കളിപ്പാട്ടം കണ്ടാലും ഇനി പേടിക്കണം; വിരുതരെ പിടിക്കാൻ പോലീസിന്റെ പുതിയ വിദ്യകൾ

കളിപ്പാട്ടം കണ്ടാലും ഇനി പേടിക്കണം; വിരുതരെ പിടിക്കാൻ പോലീസിന്റെ പുതിയ വിദ്യകൾ
Oct 21, 2021 03:24 PM | By Shalu Priya

ദുബായ് :  ലഹരിമരുന്നു ( Nercotic ) വേട്ടയ്ക്കു വെള്ളത്തിനടിയിലേക്ക് കുതിക്കുന്ന സ്മാർട് കുഞ്ഞൻ ബോട്ടുകൾ കസ്റ്റംസിന് ( Customs ) കൂടുതൽ കരുത്തേകും. ഒറ്റനോട്ടത്തിൽ കളിപ്പാട്ടമായി തോന്നാമെങ്കിലും ഹൈ ടെക് ഉപകരണങ്ങളുള്ള അതിവേഗ ബോട്ടാണിത്. ലഹരിമരുന്ന്, സ്ഫോടക വസ്തുക്കൾ, കള്ളക്കടത്ത് സാധനങ്ങൾ എന്നിവ കണ്ടെത്തി കസ്റ്റംസ് ആസ്ഥാനത്തേക്കു ചിത്രങ്ങൾ സഹിതം വിവരങ്ങൾ കൈമാറും.

നിമിഷങ്ങൾക്കകം ഡ്രോണുകളും സ്പീഡ് ബോട്ടുകളും സ്ഥലത്തെത്തുന്ന സുരക്ഷാ സംവിധാനത്തിനാണു രൂപം നൽകിയത്. ജലോപരിതലത്തിലൂടെ കപ്പലുകൾക്കരികിലേക്കു കുതിച്ചെത്താൻ കഴിയുന്ന മോഡലുകളും ജൈടെക്സിൽ ( Gitex  ) അവതരിപ്പിച്ചു.

കപ്പലുകൾക്കടിയിലും കണ്ടെത്താൻ ബുദ്ധിമുട്ടുള്ള മറ്റു ഭാഗങ്ങളിലും ഒളിപ്പിച്ച വസ്തുക്കൾ പിടികൂടാനാണ് 'സബ് മറീനുകൾ' ഉപയോഗിക്കുന്നതെന്നു ദുബായ് കസ്റ്റംസിലെ എൽതഗനി അബ്ദുൽഖാദർ, നവാഫ് ഹുസൈൻ എന്നിവർ പറഞ്ഞു

അതിവേഗവും കൃത്യതയുമുള്ള ഇവയ്ക്ക് വെള്ളത്തിലെ അസ്വാഭാവിക തരംഗങ്ങളും മനസ്സിലാകും. ഡ്രോണുകളെ പോലെ കരയിലോ കപ്പലിലോ ഇരുന്ന് ഉദ്യോഗസ്ഥർക്ക് നിയന്ത്രിക്കാനും കഴിയും. 5 കിലോ ഭാരമുള്ള ഇവയ്ക്ക് വെള്ളത്തിനടിയിൽ 50 മീറ്റർ വരെ പോകാനാകും. മണിക്കൂറിൽ 50 കിലോമീറ്ററാണു വേഗം. പ്രതികൂല കാലാവസ്ഥയിലും മികച്ചരീതിയിൽ പ്രവർത്തിക്കാനാകും.

New tactics of the police to catch the culprits

Next TV

Related Stories
സൗദി അറേബ്യയിൽ കൊവിഡ് രൂക്ഷം; ഗുരുതരാവസ്ഥയിലുള്ളവരുടെ  എണ്ണം ഉയരുന്നു

Jan 27, 2022 10:37 PM

സൗദി അറേബ്യയിൽ കൊവിഡ് രൂക്ഷം; ഗുരുതരാവസ്ഥയിലുള്ളവരുടെ എണ്ണം ഉയരുന്നു

സൗദി അറേബ്യയിൽ കൊവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിലുള്ളവരുടെ എണ്ണം ദിനംപ്രതി ഉയരുന്നു. ആകെ ചികിത്സയിലുള്ള 39,981 രോഗികളിൽ 789 പേരുടെ നില...

Read More >>
സൗദി ദേശീയ പതാകയെ അപമാനിച്ച കേസ്; നാല് പ്രവാസികള്‍ അറസ്റ്റില്‍

Jan 27, 2022 09:01 PM

സൗദി ദേശീയ പതാകയെ അപമാനിച്ച കേസ്; നാല് പ്രവാസികള്‍ അറസ്റ്റില്‍

സൗദി ദേശീയ പതാകയെ അപകീര്‍ത്തിപ്പെടുത്തിയ സംഭവത്തില്‍ നാല് വിദേശികളെ പൊലീസ് അറസ്റ്റ് ചെയ്‍തു. എല്ലാവരും ബംഗ്ലാദേശുകാരാണെന്നാണ്...

Read More >>
നാദാപുരം സ്വദേശിയായ യുവതി ദോഹയിൽ ഷോക്കേറ്റ് മരിച്ചു

Jan 27, 2022 09:15 AM

നാദാപുരം സ്വദേശിയായ യുവതി ദോഹയിൽ ഷോക്കേറ്റ് മരിച്ചു

നാദാപുരം സ്വദേശിയായ യുവതി ദോഹയിൽ ഷോക്കേറ്റ് മരിച്ചു...

Read More >>
മസ്‍തിഷ്‍കാഘാതം; മലയാളി നഴ്‍സ് സൗദി അറേബ്യയില്‍ മരിച്ചു

Jan 26, 2022 09:07 PM

മസ്‍തിഷ്‍കാഘാതം; മലയാളി നഴ്‍സ് സൗദി അറേബ്യയില്‍ മരിച്ചു

മലയാളി നഴ്‍സ് സൗദി അറേബ്യയില്‍...

Read More >>
ഗാര്‍ഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യാന്‍ ഫീസ് പരിധി നിശ്ചയിച്ച്‌ ഖത്തര്‍

Jan 26, 2022 08:01 PM

ഗാര്‍ഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യാന്‍ ഫീസ് പരിധി നിശ്ചയിച്ച്‌ ഖത്തര്‍

ഗാര്‍ഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യാന്‍ ഫീസ് പരിധി നിശ്ചയിച്ച്‌...

Read More >>
യുഎഇയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 2369 പേർക്കുകൂടി കോവിഡ്

Jan 26, 2022 07:45 PM

യുഎഇയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 2369 പേർക്കുകൂടി കോവിഡ്

യുഎഇയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 2369 പേർക്കുകൂടി കോവിഡ്...

Read More >>
Top Stories