---
title: "വിമാനത്താവളത്തിലേക്ക് പോകുന്നതിനിടെ അസുഖം കൂടി പ്രവാസി യുവാവ് മരിച്ചു"
english_title: "A young expatriate fell ill while going to the airport and died"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/63257/a-young-expatriate-fell-ill-while-going-to-the-airport-and-died"
published_at: "2022-08-22T06:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6302d3a3025c1_rahul.jpg"
keywords: []
---

# വിമാനത്താവളത്തിലേക്ക് പോകുന്നതിനിടെ അസുഖം കൂടി പ്രവാസി യുവാവ് മരിച്ചു

> **Lead Summary:** **മസ്‍കത്ത് : **ഒമാനില്‍ നിന്ന് ചികിത്സയ്‍ക്കായി നാട്ടിലേക്ക് പോകുന്നതിനിടെ അസുഖം കൂടി പ്രവാസി മലയാളി മരിച്ചു. തൃശൂര്‍ കൊടുങ്ങല്ലൂര്‍ പുല്ലൂറ്റ് കോതയില്‍ വീട്ടില്‍ കെ.ജി രാഹുല്‍ ആണ് മരിച്ചത്.

## Article Content

**മസ്‍കത്ത് : **ഒമാനില്‍ നിന്ന് ചികിത്സയ്‍ക്കായി നാട്ടിലേക്ക് പോകുന്നതിനിടെ അസുഖം കൂടി പ്രവാസി മലയാളി മരിച്ചു. തൃശൂര്‍ കൊടുങ്ങല്ലൂര്‍ പുല്ലൂറ്റ് കോതയില്‍ വീട്ടില്‍ കെ.ജി രാഹുല്‍ ആണ് മരിച്ചത്.

വിമാനത്താവളത്തിലേക്കുള്ള യാത്രയ്‍ക്കിടെയാണ് നില വഷളായത്. തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

നിര്‍മാണ മേഖലയില്‍ ജോലി ചെയ്‍തിരുന്ന രാഹുല്‍, പനിയും പ്രമേഹവും മൂര്‍ച്ഛിച്ചതിനെ തുടര്‍ന്നാണ് ചികിത്സയ്‍ക്കായി നാട്ടിലേക്ക് പോകാന്‍ തീരുമാനിച്ചത്.

എന്നാല്‍ വിമാനത്താവളത്തിലേക്കുള്ള യാത്രയ്‍ക്കിടെ ക്ഷീണം അനുഭവപ്പെട്ടു. തുടര്‍ന്ന് നിസ്‍വ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. അവിടെവെച്ച് നില വഷളായതിനെ തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/63257/a-young-expatriate-fell-ill-while-going-to-the-airport-and-died)