---
title: "ഹാഷിഷ് ഉള്‍പ്പെടെ വന്‍ ലഹരിമരുന്ന് ശേഖരവുമായി പ്രവാസി അറസ്റ്റില്‍"
english_title: "Expatriate caught with illegal drugs in Oman"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/63840/expatriate-caught-with-illegal-drugs-in-oman"
published_at: "2022-08-24T16:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/630604eb3cbea_drugs.jpg"
keywords: []
---

# ഹാഷിഷ് ഉള്‍പ്പെടെ വന്‍ ലഹരിമരുന്ന് ശേഖരവുമായി പ്രവാസി അറസ്റ്റില്‍

> **Lead Summary:** **മസ്‌കറ്റ്: **ഒമാനില്‍ വന്‍തോതില്‍ ലഹരിമരുന്നുമായി പ്രവാസിയെ അറസ്റ്റ് ചെയ്തു. ഹാഷിഷ് ഉള്‍പ്പെടെയുള്ള ലഹരിമരുന്ന് കൈവശം വെച്ച പ്രവാസിയെയാണ് റോയല്‍ ഒമാന്‍ പൊലീസ് അറസ്റ്റ് ചെയ്തത്.

## Article Content

**മസ്‌കറ്റ്: **ഒമാനില്‍ വന്‍തോതില്‍ ലഹരിമരുന്നുമായി പ്രവാസിയെ അറസ്റ്റ് ചെയ്തു. ഹാഷിഷ് ഉള്‍പ്പെടെയുള്ള ലഹരിമരുന്ന് കൈവശം വെച്ച പ്രവാസിയെയാണ് റോയല്‍ ഒമാന്‍ പൊലീസ് അറസ്റ്റ് ചെയ്തത്.

ഏഷ്യക്കാരനാണ് പിടിയിലായത്. 43 കിലോഗ്രാം ക്രിസ്റ്റല്‍ ലഹരിമരുന്ന്, 25 കിലോഗ്രാമിലേറെ ഹാഷിഷ്, കറുപ്പ്, മറ്റ് ലഹരിവസ്തുക്കള്‍ എന്നിവയാണ് ഇയാളില്‍ നിന്ന് പിടിച്ചെടുത്തത്.

പിടിയിലായ പ്രതിക്കെതിരായ നിയമ നടപടികള്‍ പൂര്‍ത്തിയാക്കി വരികയാണെന്ന് റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/63840/expatriate-caught-with-illegal-drugs-in-oman)