---
title: "പുസ്തക വായന ഇടം ആരംഭിച്ചു"
english_title: "Book reading space started"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/63428/book-reading-space-started"
published_at: "2022-08-22T20:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6303949f27445_oman_school.jpg"
keywords: []
---

# പുസ്തക വായന ഇടം ആരംഭിച്ചു

> **Lead Summary:** ** ഒമാൻ : ** വിദ്യാർത്ഥികളുടെ സർഗ്ഗ സൃഷ്ടികളെ പ്രോത്സാഹിപ്പിക്കുന്നതിനും വായനാഭിരുചി വളർത്തുന്നതിനുമായി ഇന്ത്യൻ സ്‌കൂൾ മൂലദയിൽ മലയാള വിഭാഗം 'എഴുത്തുപുര ' എന്നപേരിൽ ഒരു പുസ്തക വായന ഇടം ആരംഭിച്ചു.

## Article Content

** ഒമാൻ : ** വിദ്യാർത്ഥികളുടെ സർഗ്ഗ സൃഷ്ടികളെ പ്രോത്സാഹിപ്പിക്കുന്നതിനും വായനാഭിരുചി വളർത്തുന്നതിനുമായി ഇന്ത്യൻ സ്‌കൂൾ മൂലദയിൽ മലയാള വിഭാഗം 'എഴുത്തുപുര ' എന്നപേരിൽ ഒരു പുസ്തക വായന ഇടം ആരംഭിച്ചു.

സ്‌കൂൾ അസിസ്റ്റന്റ് വൈസ് പ്രിൻസിപ്പാൾ ഷീജ ജലീൽ വിദ്യാർത്ഥിനിക്ക് ആദ്യ പുസ്തകം നൽകിക്കൊണ്ട് ഉദ്ഘാടനം നിർവ്വഹിച്ചു.

മലയാളം കോർഡിനേറ്റർ സന്തോഷ് എം ആമുഖ പ്രസംഗം നടത്തി. കോ കരിക്കുലർ ഇൻചാർജ് നിയാസ് അഹമ്മദ് കമ്പ്യൂട്ടർ സയൻസ് വിഭാഗം മേധാവി പ്രമോദ് ജോയ്, മലയാളം അധ്യാപിക അനുപമ എന്നിവർ സംസാരിച്ചു വിദ്യാർത്ഥികൾക്കായി പുസ്തകങ്ങൾ,മാസികകൾ എന്നിവ എഴുത്തുപുരയിൽ ലഭ്യമാക്കിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/63428/book-reading-space-started)