---
title: "മലയാളി ദമ്പതികൾ മസ്കറ്റിൽ താമസസ്ഥലത്ത്​ മരിച്ചനിലയിൽ"
english_title: "A Malayali couple found dead at their residence in Muscat"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/65040/a-malayali-couple-found-dead-at-their-residence-in-muscat"
published_at: "2022-08-30T07:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/630d6dcbf3e03_death.jpg"
keywords: []
---

# മലയാളി ദമ്പതികൾ മസ്കറ്റിൽ താമസസ്ഥലത്ത്​ മരിച്ചനിലയിൽ

> **Lead Summary:** **ഒമാൻ :** തിരുവനന്തപുരം കിളിമാനൂർ സ്വദേശികളായ ദമ്പതികളെ ഒമാൻ തലസ്ഥാനമായ മസ്കറ്റിലെ റൂവിയിലെ താമസസ്ഥലത്ത്​ മരിച്ചനിലയിൽ കണ്ടെത്തി.

## Article Content

**ഒമാൻ :** തിരുവനന്തപുരം കിളിമാനൂർ സ്വദേശികളായ ദമ്പതികളെ ഒമാൻ തലസ്ഥാനമായ മസ്കറ്റിലെ റൂവിയിലെ താമസസ്ഥലത്ത്​ മരിച്ചനിലയിൽ കണ്ടെത്തി.

വിളക്കാട്ടുകോണം തോപ്പിൽ അബ്ദുൽ മനാഫ്, ഭാര്യ അലീമ ബീവി എന്നിവരാണ്​ മരിച്ചത്. ഞായറാഴ്ച ഉച്ചയോടെ റൂവി അല്‍ ഫലാജ് ഹോട്ടലിന് അടുത്തുള്ള അപ്പാര്‍ട്ട്മെന്‍റിൽ ഇരുവരെയും മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു എന്നാണ്​ ബന്ധുക്കൾക്ക്​ ലഭിച്ച വിവരം.

കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. മനാഫ്​ ജോലി ചെയ്തിരുന്ന കമ്പനിയുടെ നേതൃത്വത്തിൽ മൃതദേഹങ്ങൾ നാട്ടിലേക്ക്​ അയക്കാനുള്ള ശ്രമങ്ങൾ നടന്നുവരികയാണ്​.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/65040/a-malayali-couple-found-dead-at-their-residence-in-muscat)