പ്രവാസികളെ കൊള്ളയടിച്ചു; സഹോദരങ്ങൾ അറസ്റ്റിൽ

 പ്രവാസികളെ കൊള്ളയടിച്ചു; സഹോദരങ്ങൾ അറസ്റ്റിൽ
Oct 22, 2021 10:10 AM | By Anjana Shaji

കുവൈത്ത് സിറ്റി : കുവൈത്തില്‍(Kuwait) പ്രവാസികളെ കൊള്ളയടിച്ച (robbing expatriates)രണ്ട് സൗദി സഹോദരങ്ങളെ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തു.

പലചരക്ക് സാധനങ്ങള്‍ ലക്ഷ്യമിട്ടാണ് ഇവര്‍ കവര്‍ച്ച നടത്തിയത്. പ്രതികളില്‍ ഒരാള്‍ മുനിസിപ്പല്‍ ഉദ്യോഗസ്ഥനായി ചമഞ്ഞും മറ്റൊരാള്‍ മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥനെന്ന വ്യാജേനയുമാണ് കവര്‍ച്ച നടത്തി വന്നത്.

രണ്ട് സഹോദരങ്ങള്‍ ഉള്‍പ്പെടുന്ന സംഘം 10 ദിവസത്തിലേറെയായി ഇത്തരത്തില്‍ പല സ്ഥലങ്ങളില്‍ കവര്‍ച്ച നടത്തുന്നതായി ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗത്തിന് പ്രതികളെ കുറിച്ച് വിവരം ലഭിക്കുകകയും തുടര്‍ന്ന് ഇവരെ പിടികൂടാന്‍ കെണിയൊരുക്കുകയും ആയിരുന്നു.

കവര്‍ച്ചയ്ക്കിടെ രണ്ട് സഹോദരങ്ങളെയും കയ്യോടെ പിടികൂടി. പലചരക്ക് സാധനങ്ങള്‍ മോഷ്ടിച്ചിട്ടുണ്ടെന്നും ഏഴ് മോഷണങ്ങള്‍ നടത്തിയെന്നും പിടിയിലായ പ്രതികള്‍ കുറ്റസമ്മതം നടത്തി.

പ്രവാസികളെയാണ് ഇവര്‍ കൊള്ളയടിച്ചിരുന്നത്. ഇവര്‍ നടത്തിയിട്ടുള്ള കൂടുതല്‍ കുറ്റകൃത്യങ്ങളെ കുറിച്ച് അറിയാന്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.

robbery; Brothers arrested

Next TV

Related Stories
കുവൈത്തില്‍ കൊവിഡ് വൈറസിന്റെ ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചു

Dec 9, 2021 06:41 AM

കുവൈത്തില്‍ കൊവിഡ് വൈറസിന്റെ ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചു

കുവൈത്തില്‍ കൊവിഡ് വൈറസിന്റ ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ...

Read More >>
 ജനറൽ ബിപിൻ റാവത്തിന്റെ നിര്യാണത്തിൽ ഒമാൻ അനുശോചനം രേഖപ്പെടുത്തി

Dec 8, 2021 11:09 PM

ജനറൽ ബിപിൻ റാവത്തിന്റെ നിര്യാണത്തിൽ ഒമാൻ അനുശോചനം രേഖപ്പെടുത്തി

തമിഴ്‍നാട്ടിലുണ്ടായ ഹെലികോപ്‍ടർ അപകടത്തിൽ ജീവൻ നഷ്ടപെട്ട ഇന്ത്യയുടെ സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തിന്റെ നിര്യാണത്തിൽ ഒമാൻ അനുശോചനം...

Read More >>
മാനദണ്ഡങ്ങള്‍ പാലിക്കാത്ത പ്രവാസികളുടെ ഡ്രൈവിങ് ലൈസന്‍സും ശമ്പളവുമുൾപ്പെടെയുള്ള റദ്ദാക്കുന്നു

Dec 8, 2021 10:50 PM

മാനദണ്ഡങ്ങള്‍ പാലിക്കാത്ത പ്രവാസികളുടെ ഡ്രൈവിങ് ലൈസന്‍സും ശമ്പളവുമുൾപ്പെടെയുള്ള റദ്ദാക്കുന്നു

കുവൈത്തില്‍ ഡ്രൈവിങ് ലൈസന്‍സുകള്‍ സ്വന്തമാക്കിയിട്ടുള്ള പ്രവാസികള്‍ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടോ എന്ന് പരിശോധിക്കാന്‍...

Read More >>
പ്രവാസി മലയാളി ഹൃദയസ്‍തംഭനം മൂലം മരിച്ചു

Dec 8, 2021 09:04 PM

പ്രവാസി മലയാളി ഹൃദയസ്‍തംഭനം മൂലം മരിച്ചു

മലയാളി ജിദ്ദയിൽ ഹൃദയസ്തംഭനം മൂലം...

Read More >>
യൂണിയന്‍കോപ് കൊട്ടോപിയയുമായി ധാരണാപത്രം ഒപ്പുവെച്ചു

Dec 8, 2021 08:04 PM

യൂണിയന്‍കോപ് കൊട്ടോപിയയുമായി ധാരണാപത്രം ഒപ്പുവെച്ചു

യൂണിയന്‍കോപ് കൊട്ടോപിയയുമായി ധാരണാപത്രം...

Read More >>
ഉംറക്ക് നേരിട്ട് വീസ; നാട്ടിൽ നിന്നു ഇനി എല്ലാവർക്കും ഉംറക്കെത്താം

Dec 8, 2021 04:20 PM

ഉംറക്ക് നേരിട്ട് വീസ; നാട്ടിൽ നിന്നു ഇനി എല്ലാവർക്കും ഉംറക്കെത്താം

നാട്ടിൽ നിന്നു ഇനി എല്ലാവർക്കും ഉംറക്കെത്താം. ഇന്ത്യക്കാർക്ക് ഉംറക്ക് നേരിട്ട് വീസകൾ അനുവദിച്ചു...

Read More >>
Top Stories