---
title: "പാലത്തിനു മുകളില്‍ ബൈക്കുകളുമായി അഭ്യാസം; യുഎഇയില്‍ ഒരുകൂട്ടം യുവാക്കള്‍ അറസ്റ്റില്‍"
english_title: "A group of youths were arrested for practicing with bikes in the UAE."
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/63683/a-group-of-youths-were-arrested-for-practicing-with-bikes-in-the-uae"
published_at: "2022-08-23T22:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6305058a78d30_uae.jpg"
keywords: []
---

# പാലത്തിനു മുകളില്‍ ബൈക്കുകളുമായി അഭ്യാസം; യുഎഇയില്‍ ഒരുകൂട്ടം യുവാക്കള്‍ അറസ്റ്റില്‍

> **Lead Summary:** **അബുദാബി:** യുഎഇയില്‍ ബൈക്കുകളുമായി അഭ്യാസം നടത്തിയ ഒരുകൂട്ടം യുവാക്കള്‍ അറസ്റ്റില്‍. അബുദാബിയിലെ ഒരു പാലത്തിന് മുകളില്‍ നടത്തിയ അപകടകരമായ അഭ്യാസത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ ഇവര്‍ തന്നെ പങ്കുവെയ്‍ക്കുകയായിരുന്നു.

## Article Content

**അബുദാബി:** യുഎഇയില്‍ ബൈക്കുകളുമായി അഭ്യാസം നടത്തിയ ഒരുകൂട്ടം യുവാക്കള്‍ അറസ്റ്റില്‍. അബുദാബിയിലെ ഒരു പാലത്തിന് മുകളില്‍ നടത്തിയ അപകടകരമായ അഭ്യാസത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ ഇവര്‍ തന്നെ പങ്കുവെയ്‍ക്കുകയായിരുന്നു.

ഈ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെയാണ് പൊലീസ് നടപടി. പാലത്തിനു മുകളില്‍ വാഹനങ്ങളുമായി നടത്തിയ അഭ്യാസത്തിന് പുറമെ ഗതാഗത നിയമങ്ങളുടെയും ചട്ടങ്ങളുടെയും ലംഘനം, വീഡിയോയില്‍ കാണുന്ന മറ്റുള്ളവരുടെ സുരക്ഷ അപകടത്തിലാക്കല്‍ തുടങ്ങിയവ കണക്കിലെടുത്താണ് അബുദാബി പൊലീസ് നടപടി സ്വീകരിച്ചത്.

ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതും അതിന്റെ വിവരങ്ങളും ദൃശ്യങ്ങളും സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവെയ്‍ക്കുന്നതും ശിക്ഷാര്‍ഹമായ കുറ്റമാണെന്ന് അബുദാബി പൊലീസ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/63683/a-group-of-youths-were-arrested-for-practicing-with-bikes-in-the-uae)