---
title: "റാസല്‍ഖൈമയില്‍ അപകടകരമായ രീതിയില്‍ വാഹനമോടിച്ച യുവാവ് അറസ്റ്റില്‍"
english_title: "A young man was arrested for driving dangerously in Ras Al Khaimah"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/64409/a-young-man-was-arrested-for-driving-dangerously-in-ras-al-khaimah"
published_at: "2022-08-27T09:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63099b38385ba_Untitled-1.jpg"
keywords: []
---

# റാസല്‍ഖൈമയില്‍ അപകടകരമായ രീതിയില്‍ വാഹനമോടിച്ച യുവാവ് അറസ്റ്റില്‍

> **Lead Summary:** **റാസല്‍ഖൈമ : **യുഎഇയിലെ റാസല്‍ഖൈമയില്‍ അപകടകരമായ രീതിയില്‍ വാഹനമോടിച്ച യുവാവ് അറസ്റ്റില്‍. 25കാരനായ ഏഷ്യക്കാരനെയാണ് റാസല്‍ഖൈമ പൊലീസ് അറസ്റ്റ് ചെയ്തത്.

## Article Content

**റാസല്‍ഖൈമ : **യുഎഇയിലെ റാസല്‍ഖൈമയില്‍ അപകടകരമായ രീതിയില്‍ വാഹനമോടിച്ച യുവാവ് അറസ്റ്റില്‍. 25കാരനായ ഏഷ്യക്കാരനെയാണ് റാസല്‍ഖൈമ പൊലീസ് അറസ്റ്റ് ചെയ്തത്.

അശ്രദ്ധമായും യാത്രക്കാരുടെ ജീവന്‍ അപകടകരമായ രീതിയിലും വാഹനമോടിച്ചതിനാണ് ഇയാളെ അറസ്റ്റ് ചെയ്തത്. യുവാവിന്റെ അപകടകരമായ ഡ്രൈവിങ് സോഷ്യല്‍ മീഡിയയില്‍ വൈറലായതിന് പിന്നാലെയാണ് പൊലീസ് നടപടി.

വീഡിയോയെ കുറിച്ച് പൊലീസിന് വിവരം ലഭിച്ചതോടെ, പൊലീസ് വാഹനം കസ്റ്റഡിയിലെടുക്കുകയും ഡ്രൈവറെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

അപകടകരമായ രീതിയില്‍ വാഹനമോടിച്ച യുവാവ് മറ്റുള്ളവരുടെ ശ്രദ്ധ ലഭിക്കാന്‍ മനഃപൂര്‍വ്വം വലിയ രീതിയില്‍ ശബ്ദം ഉണ്ടാക്കിയതായും ദൃശ്യങ്ങളില്‍ കാണാം.

യുവാവിന്റെ ഡ്രൈവിങ് കണ്ടുനിന്നവര്‍ പകര്‍ത്തി സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെക്കുകയായിരുന്നു. ഡ്രൈവറെ തുടര്‍ നിയമ നടപടികള്‍ക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി റാസല്‍ഖൈമ പൊലീസ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/64409/a-young-man-was-arrested-for-driving-dangerously-in-ras-al-khaimah)