---
title: "ഹൈക്കിങ്ങിനിടെ അപകടം; ഒരാൾ മരിച്ചു"
english_title: "One of two people who went missing while hiking in Oman's Dhofar governorate has died."
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/64528/one-of-two-people-who-went-missing-while-hiking-in-omans-dhofar-governorate-has-died"
published_at: "2022-08-27T16:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6309fb55704fb_oman.jpg"
keywords: []
---

# ഹൈക്കിങ്ങിനിടെ അപകടം; ഒരാൾ മരിച്ചു

> **Lead Summary:** **മസ്‌കത്ത്: **ഒമാനിലെ ദോഫർ ഗവർണറേറ്റിൽ ഹൈക്കിങ്ങിനിടെ കാണാതായ രണ്ടുപേരിൽ ഒരാൾ മരിച്ചു. ഒരാൾക്ക് ഗുരുതര പരിക്കേറ്റു.

## Article Content

**മസ്‌കത്ത്: **ഒമാനിലെ ദോഫർ ഗവർണറേറ്റിൽ ഹൈക്കിങ്ങിനിടെ കാണാതായ രണ്ടുപേരിൽ ഒരാൾ മരിച്ചു. ഒരാൾക്ക് ഗുരുതര പരിക്കേറ്റു.

രക്ഷാപ്രവർത്തകർ നടത്തിയ തെരച്ചിലിലാണ് രണ്ടുപേരെയും കണ്ടെത്തിയത്. ഹെലികോപ്റ്ററിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഒരാളുടെ ജീവൻ രക്ഷിക്കാനായില്ല.

ദോഫാർ ഗവർണറേറ്റിലെ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റിയിലെ രക്ഷാപ്രവർത്തക സംഘം, ഗവർണറേറ്റ് പൊലീസ് കമാൻഡ്, റോയൽ എയർ ഫോഴ്സ്, സ്വദേശികൾ എന്നിവരുടെ പരിശ്രമത്തിന്റെ ഫലമായാണ് പരിക്കേറ്റവരെ കണ്ടെത്താൻ സാധിച്ചതെന്നും ഹെലികോപ്റ്ററിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഒരാളുടെ ജീവൻ രക്ഷിക്കാൻ സാധിച്ചില്ലെന്നും സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി അറിയിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/64528/one-of-two-people-who-went-missing-while-hiking-in-omans-dhofar-governorate-has-died)