കോവിഡ് കാലത്തെ ഇ - ലേർണിംഗ്; പ്രവാസി രക്ഷിതാക്കളുടെ ഉറക്കം കെടുന്നു

കോവിഡ് കാലത്തെ ഇ - ലേർണിംഗ്; പ്രവാസി രക്ഷിതാക്കളുടെ ഉറക്കം കെടുന്നു
Oct 21, 2021 12:52 PM | By Shalu Priya

അബുദാബി : മധ്യപൂർവദേശ രാജ്യങ്ങളിലെ 44% കുട്ടികളും ലൈംഗിക ചൂഷണത്തിന് ഇരയായവരെന്ന് റിപ്പോർട്ട്. സ്വന്തം അശ്ലീല ചിത്രം ഓൺലൈനിൽ പങ്കുവച്ച 18–20 പ്രായക്കാരാണ് കൂടുതൽ ചൂഷണത്തിന് ഇരയായതെന്നും ചൂണ്ടിക്കാട്ടുന്നു.

വി പ്രൊട്ടക്ട് ഗ്ലോബൽ അലയൻസ് നടത്തിയ പഠനത്തിലാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ. 200ലേറെ സർക്കാർ, സ്വകാര്യ മേഖലാ കമ്പനികൾ, സിവിൽ സൊസൈറ്റി ഗ്രൂപ്പുകൾ ഉൾപ്പെടുന്ന രാജ്യാന്തര സംഘടനയാണ് വി പ്രൊട്ടക്ട് ഗ്ലോബൽ അലയൻസ്. കോവിഡ് വെല്ലുവിളി ഇ–ലേണിങ്ങിലൂടെ മറികടന്നതിൽ ആശ്വസിച്ച രക്ഷിതാക്കളുടെ ഉറക്കം കെടുത്തുകയാണ് പുതിയ റിപ്പോർട്ട്.

ഇക്കോണമിസ്റ്റ് ഇംപാക്ട് സർവേയിൽ പങ്കെടുത്ത 54 രാജ്യങ്ങളിലെ 18–20 വയസ്സിനിടയിലുള്ള 5000ത്തിലധികം പേരും കുട്ടിക്കാലത്ത് ലൈംഗിക ചൂഷണം നേരിട്ടവരാണെന്ന് പറയുന്നു. ചിത്രങ്ങളും ദ‍ൃശ്യങ്ങളും അയച്ചുകൊടുത്ത് വശീകരിക്കുന്ന സംഘം പിന്നീട് ലൈവ് സ്ട്രീമിങിലെത്തി കുട്ടികളെ അനുകരിക്കാൻ പ്രേരിപ്പിക്കുകയായിരുന്നെന്ന് വി പ്രൊട്ടക്ട് ഗ്ലോബൽ അലയൻസ് എക്സിക്യൂട്ടീവ് ഡയറക്ടർ ഇയാൻ ഡ്രെനൻ പറഞ്ഞു.

ഓൺലൈൻ പഠനം വ്യാപകമായ കോവിഡ് കാലത്ത് ചൂഷണവും ഉയർന്നു. അശ്ലീല ദൃശ്യങ്ങൾക്കും തത്സമയ പ്രദർശനത്തിനുമായി പണം ചെലവാക്കുന്ന കുട്ടികളുടെ എണ്ണവും വർധിച്ചതായും റിപ്പോർട്ട് വ്യക്തമാക്കുന്നു. നേരിട്ടുള്ള ലൈംഗിക അതിക്രമല്ലല്ലോ എന്ന് വിചാരിക്കുന്ന രക്ഷിതാക്കൾ ഇതു കുട്ടികളുടെ തുടർ ജീവിതത്തിൽ ഉണ്ടായേക്കാവുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് മനസിലാക്കുന്നില്ലെന്നും സൂചിപ്പിച്ചു. ഇതിനെതിരെ പരാതിപ്പെടാൻ പലരും മടിക്കുന്നതാണ് ചൂഷകർ ആയുധമാക്കുന്നതും.

E-learning during the covid period

Next TV

Related Stories
വാഹനങ്ങളുടെ ഫാൻസി നമ്പർ ലേലം 18ന്

Dec 7, 2021 04:46 PM

വാഹനങ്ങളുടെ ഫാൻസി നമ്പർ ലേലം 18ന്

വെബ്സൈറ്റ് വഴിയോ ദുബായ് ഡ്രൈവ് ആപ്പ് വഴിയോ കസ്റ്റമർ ഹാപ്പിനസ് കേന്ദ്രങ്ങളിൽ നേരിട്ടെത്തിയോ റജിസ്ട്രേഷൻ...

Read More >>
അബുദാബി റോഡുകളിൽ ഡ്രൈവറില്ലാ ടാക്സികൾ

Dec 7, 2021 11:11 AM

അബുദാബി റോഡുകളിൽ ഡ്രൈവറില്ലാ ടാക്സികൾ

നവീന ക്യാമറകളുടെയും സെൻസറുകളുടെയും സഹായത്തോടെ മറ്റു വാഹനങ്ങളുടെ സാന്നിധ്യം സ്വയം മനസ്സിലാക്കി...

Read More >>
ഒമിക്രോണിനെ നേരിടാനുള്ള കഴിവും അനുഭവസമ്പത്തും രാജ്യത്തിനുണ്ട് : സൗദി

Dec 2, 2021 12:00 PM

ഒമിക്രോണിനെ നേരിടാനുള്ള കഴിവും അനുഭവസമ്പത്തും രാജ്യത്തിനുണ്ട് : സൗദി

കൊറോണ വൈറസിന്റെ പുതിയ വകഭേദമായ ഒമിക്രോണിനെ നേരിടാനുള്ള കഴിവും അനുഭവസമ്പത്തും രാജ്യത്തിനുണ്ടെന്നും വ്യക്തികളെയും സമൂഹത്തെയും സംരക്ഷിക്കാൻ...

Read More >>
യുഎഇയിൽ കോവിഡ് ബാധിച്ചു മരിച്ച പ്രവാസികളുടെ മക്കൾക്കു വിദ്യാഭ്യാസ സഹായ പദ്ധതി

Dec 2, 2021 11:30 AM

യുഎഇയിൽ കോവിഡ് ബാധിച്ചു മരിച്ച പ്രവാസികളുടെ മക്കൾക്കു വിദ്യാഭ്യാസ സഹായ പദ്ധതി

യുഎഇയിൽ കോവിഡ് ബാധിച്ചു മരിച്ച പ്രവാസികളുടെ മക്കളുടെ വിദ്യാഭ്യാസത്തിന് സഹായ പദ്ധതിയുമായി യുഎഇയിലെ ഓഹരി വിപണന സ്ഥാപനം. കുട്ടികളുടെ...

Read More >>
കു​വൈ​ത്തി​ൽ ഡി​സം​ബ​ർ ​മു​ത​ൽ ത​ണു​പ്പ്​ ശ​ക്ത​മാ​കും

Dec 1, 2021 04:11 PM

കു​വൈ​ത്തി​ൽ ഡി​സം​ബ​ർ ​മു​ത​ൽ ത​ണു​പ്പ്​ ശ​ക്ത​മാ​കും

കു​വൈ​ത്തി​ൽ ഡി​സം​ബ​ർ ​മു​ത​ൽ ത​ണു​പ്പ്​...

Read More >>
കോവിഡ് മുക്തി പട്ടികയിൽ യു.എ.ഇ ഒന്നാം സ്ഥാനത്ത്

Dec 1, 2021 03:46 PM

കോവിഡ് മുക്തി പട്ടികയിൽ യു.എ.ഇ ഒന്നാം സ്ഥാനത്ത്

ആഗോള കോവിഡ് മുക്തി പട്ടികയിൽ യു.എ.ഇ ഒന്നാം...

Read More >>
Top Stories