end in a car accident in Saudi Arabia"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/63107/two-malayali-brothers-met-a-tragic-end-in-a-car-accident-in-saudi-arabia"
published_at: "2022-08-21T09:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6301ad7cb9bb6_Untitled-1.jpg"
keywords: []
---

# സൗദി അറേബ്യയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളി സഹോദരങ്ങൾക്ക് ദാരുണാന്ത്യം 

> **Lead Summary:** **റിയാദ് :** സൗദി അറേബ്യയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളി സഹോദരങ്ങൾ മരിച്ചു.

## Article Content

**റിയാദ് :** സൗദി അറേബ്യയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളി സഹോദരങ്ങൾ മരിച്ചു.

സൗദി അറേബ്യയിലെ തെക്ക് പടിഞ്ഞാറൻ പ്രവിശ്യയായ ജിസാന് സമീപം ബെയ്ശ് മസ്‌ലിയയിൽ ഉണ്ടായ അപകടത്തിലാണ് മലപ്പുറം വേങ്ങര വെട്ടുതോട് കാപ്പിൽ കുഞ്ഞുമുഹമ്മദ് ഹാജിയുടെ മക്കളായ ജബ്ബാർ (44,) റഫീഖ്(41) എന്നിവർ മരിച്ചത്.

ശനിയാഴ്ച വൈകുന്നേരമാണ് അപകടമുണ്ടായത്. ഇരുവരും ജിദ്ദയിൽനിന്ന് ജിസാനിലേക്ക് പച്ചക്കറി എടുക്കുന്നതിന് വാഹനത്തിൽ പോകുന്നതിനിടെയാണ് അപകടമുണ്ടായത്.

ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും രണ്ട് പേരുടെയും മരണം സംഭവിച്ചിരുന്നു. ബെയ്ഷ് ജനറൽ ആശുപത്രി മോർച്ചറിയിലാണ് മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്.

സംഭവമറിഞ്ഞ് ഇവരുടെ ബന്ധുക്കള്‍ ജിദ്ദയില്‍ നിന്ന് ജിസാനിലേക്ക് പോയിട്ടുണ്ട്. തുടര്‍ നിയമ നടപടികൾക്ക് കെ.എം.സി.സി നേതാവ് ഹാരിസ് കല്ലായി നേതൃത്വം നൽകുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/63107/two-malayali-brothers-met-a-tragic-end-in-a-car-accident-in-saudi-arabia)