---
title: "സൗദി പൗരന്‍ മൊറോക്കോയിലെ ഹോട്ടലില്‍ കൊല്ലപ്പെട്ടു. "
english_title: "Saudi national killed in hotel in Morocco"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/64352/saudi-national-killed-in-hotel-in-morocco"
published_at: "2022-08-26T20:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6308e3a21b30d_soudi.jpg"
keywords: []
---

# സൗദി പൗരന്‍ മൊറോക്കോയിലെ ഹോട്ടലില്‍ കൊല്ലപ്പെട്ടു. 

> **Lead Summary:** **റിയാദ്: **സൗദി പൗരന്‍ മൊറോക്കോയിലെ ഹോട്ടലില്‍ കൊല്ലപ്പെട്ടു. മൊറോക്കോയിലെ കാസാബ്ലാങ്കയിലെ ഹോട്ടലിലാണ് സൗദി സ്വദേശി കൊല്ലപ്പെട്ടതെന്ന് റബാത്തിലെ സൗദി എംബസി പ്രസ്താവനയില്‍ അറിയിച്ചു.

## Article Content

**റിയാദ്: **സൗദി പൗരന്‍ മൊറോക്കോയിലെ ഹോട്ടലില്‍ കൊല്ലപ്പെട്ടു. മൊറോക്കോയിലെ കാസാബ്ലാങ്കയിലെ ഹോട്ടലിലാണ് സൗദി സ്വദേശി കൊല്ലപ്പെട്ടതെന്ന് റബാത്തിലെ സൗദി എംബസി പ്രസ്താവനയില്‍ അറിയിച്ചു.

വെള്ളിയാഴ്ചയാണ് സംഭവം ഉണ്ടായത്. ഇദ്ദേഹം താമസിച്ചിരുന്ന ഹോട്ടലിലെ സുരക്ഷാ ഉദ്യോഗസ്ഥരാണ് കൊലപാതകം നടത്തിയത്. കേസില്‍ ഉള്‍പ്പെട്ടവരെ അറസ്റ്റ് ചെയ്തു.

മൊറോക്കോയിലെ അധികൃതരുമായി ബന്ധപ്പെട്ട് സംഭവത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിച്ചു വരികയാണെന്ന് എംബസി പ്രസ്താവനയില്‍ അറിയിച്ചു. കേസ് മൊറോക്കന്‍ പബ്ലിക് പ്രോസിക്യൂഷന്‍ അന്വേഷിക്കുകയാണ്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/64352/saudi-national-killed-in-hotel-in-morocco)