ഏഴരക്കോടിയുടെ ഭാഗ്യവാൻ 2 വയസ്സുകാരൻ; പുഞ്ചിരിയോടെ കുടുംബം

ഏഴരക്കോടിയുടെ ഭാഗ്യവാൻ 2 വയസ്സുകാരൻ; പുഞ്ചിരിയോടെ കുടുംബം
Oct 21, 2021 11:19 AM | By Shalu Priya

ദുബായ് : ദുബായ് ഡ്യൂട്ടി ഫ്രീ മില്ലെനിയം നറുക്കെടുപ്പിൽ 2 വയസ്സുകാരന് ഏഴര കോടിയോളം രൂപ (10 ലക്ഷം യുഎസ് ഡോളർ) സമ്മാനം.

ഷാർജയിൽ താമസിക്കുന്ന മുംബൈ സ്വദേശി യോഗേഷ് ഗോലെ–ധൻശ്രീ ബന്തൽ ദമ്പതികളുടെ മകൻ ക്ഷൺ യോഗേഷ് ഗോലെ (2 വയസ്സ്)യാണ് 371 സീരീസിലെ ടിക്കറ്റിലൂടെ കുട്ടി കോടിപതിയായത്.

അവധി കഴിഞ്ഞ് സെപ്റ്റംബർ 25 ന് മുംബൈയിൽ നിന്ന് ദുബായിലേയ്ക്ക് വരുമ്പോഴായിരുന്നു ടിക്കറ്റെടുത്തത്. രണ്ടര വർഷമായി യുഎഇയിൽ താമസിക്കുന്ന യോഗേഷ് ഓൺലൈൻ ട്രേഡിങ്ങിലാണ് ജോലി ചെയ്യുന്നത്.ഇതാദ്യമായിട്ടാണ് മില്ലെനിയം മില്യനയർ നറുക്കെടുപ്പിൽ ഭാഗ്യപരീക്ഷണം നടത്തിയതെന്ന് അദ്ദേഹം പറഞ്ഞു.

ക്ഷണിന്റെ പേരിൽ പണം നിക്ഷേപിച്ച് അവന്റെ ഭാവി സുരക്ഷിതമാക്കുകയാണ് ലക്ഷ്യം. കൂടാതെ, കുറച്ച് പണം ദരിദ്രർക്ക് സംഭാവന ചെയ്യാനും തീരുമാനിച്ചതായി ധൻശ്രീ പറഞ്ഞു.1999 ൽ മില്ലെനിയം മില്യനയർ പ്രമോഷൻ ആരംഭിച്ചതിനുശേഷം 10 ലക്ഷം യുഎസ് ഡോളർ നേടിയ 184 -ാമത്തെ ഇന്ത്യക്കാരനാണ് ക്ഷൺ.

ദുബായ് ഡ്യൂട്ടി ഫ്രീ മില്ലെനിയം മില്യനയർ ടിക്കറ്റ് വാങ്ങുന്നവരിൽ ഏറ്റവും കൂടുതൽ ഇന്ത്യക്കാരാണ്. ക്ഷണിനെ കൂടാതെ, നെയ്റോബി ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന 52-കാരനായ കെനിയൻ സ്വദേശി അശ്വനി ഗാൻജുവും ഏഴരക്കോടിയോളം രൂപ (10 ലക്ഷം യുഎസ് ഡോളർ) സ്വന്തമാക്കി.

ഈ മാസം ഒന്നിന് ദുബായിൽ നിന്ന് ഡൽഹിയിലേയ്ക്കുള്ള യാത്രയ്ക്കിടെ എടുത്ത 2626 നമ്പർ ടിക്കറ്റാണ് 372 സീരിസ് നറുക്കെടുപ്പിൽ ഭാഗ്യം സമ്മാനിച്ചത്. ഇതോടൊപ്പം നടന്ന മറ്റൊരു നറുക്കെടുപ്പിൽ ഇന്ത്യക്കാരനായ ജോസ് ആന്റോ ആഡംബര ബൈക്കും നേടി.

Seven and a half crore lucky winner is 2 year old

Next TV

Related Stories
 ജനറൽ ബിപിൻ റാവത്തിന്റെ നിര്യാണത്തിൽ ഒമാൻ അനുശോചനം രേഖപ്പെടുത്തി

Dec 8, 2021 11:09 PM

ജനറൽ ബിപിൻ റാവത്തിന്റെ നിര്യാണത്തിൽ ഒമാൻ അനുശോചനം രേഖപ്പെടുത്തി

തമിഴ്‍നാട്ടിലുണ്ടായ ഹെലികോപ്‍ടർ അപകടത്തിൽ ജീവൻ നഷ്ടപെട്ട ഇന്ത്യയുടെ സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തിന്റെ നിര്യാണത്തിൽ ഒമാൻ അനുശോചനം...

Read More >>
മാനദണ്ഡങ്ങള്‍ പാലിക്കാത്ത പ്രവാസികളുടെ ഡ്രൈവിങ് ലൈസന്‍സും ശമ്പളവുമുൾപ്പെടെയുള്ള റദ്ദാക്കുന്നു

Dec 8, 2021 10:50 PM

മാനദണ്ഡങ്ങള്‍ പാലിക്കാത്ത പ്രവാസികളുടെ ഡ്രൈവിങ് ലൈസന്‍സും ശമ്പളവുമുൾപ്പെടെയുള്ള റദ്ദാക്കുന്നു

കുവൈത്തില്‍ ഡ്രൈവിങ് ലൈസന്‍സുകള്‍ സ്വന്തമാക്കിയിട്ടുള്ള പ്രവാസികള്‍ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടോ എന്ന് പരിശോധിക്കാന്‍...

Read More >>
പ്രവാസി മലയാളി ഹൃദയസ്‍തംഭനം മൂലം മരിച്ചു

Dec 8, 2021 09:04 PM

പ്രവാസി മലയാളി ഹൃദയസ്‍തംഭനം മൂലം മരിച്ചു

മലയാളി ജിദ്ദയിൽ ഹൃദയസ്തംഭനം മൂലം...

Read More >>
യൂണിയന്‍കോപ് കൊട്ടോപിയയുമായി ധാരണാപത്രം ഒപ്പുവെച്ചു

Dec 8, 2021 08:04 PM

യൂണിയന്‍കോപ് കൊട്ടോപിയയുമായി ധാരണാപത്രം ഒപ്പുവെച്ചു

യൂണിയന്‍കോപ് കൊട്ടോപിയയുമായി ധാരണാപത്രം...

Read More >>
ഉംറക്ക് നേരിട്ട് വീസ; നാട്ടിൽ നിന്നു ഇനി എല്ലാവർക്കും ഉംറക്കെത്താം

Dec 8, 2021 04:20 PM

ഉംറക്ക് നേരിട്ട് വീസ; നാട്ടിൽ നിന്നു ഇനി എല്ലാവർക്കും ഉംറക്കെത്താം

നാട്ടിൽ നിന്നു ഇനി എല്ലാവർക്കും ഉംറക്കെത്താം. ഇന്ത്യക്കാർക്ക് ഉംറക്ക് നേരിട്ട് വീസകൾ അനുവദിച്ചു...

Read More >>
ഡോളറിനെതിരെ രൂപയുടെ മൂല്യം താഴ്ചയിലേക്ക്; നേട്ടം പ്രവാസികൾ

Dec 8, 2021 03:37 PM

ഡോളറിനെതിരെ രൂപയുടെ മൂല്യം താഴ്ചയിലേക്ക്; നേട്ടം പ്രവാസികൾ

ഡോളറിനെതിരെ രൂപയുടെ മൂല്യം എട്ടാഴ്ചത്തെ താഴ്ചയിലേക്കു എത്തിയതോടെ ദിർഹം-രൂപ വിനിമയ നിരക്കിലെ നേട്ടം സ്വന്തമാക്കി...

Read More >>
Top Stories