---
title: "യുഎഇയിലെ ബിരുദധാരികളില്‍ 70 ശതമാനവും സ്ത്രീകള്‍,നിങ്ങള്‍ രാജ്യത്തിന്റെ ആത്മാവെന്ന് ശൈഖ് മുഹമ്മദ്"
english_title: "70 percent of graduates in UAE are women, you are the soul of the country: Sheikh Mohammed"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/64593/70-percent-of-graduates-in-uae-are-women-you-are-the-soul-of-the-country-sheikh-mohammed"
published_at: "2022-08-27T21:54:00+05:30"
category: "Gulf Focus"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/630a45582c230_muhammad_makthoom.jpg"
keywords: []
---

# യുഎഇയിലെ ബിരുദധാരികളില്‍ 70 ശതമാനവും സ്ത്രീകള്‍,നിങ്ങള്‍ രാജ്യത്തിന്റെ ആത്മാവെന്ന് ശൈഖ് മുഹമ്മദ്

> **Lead Summary:** **ദുബൈ: **എമിറാത്തി വനിതാ ദിനത്തിന് മുന്നോടിയായി രാജ്യത്തെ സ്ത്രീകളുടെ നേട്ടങ്ങളെ പ്രശംസിച്ച് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം. ഓഗസ്റ്റ് 28 ഞായറാഴ്ചയാണ് രാജ്യം എമിറാത്തി വനിതാ ദിനം ആചരിക്കുന്നത്.

## Article Content

**ദുബൈ: **എമിറാത്തി വനിതാ ദിനത്തിന് മുന്നോടിയായി രാജ്യത്തെ സ്ത്രീകളുടെ നേട്ടങ്ങളെ പ്രശംസിച്ച് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം. ഓഗസ്റ്റ് 28 ഞായറാഴ്ചയാണ് രാജ്യം എമിറാത്തി വനിതാ ദിനം ആചരിക്കുന്നത്.

യുഎഇയിലെ ബിരുദ ധാരികളില്‍ 70 ശതമാനവും സ്ത്രീകളാണെന്നും തന്റെ ഓഫീസിലെ 85 ശതമാനം ജീവനക്കാരും സ്ത്രീകളാണെന്നും അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച വീഡിയോയില്‍ പറഞ്ഞു. സ്ത്രീകള്‍ രാജ്യത്തിന്റെ ആത്മാവാണെന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്.

സ്ത്രീകളില്‍ പ്രതീക്ഷയാണുള്ളതെന്നും വിദ്യാഭ്യാസത്തിനും വിജ്ഞാനത്തിനും വേണ്ടി അര്‍പ്പണബോധമുള്ളവരാണ് സ്ത്രീകളെന്നും അദ്ദേഹം പറഞ്ഞു.

എമിറാത്തി വനിതാ ദിനത്തില്‍ യുഎഇയിലെ എല്ലാ സ്ത്രീകളെയും അഭിവാദ്യം ചെയ്യുകയും സമൂഹത്തിനും രാജ്യത്തിനും അവര്‍ നല്‍കിയ സംഭാവനകള്‍ക്ക് ആത്മാര്‍ത്ഥമായ നന്ദി പ്രകടിപ്പിക്കുകയും ചെയ്യുന്നതായി യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ പറഞ്ഞു. 2015 മുതലാണ് ഓഗസ്റ്റ് 28 എമിറാത്തി വനിതാ ദിനമായി ആചരിച്ചു തുടങ്ങിയത്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/64593/70-percent-of-graduates-in-uae-are-women-you-are-the-soul-of-the-country-sheikh-mohammed)