ദുബായില്‍ കോഴിക്കോട് സ്വദേശിനിയുടെ ദുരൂഹ മരണം; നീതിക്കായി കുടുംബം

ദുബായില്‍ കോഴിക്കോട് സ്വദേശിനിയുടെ ദുരൂഹ മരണം; നീതിക്കായി കുടുംബം
Oct 21, 2021 07:20 PM | By Susmitha Surendran

ദുബായ് : ദു​ബൈ​യി​ൽ ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ൽ മ​രി​ച്ച ഷ​ബ്ന​യു​ടെ കു​ടും​ബം നീ​തി​ക്കാ​യി കാ​ത്തി​രി​ക്കു​ന്നു. 2020 ഏ​പ്രി​ൽ 23നാ​ണ് അ​ഴീ​ക്കോ​ട് മ​ര​പ്പാ​ല​ത്തി​ന് തെ​ക്കു​വ​ശം ക​ട​വി​ൽ ഇ​സ്ഹാ​ഖ് സേ​ട്ടു​വിെൻറ മ​ക​ളും മാ​ള പ​ള്ളി​പ്പു​റം ക​ട​വി​ൽ ഇ​ഖ്ബാ​ലിെൻറ ഭാ​ര്യ​യു​മാ​യ ഷ​ബ്ന (44) മ​രി​ച്ച​ത്.

പ​യ്യ​ന്നൂ​ർ സ്വ​ദേ​ശി​ക​ളാ​യ ദ​മ്പ​തി​ക​ളു​ടെ വീ​ട്ടി​ൽ ജോ​ലി ചെ​യ്തി​രു​ന്ന ഇ​വ​ർ ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ൽ പൊ​ള്ള​ലേ​റ്റാ​ണ് മ​രി​ച്ച​ത്. ദു​ബൈ നീ​തി​പീ​ഠ​ത്തിെൻറ ഇ​ട​പെ​ട​ലി​ൽ മ​ര​ണ​ത്തി​ന് ഉ​ത്ത​ര​വാ​ദി​ക​ളാ​യ​വ​ർ​ക്ക് മ​തി​യാ​യ ശി​ക്ഷ ല​ഭി​ക്കു​മെ​ന്ന പ്ര​ത്യാ​ശ​യി​ലാ​ണ് കു​ടും​ബം. ഷ​ബ്ന​യെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കാ​നോ ചി​കി​ത്സ ല​ഭ്യ​മാ​ക്കാ​നോ തൊ​ഴി​ലു​ട​മ ത​യാ​റാ​യി​ല്ലെ​ന്ന് ബ​ന്ധു​ക്ക​ൾ പ​രാ​തി​പ്പെ​ട്ടി​രു​ന്നു. ക​ഠി​ന വേ​ദ​ന സ​ഹി​ച്ച് കാ​ഴ്ച​ശ​ക്തി പോ​ലും ന​ശി​ച്ച ഷ​ബ്‌​ന ഒ​രാ​ഴ്ച​ക്കു​ശേ​ഷം ജോ​ലി​ക്കു​നി​ന്ന വീ​ട്ടി​ൽ മ​ര​ണ​പ്പെ​ടു​ക​യാ​യി​രു​ന്നു.

അ​പ​ക​ടം സം​ഭ​വി​ച്ച കാ​ര്യം നാ​ട്ടി​ലോ ദു​ബൈ​യി​ൽ ജോ​ലി ചെ​യ്തി​രു​ന്ന ഷ​ബ്‌​ന​യു​ടെ മ​ക​നോ യ​ഥാ​സ​മ​യം അ​റി​ഞ്ഞി​രു​ന്നി​ല്ല. മൃ​ത​ദേ​ഹം ദു​ബൈ​യി​ൽ ത​ന്നെ മ​റ​വ് ചെ​യ്യാ​നു​ള്ള ശ്ര​മ​ത്തി​നി​ടെ ദു​ബൈ​യി​ലെ സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​രു​ടേ​യും കേ​ര​ള പ്ര​വാ​സി സം​ഘം കൊ​ടു​ങ്ങ​ല്ലൂ​ർ ഏ​രി​യ ക​മ്മി​റ്റി​യു​ടെ​യും ശ്ര​മ​ഫ​ല​മാ​യി നാ​ട്ടി​ലെ​ത്തി​ച്ച് പോ​സ്​​റ്റ്​​മോ​ർ​ട്ടം ന​ട​ത്തി മ​റ​വു ചെ​യ്യു​ക​യാ​യി​രു​ന്നു. ഇ​തു സം​ബ​ന്ധി​ച്ച് യു.​എ.​ഇ​യി​ലും നാ​ട്ടി​ലും കേ​സ് നി​ല​വി​ലു​ണ്ട്.

എ​ന്നാ​ൽ ഒ​ന്ന​ര വ​ർ​ഷം ക​ഴി​ഞ്ഞി​ട്ടും നീ​തി ല​ഭ്യ​മാ​കാ​ത്ത വേ​ദ​ന​യി​ലാ​ണ് കു​ടും​ബം. കു​ട്ടി​യെ കു​ളി​പ്പി​ക്കാ​ൻ ക​രു​തി​വെ​ച്ച ചൂ​ടു​വെ​ള്ളം മ​റി​ഞ്ഞു​വീ​ണ് പൊ​ള്ള​ലേ​റ്റ​താ​ണെ​ന്ന് വീ​ട്ടു​ട​മ പ​റ​ഞ്ഞി​രു​ന്നു. എ​ന്നാ​ൽ, ആ​സി​ഡ് പോ​ലു​ള്ള ദ്രാ​വ​കം ശ​രീ​ര​ത്തി​ൽ വീ​ണ് ആ​ന്ത​രി​കാ​വ​യ​വ​ങ്ങ​ൾ ത​ക​രാ​റി​ലാ​യ​താ​ണ് മ​ര​ണ കാ​ര​ണ​മെ​ന്നാ​ണ് നാ​ട്ടി​ലെ പോ​സ്​​റ്റ്​​മോ​ർ​ട്ടം റി​പ്പോ​ർ​ട്ട്‌. ഉ​റ്റ​വ​രു​മാ​യി ഫോ​ണി​ൽ ബ​ന്ധ​പ്പെ​ടാ​ൻ പോ​ലും അ​നു​വ​ദി​ച്ചി​രു​ന്നി​ല്ലെ​ന്നും ക​ടു​ത്ത പീ​ഡ​നം അ​നു​ഭ​വി​ച്ചി​രു​ന്ന​താ​യും ഷ​ബ്ന​യു​ടെ ബ​ന്ധു​ക്ക​ൾ പ​രാ​തി​പ്പെ​ട്ടി​രു​ന്നു.

സ​ന്ദ​ർ​ശ​ക​വി​സ ന​ൽ​കി കൊ​ണ്ടു​പോ​കു​ക​യും വീ​ട്ടു​ജോ​ലി​ക​ൾ ചെ​യ്യി​ക്കു​ക​യും മ​റ്റൊ​രു കു​ടും​ബ​ത്തി​ന് കൈ​മാ​റു​ക​യും ചെ​യ്ത​വ​ർ​ക്കെ​തി​രെ​യും നാ​ട്ടി​ൽ പ​രാ​തി​യു​ണ്ട്. എ​ന്നാ​ൽ, മ​റ്റൊ​രു രാ​ജ്യ​ത്തു​ണ്ടാ​യ സം​ഭ​വ​മാ​യ​തി​നാ​ൽ തെ​ളി​വ് ശേ​ഖ​രി​ക്കാ​ൻ പ​രി​മി​തി​ക​ളു​ണ്ടെ​ന്നാ​ണ് പൊ​ലീ​സ് നി​ല​പാ​ട്. ക​ഴി​ഞ്ഞ​ദി​വ​സം ഉ​ന്ന​ത പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നു​മാ​യി ഷ​ബ്‌​ന​യു​ടെ കു​ടും​ബ​വും കേ​ര​ള പ്ര​വാ​സി സം​ഘം നേ​താ​ക്ക​ളും ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്ച​യി​ൽ നി​യ​മ​പ​ര​മാ​യ സ​ഹാ​യം വാ​ഗ്ദാ​നം ചെ​യ്ത​താ​യി ബ​ന്ധ​പ്പെ​ട്ട​വ​ർ പ​റ​ഞ്ഞു.

Mysterious death of Kozhikode resident in Dubai; Family for justice

Next TV

Related Stories
 ജനറൽ ബിപിൻ റാവത്തിന്റെ നിര്യാണത്തിൽ ഒമാൻ അനുശോചനം രേഖപ്പെടുത്തി

Dec 8, 2021 11:09 PM

ജനറൽ ബിപിൻ റാവത്തിന്റെ നിര്യാണത്തിൽ ഒമാൻ അനുശോചനം രേഖപ്പെടുത്തി

തമിഴ്‍നാട്ടിലുണ്ടായ ഹെലികോപ്‍ടർ അപകടത്തിൽ ജീവൻ നഷ്ടപെട്ട ഇന്ത്യയുടെ സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തിന്റെ നിര്യാണത്തിൽ ഒമാൻ അനുശോചനം...

Read More >>
മാനദണ്ഡങ്ങള്‍ പാലിക്കാത്ത പ്രവാസികളുടെ ഡ്രൈവിങ് ലൈസന്‍സും ശമ്പളവുമുൾപ്പെടെയുള്ള റദ്ദാക്കുന്നു

Dec 8, 2021 10:50 PM

മാനദണ്ഡങ്ങള്‍ പാലിക്കാത്ത പ്രവാസികളുടെ ഡ്രൈവിങ് ലൈസന്‍സും ശമ്പളവുമുൾപ്പെടെയുള്ള റദ്ദാക്കുന്നു

കുവൈത്തില്‍ ഡ്രൈവിങ് ലൈസന്‍സുകള്‍ സ്വന്തമാക്കിയിട്ടുള്ള പ്രവാസികള്‍ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടോ എന്ന് പരിശോധിക്കാന്‍...

Read More >>
പ്രവാസി മലയാളി ഹൃദയസ്‍തംഭനം മൂലം മരിച്ചു

Dec 8, 2021 09:04 PM

പ്രവാസി മലയാളി ഹൃദയസ്‍തംഭനം മൂലം മരിച്ചു

മലയാളി ജിദ്ദയിൽ ഹൃദയസ്തംഭനം മൂലം...

Read More >>
യൂണിയന്‍കോപ് കൊട്ടോപിയയുമായി ധാരണാപത്രം ഒപ്പുവെച്ചു

Dec 8, 2021 08:04 PM

യൂണിയന്‍കോപ് കൊട്ടോപിയയുമായി ധാരണാപത്രം ഒപ്പുവെച്ചു

യൂണിയന്‍കോപ് കൊട്ടോപിയയുമായി ധാരണാപത്രം...

Read More >>
ഉംറക്ക് നേരിട്ട് വീസ; നാട്ടിൽ നിന്നു ഇനി എല്ലാവർക്കും ഉംറക്കെത്താം

Dec 8, 2021 04:20 PM

ഉംറക്ക് നേരിട്ട് വീസ; നാട്ടിൽ നിന്നു ഇനി എല്ലാവർക്കും ഉംറക്കെത്താം

നാട്ടിൽ നിന്നു ഇനി എല്ലാവർക്കും ഉംറക്കെത്താം. ഇന്ത്യക്കാർക്ക് ഉംറക്ക് നേരിട്ട് വീസകൾ അനുവദിച്ചു...

Read More >>
ഡോളറിനെതിരെ രൂപയുടെ മൂല്യം താഴ്ചയിലേക്ക്; നേട്ടം പ്രവാസികൾ

Dec 8, 2021 03:37 PM

ഡോളറിനെതിരെ രൂപയുടെ മൂല്യം താഴ്ചയിലേക്ക്; നേട്ടം പ്രവാസികൾ

ഡോളറിനെതിരെ രൂപയുടെ മൂല്യം എട്ടാഴ്ചത്തെ താഴ്ചയിലേക്കു എത്തിയതോടെ ദിർഹം-രൂപ വിനിമയ നിരക്കിലെ നേട്ടം സ്വന്തമാക്കി...

Read More >>
Top Stories