---
title: "ഒമാനില്‍ കാരവാനില്‍ തീപിടിത്തം"
english_title: "A fire breaks out in a caravan in Oman"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/64998/a-fire-breaks-out-in-a-caravan-in-oman"
published_at: "2022-08-29T20:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/630cd52cdec53_Untitled-1.jpg"
keywords: []
---

# ഒമാനില്‍ കാരവാനില്‍ തീപിടിത്തം

> **Lead Summary:** **മസ്‌കറ്റ് : **ഒമാനില്‍ കാരവാനിലുണ്ടായ തീപിടിത്തം സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് അതോറിറ്റി നിയന്ത്രണവിധേയമാക്കി. സീബ് വിലായത്തിലെ ഒരു കാരവാനിലാണ് തീപിടിത്തമുണ്ടായത്.

## Article Content

**മസ്‌കറ്റ് : **ഒമാനില്‍ കാരവാനിലുണ്ടായ തീപിടിത്തം സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് അതോറിറ്റി നിയന്ത്രണവിധേയമാക്കി. സീബ് വിലായത്തിലെ ഒരു കാരവാനിലാണ് തീപിടിത്തമുണ്ടായത്.

മസ്‌കറ്റ് ഗവര്‍ണറേറ്റില്‍ നിന്നുള്ള സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് വിഭാഗത്തിലെ അഗ്നിശമനസേന അംഗങ്ങള്‍ കാരവാനിലുണ്ടായ തീപിടിത്തം നിയന്ത്രണവിധേയമാക്കിയതായി സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് അതോറിറ്റി പ്രസ്താവനയില്‍ അറിയിച്ചു.

തീപിടിത്തത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/64998/a-fire-breaks-out-in-a-caravan-in-oman)