---
title: "സാന്‍വിച്ച് മേക്കറില്‍ ഒളിപ്പിച്ച് ലഹരിമരുന്ന് കടത്ത്; പിടികൂടിയത് 10 കിലോയിലേറെ ഹാഷിഷ്"
english_title: "Drug smuggling hidden in a sandwich maker; More than 10 kg of hashish was seized"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/63568/drug-smuggling-hidden-in-a-sandwich-maker-more-than-10-kg-of-hashish-was-seized"
published_at: "2022-08-23T13:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63048e4dab8b3_drugs.jpg"
keywords: []
---

# സാന്‍വിച്ച് മേക്കറില്‍ ഒളിപ്പിച്ച് ലഹരിമരുന്ന് കടത്ത്; പിടികൂടിയത് 10 കിലോയിലേറെ ഹാഷിഷ്

> **Lead Summary:** **കുവൈത്ത് സിറ്റി: **കുവൈത്തില്‍ ലഹരിമരുന്ന് കടത്താനുള്ള ശ്രമം പരാജയപ്പെടുത്തി. ഇറാഖില്‍ നിന്നെത്തിയ ഇലക്ട്രിക് സാന്‍വിച്ച് മേക്കര്‍ ഗ്രില്ലില്‍ ഒളിപ്പിച്ചാണ് ലഹരിമരുന്ന് രാജ്യത്തേക്ക് കടത്തിയത്.

## Article Content

**കുവൈത്ത് സിറ്റി: **കുവൈത്തില്‍ ലഹരിമരുന്ന് കടത്താനുള്ള ശ്രമം പരാജയപ്പെടുത്തി. ഇറാഖില്‍ നിന്നെത്തിയ ഇലക്ട്രിക് സാന്‍വിച്ച് മേക്കര്‍ ഗ്രില്ലില്‍ ഒളിപ്പിച്ചാണ് ലഹരിമരുന്ന് രാജ്യത്തേക്ക് കടത്തിയത്.

അബ്ദാലി കസ്റ്റംസ് നടത്തിയ പരിശോധനയില്‍ 10 കിലോഗ്രാമിലേറെ ഹാഷിഷാണ് പിടിച്ചെടുത്തത്. ഇറാഖില്‍ നിന്ന് ബസില്‍ എത്തിയ യാത്രക്കാരന്റെ ബാഗിലാണ് ടോസ്റ്റര്‍ ഉണ്ടായിരുന്നത്. എക്‌സ്‌റേ മെഷീന്‍ ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍ ഇലക്ട്രിക് സാല്‍വിച്ച് മേക്കര്‍ ഗ്രില്ലില്‍ സംശയം തോന്നി.

തുടര്‍ന്ന് നടത്തിയ വിശദ പരിശോധനയില്‍ കോയിലുകള്‍ക്കുള്ളില്‍ നിന്ന് ലഹരിമരുന്ന് കണ്ടെത്തുകയായിരുന്നു. 10 കിലോയിലേറെ ഹാഷിഷ് ആണ് പിടിച്ചെടുത്തത്. അടിയന്തര നിയമനടപടികള്‍ സ്വീകരിച്ച ശേഷം പിടിച്ചെടുത്ത ലഹരിമരുന്നും പ്രതിയെയും നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ വിഭാഗത്തിന് കൈമാറിയതായി അധികൃതര്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/63568/drug-smuggling-hidden-in-a-sandwich-maker-more-than-10-kg-of-hashish-was-seized)