---
title: "ഉംറ വിസക്കാര്‍ക്ക് ഈ വിമാനത്താവളങ്ങളില്‍ മാത്രമേ ഇറങ്ങാനാകൂവെന്ന് വിമാന കമ്പനികള്‍"
english_title: "Airline companies say Umrah visa holders can land only at these airports"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/64355/airline-companies-say-umrah-visa-holders-can-land-only-at-these-airports"
published_at: "2022-08-26T20:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6308e4e576385_flight.jpg"
keywords: []
---

# ഉംറ വിസക്കാര്‍ക്ക് ഈ വിമാനത്താവളങ്ങളില്‍ മാത്രമേ ഇറങ്ങാനാകൂവെന്ന് വിമാന കമ്പനികള്‍

> **Lead Summary:** **റിയാദ്: **ഉംറ വിസയില്‍ സൗദി അറേബ്യയിലേക്ക് വരാനാഗ്രഹിക്കുന്നവര്‍ക്ക് ജിദ്ദ, മദീന വിമാനത്താവളങ്ങളിലേക്ക് മാത്രമേ ടിക്കറ്റ് നല്‍കൂവെന്ന് വിമാനക്കമ്പനികള്‍.

## Article Content

**റിയാദ്: **ഉംറ വിസയില്‍ സൗദി അറേബ്യയിലേക്ക് വരാനാഗ്രഹിക്കുന്നവര്‍ക്ക് ജിദ്ദ, മദീന വിമാനത്താവളങ്ങളിലേക്ക് മാത്രമേ ടിക്കറ്റ് നല്‍കൂവെന്ന് വിമാനക്കമ്പനികള്‍.

സൗദിയിലെ ഏത് വിമാനത്താവളത്തിലേക്കും വരുന്നതിന് ഉംറ തീര്‍ഥാടകര്‍ക്ക് തടസ്സമില്ലെന്ന് സൗദി ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചിരുന്നുവെങ്കിലും ഇത് സംബന്ധിച്ച് വിമാനക്കമ്പനികള്‍ക്ക് ഇതുവരെ അറിയിപ്പ് ലഭിച്ചിട്ടില്ല.

ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ വഴി അറിയിപ്പ് ലഭിച്ചാല്‍ മാത്രമേ വിമാനക്കമ്പനികള്‍ക്ക് ഇക്കാര്യത്തില്‍ തീരുമാനമെടുക്കാനാവൂ. ഉംറ വിസയിലെത്തുന്നവര്‍ക്ക് സൗദി അറേബ്യയിലെ ആഭ്യന്തര, അന്താരാഷ്ട്ര വിമാനത്താവളിലൂടെ വരികയും പോവുകയും ചെയ്യാമെന്നാണ് ഹജ്ജ് ഉംറ മന്ത്രാലയം വ്യക്തമാക്കിയിരിക്കുന്നത്.

ഹജ്ജ് മന്ത്രാലയം ഇക്കാര്യം വെബ്സൈറ്റ് വഴിയും സാമൂഹികമാധ്യമങ്ങളിലെ അക്കൗണ്ടുകള്‍ വഴിയും അറിയിച്ചതാണിത്. അതോടൊപ്പം പതിവിന് വിപരീതമായി ഈ വര്‍ഷം മൂന്നുമാസത്തെ ഉംറ വിസ അനുവദിക്കുകയും സൗദിയിലെ ഏത് പ്രദേശങ്ങളിലും ഉംറക്കാര്‍ക്ക് സന്ദര്‍ശനം നടത്താമെന്നും വ്യക്തമാക്കിയിട്ടുണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/64355/airline-companies-say-umrah-visa-holders-can-land-only-at-these-airports)