യാത്ര വിലക്ക്; ഇന്ത്യയിൽ നിന്ന് സൗദിയിലേക്ക് നേരിട്ട് പ്രവേശനം ?

യാത്ര വിലക്ക്; ഇന്ത്യയിൽ നിന്ന് സൗദിയിലേക്ക് നേരിട്ട് പ്രവേശനം ?
Oct 21, 2021 07:59 PM | By Shalu Priya

റിയാദ് : ഇന്ത്യയില്‍ നിന്നുള്‍പ്പടെയുള്ള രാജ്യക്കാര്‍ക്ക് സൗദിയിലേകുള്ള യാത്രാ വിലക്ക് നീക്കിയന്നെ തരത്തില്‍ വ്യാജ പ്രചരണം നടക്കുന്നതായി റിപ്പോര്‍ട്ട്. ഇന്ത്യക്കാര്‍ക്ക് ഇനി മുതല്‍ നേരിട്ട് സൗദിയിലേക്ക് എത്താമെന്ന തരത്തിലാണ് സോഷ്യല്‍ മീഡിയകളില്‍ വ്യാജ പ്രചാരണം നടക്കുന്നത്.

ഒക്ടോബര്‍ 20 മുതല്‍ യാത്രാ വിലക്ക് നീക്കം ചെയ്തുവെന്ന് അറബിയിലുള്ള വ്യാജ പോസ്റ്റുകളാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. സൗദി ആഭ്യന്തര മന്ത്രാലയത്തിന്റെ ലോഗോ അടക്കം ഉള്‍പ്പെടുത്തിയ അറബിക് പോസ്റ്ററാണ് വ്യാപകമായി പ്രചരിക്കുന്നത്.

ഇന്ത്യയില്‍ നിന്ന് നേരിട്ടുള്ള വിമാന സര്‍വ്വീസ് പ്രതീക്ഷിച്ച് കഴിയുന്ന പതിനായിരക്കണക്കിന് യാത്രക്കാരെയാണ് ഈ പ്രചാരണം കുഴപ്പത്തിലായക്കിയിരിക്കുന്നത്. എന്നാല്‍ സൗദി ആഭ്യന്തര മന്ത്രാലയം ഇത്തരത്തിലുള്ള ഒരു തീരുമാനവും പ്രഖ്യാപിച്ചിട്ടില്ല. ആഭ്യന്തര മന്ത്രാലയ ഔദ്യോഗിക അക്കൗണ്ടുകളിലും മറ്റു ഔദ്യോഗിക മാധ്യമങ്ങളിലും ഇത്തരത്തില്‍ വിലക്കുമായി ബന്ധപ്പെട്ട് വാര്‍ത്തകളൊന്നും പ്രസിദ്ധീകരിച്ചിട്ടില്ല.

അതേസമയം, സൗദിയില്‍ കൊവിഡ് കേസുകള്‍ വളരെ ഗണ്യമായി കുറഞ്ഞതിനു പിന്നാലെ ജന ജീവിതം സാധാരണ നിലയിലേക്ക് എത്തിയിട്ടുണ്ട്. ഇന്ത്യയില്‍ കൊവിഡ് കേസുകള്‍ കുത്തനെ കുറയുന്നതോടൊപ്പം ഈ മാസം നേരിട്ടുള്ള വിമാന സര്‍വീസ് ആരംഭിക്കുമെന്ന ഇന്ത്യന്‍ അംബാസഡറുടെ കഴിഞ്ഞ മാസത്തെ പ്രസ്താവനയും പ്രവാസികള്‍ക്ക് ഏറെ പ്രതീക്ഷക്ക് വക നല്‍കുന്നതാണ്.

fake propaganda in travel ban to Saudi Arabia from India

Next TV

Related Stories
യുഎഇയിലെ വാരാന്ത്യ അവധി മാറ്റം; സ്‍കൂളുടെ പ്രവൃത്തി ദിനങ്ങളില്‍ മാറ്റം വരുന്നത് ഇങ്ങനെ

Dec 7, 2021 05:28 PM

യുഎഇയിലെ വാരാന്ത്യ അവധി മാറ്റം; സ്‍കൂളുടെ പ്രവൃത്തി ദിനങ്ങളില്‍ മാറ്റം വരുന്നത് ഇങ്ങനെ

യുഎഇയിലെ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ വാരാന്ത്യ അവധി ശനി, ഞായര്‍ ദിവസങ്ങളിലേക്ക് മാറുന്ന സാഹചര്യത്തില്‍ രാജ്യത്തെ സ്‍കൂളുകളും സര്‍വകലാശാലകളും ...

Read More >>
യുഎഇയിൽ ഇന്ത്യൻ പ്രവാസി അപൂർവ രോഗത്തെ അതിജീവിച്ചു; താങ്ങായത് മലയാളി ഡോക്ടർ

Dec 7, 2021 11:57 AM

യുഎഇയിൽ ഇന്ത്യൻ പ്രവാസി അപൂർവ രോഗത്തെ അതിജീവിച്ചു; താങ്ങായത് മലയാളി ഡോക്ടർ

ചർമത്തിലും സന്ധികളിലും പഴുപ്പ് നിറഞ്ഞ കുരുക്കൾ പ്രത്യക്ഷപ്പെടാൻ തുടങ്ങിയത്. ഇടത് കാൽമുട്ടിന്റെ മധ്യഭാഗത്തായിരുന്നു...

Read More >>
സൗദിയില്‍ കടകളില്‍ ഇ ബില്ലിംഗ് പ്രാബല്യത്തില്‍

Dec 5, 2021 07:45 AM

സൗദിയില്‍ കടകളില്‍ ഇ ബില്ലിംഗ് പ്രാബല്യത്തില്‍

സൗദിയില്‍ മൂല്യവര്‍ധിത നികുതി സംവിധാനത്തില്‍ രജിസ്റ്റര്‍ ചെയ്ത മുഴുവന്‍ സ്ഥാപനങ്ങള്‍ക്കും ഇന്ന് മുതല്‍...

Read More >>
യുഎഇയും ഫ്രാന്‍സും സുപ്രധാന കരാറുകളില്‍ ഒപ്പിട്ടു

Dec 3, 2021 09:37 PM

യുഎഇയും ഫ്രാന്‍സും സുപ്രധാന കരാറുകളില്‍ ഒപ്പിട്ടു

റഫാല്‍ ഫൈറ്റര്‍ ജെറ്റുകള്‍ വാങ്ങുന്നതുള്‍പ്പെടെ സുപ്രധാന കരാറുകളില്‍ യുഎഇയും ഫ്രാന്‍സും...

Read More >>
ഒ​മി​ക്രോ​ൺ: അ​തി​ജാ​ഗ്ര​ത​യി​ൽ രാ​ജ്യം

Dec 2, 2021 12:59 PM

ഒ​മി​ക്രോ​ൺ: അ​തി​ജാ​ഗ്ര​ത​യി​ൽ രാ​ജ്യം

സ്​​ഥി​തി മെ​ച്ച​പ്പെ​ട്ടെന്ന തോ​ന്ന​ലി​ൽ ജാ​ഗ്ര​ത പാ​ലി​ക്കു​ന്ന​തി​ൽ അ​ലം​ഭാ​വം കാ​ണി​ക്ക​രു​തെ​ന്നും...

Read More >>
വീ​ടി​ന്​ തീ​പി​ടി​ച്ചു; ആ​ള​പാ​യ​മി​ല്ല

Dec 2, 2021 12:29 PM

വീ​ടി​ന്​ തീ​പി​ടി​ച്ചു; ആ​ള​പാ​യ​മി​ല്ല

തെ​ക്ക​ൻ ശ​ർ​ഖി​യ​യി​ൽ വീ​ടി​ന്​ തീ​പി​ടി​ച്ചു. ആ​ള​പാ​യ​മി​ല്ല....

Read More >>
Top Stories