---
title: "ഹൃദയാഘാതത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു"
english_title: "A non-resident Malayali died due to a heart attack"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/63671/a-non-resident-malayali-died-due-to-a-heart-attack"
published_at: "2022-08-23T21:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6304fddf05284_death.jpg"
keywords: []
---

# ഹൃദയാഘാതത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു

> **Lead Summary:** **ദോഹ: **ഹൃദയാഘാതത്തെ തുടര്‍ന്ന് ഖത്തറിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന പ്രവാസി മലയാളി മരിച്ചു. കൊല്ലം അഞ്ചല്‍ വയലാ മിന്നു ഭവനില്‍ സുരേഷ് ബാബു ആണ് മരിച്ചത്.

## Article Content

**ദോഹ: **ഹൃദയാഘാതത്തെ തുടര്‍ന്ന് ഖത്തറിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന പ്രവാസി മലയാളി മരിച്ചു. കൊല്ലം അഞ്ചല്‍ വയലാ മിന്നു ഭവനില്‍ സുരേഷ് ബാബു ആണ് മരിച്ചത്.

ഖത്തറിലെ സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്‍തിരുന്ന അദ്ദേഹത്തെ ഒരാഴ്‍ച മുമ്പ് ഹൃദയാഘാതമുണ്ടായതിനെ തുടര്‍ന്ന് അല്‍ സദ്ദ് ഹമദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

ചികിത്സയില്‍ കഴിഞ്ഞുവരുന്നതിനിടെ തിങ്കളാഴ്ചയായിരുന്നു അന്ത്യം. ഭാര്യ - സിന്ധു സുരേഷ്. മക്കള്‍ - ഐശ്വര്യ എസ്. ബാബു, അക്ഷയ എസ് ബാബു. സഹോദരങ്ങള്‍ - സന്തോഷ് കുമാര്‍, സന്ധ്യ കുമാരി.

തുടര്‍ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലെത്തിക്കും. ഇതിനായി കള്‍ച്ചറല്‍ ഫോറം റിപാട്രിയേഷന്‍ ടീമിന്റെ നേതൃത്വത്തില്‍ നടപടികള്‍ പുരോഗമിക്കുന്നു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/63671/a-non-resident-malayali-died-due-to-a-heart-attack)