---
title: "ഒമാനിലേക്ക് സമുദ്രമാര്‍ഗം അനധികൃതമായി പ്രവേശിക്കാനൊരുങ്ങിയ വിദേശികള്‍ അറസ്റ്റില്‍"
english_title: "Foreigners who tried to enter Oman illegally by sea were arrested"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/65000/foreigners-who-tried-to-enter-oman-illegally-by-sea-were-arrested"
published_at: "2022-08-29T20:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/630cd6dd9e103_riyad_news.jpg"
keywords: []
---

# ഒമാനിലേക്ക് സമുദ്രമാര്‍ഗം അനധികൃതമായി പ്രവേശിക്കാനൊരുങ്ങിയ വിദേശികള്‍ അറസ്റ്റില്‍

> **Lead Summary:** **മസ്‍കത്ത്:** ഒമാനിലേക്ക് അനധികൃതമായി പ്രവേശിക്കാന്‍ ശ്രമിച്ച ഒരുകൂട്ടം വിദേശികളെ പൊലീസ് അറസ്റ്റ് ചെയ്‍തു. സമുദ്ര മാര്‍ഗമെത്തിയ ഇവരെ കോസ്റ്റ് ഗാര്‍ഡ് പൊലീസ് കമാന്‍ഡ് ബോട്ട് പട്രോള്‍ സംഘങ്ങളാണ് കണ്ടെത്തിയത്.

## Article Content

**മസ്‍കത്ത്:** ഒമാനിലേക്ക് അനധികൃതമായി പ്രവേശിക്കാന്‍ ശ്രമിച്ച ഒരുകൂട്ടം വിദേശികളെ പൊലീസ് അറസ്റ്റ് ചെയ്‍തു. സമുദ്ര മാര്‍ഗമെത്തിയ ഇവരെ കോസ്റ്റ് ഗാര്‍ഡ് പൊലീസ് കമാന്‍ഡ് ബോട്ട് പട്രോള്‍ സംഘങ്ങളാണ് കണ്ടെത്തിയത്.

പിടിയിലായവര്‍ ഒരു ഏഷ്യന്‍ രാജ്യത്തു നിന്നുള്ളവരാണെന്ന വിവരം മാത്രമാണ് അധികൃതര്‍ പുറത്തുവിട്ടത്. രാജ്യത്തേക്ക് നുഴഞ്ഞുകയാറാന്‍ ശ്രമിച്ച ഏഷ്യക്കാരുടെ ഒരു സംഘത്തെ ഒമാന്റെ സമുദ്ര അതിര്‍ത്തിക്കുള്ളില്‍ വെച്ച് കോസ്റ്റ് ഗാര്‍ഡ് പൊലീസ് കമാന്‍ഡ് ബോട്ട് പട്രോള്‍ സംഘങ്ങള്‍ അറസ്റ്റ് ചെയ്‍തതായാണ് റോയല്‍ ഒമാന്‍ പുറത്തുവിട്ട ഔദ്യോഗിക പ്രസ്താവന വിശദീകരിക്കുന്നത്.

ഇവര്‍ക്കെതിരായ നിയമ നടപടികള്‍ പുരോഗമിക്കുകയാണെന്നും അറിയിപ്പിലുണ്ട്. എന്നാല്‍ പിടിയിലായവര്‍ ഏത് രാജ്യത്തു നിന്നുള്ളവരാണെന്നത് ഉള്‍പ്പെടെയുള്ള മറ്റ് വിവരങ്ങളൊന്നും ലഭ്യമായിട്ടില്ല.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/65000/foreigners-who-tried-to-enter-oman-illegally-by-sea-were-arrested)