---
title: "ഫാക്ടറിയില്‍ യന്ത്രം പൊട്ടിത്തെറിച്ച് പ്രവാസി മരിച്ചു"
english_title: "The expatriate died when the machine exploded in the factory"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/65010/the-expatriate-died-when-the-machine-exploded-in-the-factory"
published_at: "2022-08-29T21:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/630ce10153971_riyad.jpg"
keywords: []
---

# ഫാക്ടറിയില്‍ യന്ത്രം പൊട്ടിത്തെറിച്ച് പ്രവാസി മരിച്ചു

> **Lead Summary:** **റിയാദ്: **സൗദിയിലെ ഫാക്ടറിയില്‍ യന്ത്രം പൊട്ടിത്തെറിച്ച് വിദേശതൊഴിലാളി മരിച്ചു. റിയാദില്‍ നിന്ന് 500 കിലോമീറ്റര്‍ അകലെ അഫീഫില്‍ കാലത്തീറ്റ നിര്‍മാണ കേന്ദ്രത്തിലെ യന്ത്രം പൊട്ടിത്തെറിച്ചായിരുന്നു അപകടം.

## Article Content

**റിയാദ്: **സൗദിയിലെ ഫാക്ടറിയില്‍ യന്ത്രം പൊട്ടിത്തെറിച്ച് വിദേശതൊഴിലാളി മരിച്ചു. റിയാദില്‍ നിന്ന് 500 കിലോമീറ്റര്‍ അകലെ അഫീഫില്‍ കാലത്തീറ്റ നിര്‍മാണ കേന്ദ്രത്തിലെ യന്ത്രം പൊട്ടിത്തെറിച്ചായിരുന്നു അപകടം.

വിദേശ തൊഴിലാളി മരണപ്പെടുകയും രണ്ടു തൊഴിലാളികള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. വൈദ്യുതിയും ആവിയും ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന യന്ത്രത്തിലെ പ്രഷര്‍ ടാങ്ക് ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലം പൊട്ടിത്തെറിക്കുകയായിരുന്നു. സ്ഫോടനത്തില്‍ കാലിത്തീറ്റ നിര്‍മാണ കേന്ദ്രത്തില്‍ കേടുപാടുകളുണ്ടായി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/65010/the-expatriate-died-when-the-machine-exploded-in-the-factory)