---
title: "സൗദിയില്‍ മിനി ബസും കാറും കൂട്ടിയിടിച്ച് അപകടം; രണ്ടു മരണം, 15 പേര്‍ക്ക് പരിക്കേറ്റു"
english_title: "Mini bus and car collide in Saudi Arabia; Two dead, 15 injured"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/64999/mini-bus-and-car-collide-in-saudi-arabia-two-dead-15-injured"
published_at: "2022-08-29T20:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/630cd5854686f_accident.jpg"
keywords: []
---

# സൗദിയില്‍ മിനി ബസും കാറും കൂട്ടിയിടിച്ച് അപകടം; രണ്ടു മരണം, 15 പേര്‍ക്ക് പരിക്കേറ്റു

> **Lead Summary:** **റിയാദ്: **തെക്ക് പടിഞ്ഞാറൻ സൗദിയിലെ ജിസാൻ നഗരത്തിൽ അൽമഅ്ബൂജ് സിഗ്നലിനു സമീപം മിനിബസും മറ്റൊരു വാഹനവും കൂട്ടിയിടിച്ച് രണ്ടു പേർ മരണപ്പെടുകയും 15 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

## Article Content

**റിയാദ്: **തെക്ക് പടിഞ്ഞാറൻ സൗദിയിലെ ജിസാൻ നഗരത്തിൽ അൽമഅ്ബൂജ് സിഗ്നലിനു സമീപം മിനിബസും മറ്റൊരു വാഹനവും കൂട്ടിയിടിച്ച് രണ്ടു പേർ മരണപ്പെടുകയും 15 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

പരിക്കേറ്റവരിൽ മൂന്നു പേരുടെ നില ഗുരുതരമാണ്. അപകടത്തെ കുറിച്ച് ഞായറാഴ്ച വൈകീട്ട് 6.24 ന് ആണ് ജിസാൻ റെഡ് ക്രസന്റ് കൺട്രോൾ റൂമിൽ വിവരം ലഭിച്ചതെന്ന് ജിസാൻ റെഡ് ക്രസന്റ് ശാഖാ വക്താവ് ഡോ. ആദിൽ അരീശി അറിയിച്ചു.

ഉടൻ തന്നെ ഏഴു ആംബുലൻസ് സംഘങ്ങളെ അപകട സ്ഥലത്തേക്ക് അയച്ചു. റെഡ് ക്രസന്റ് പ്രവർത്തകർ പ്രാഥമിക ശുശ്രൂഷകൾ നൽകി പരിക്കേറ്റവരെ ആംബുലൻസുകളിൽ ജിസാൻ കിംഗ് ഫഹദ് സെൻട്രൽ ആശുപത്രി, പ്രിൻസ് മുഹമ്മദ് ബിൻ നാസിർ ആശുപത്രി, ജിസാൻ ജനറൽ ആശുപത്രി, സ്വബ്‌യ ജനറൽ ആശുപത്രി എന്നിവിടങ്ങളിലേക്ക് നീക്കിയതായും ഡോ. ആദിൽ അരീശി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/64999/mini-bus-and-car-collide-in-saudi-arabia-two-dead-15-injured)