മലയാളിയുടെ 3.7 കോടിയുടെ ലംബോര്‍ഗിനി അബുദാബിയില്‍ നിന്ന്‍ കൊച്ചിയിലേക്ക് പറന്നു; ചെലവ് 10 ലക്ഷം

മലയാളിയുടെ 3.7 കോടിയുടെ ലംബോര്‍ഗിനി അബുദാബിയില്‍ നിന്ന്‍ കൊച്ചിയിലേക്ക് പറന്നു;  ചെലവ് 10 ലക്ഷം
Oct 22, 2021 10:39 AM | By Shalu Priya

അബുദാബി : പ്രവാസി വ്യാപാരിയുടെ ലംബോര്‍ഗിനി(Lamborghini) അബുദാബിയില്‍ (Abu Dhabi) നിന്ന്  കൊച്ചിയിലേക്ക്(Kochi) പറന്നെത്തി.മലപ്പുറം തിരൂര്‍ സ്വദേശി റഫീഖിന്റെ 3.7 കോടി രൂപ വിലയുള്ള കാറാണ് വിമാന മാര്‍ഗം കൊച്ചിയിലെത്തിച്ചത്.

ബുധനാഴ്ച പുലര്‍ച്ചെയാണ് കാര്‍ അബുദാബിയില്‍ നിന്ന് കൊച്ചിയിലെത്തിച്ചത്. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ആദ്യമായാണ് ഇത്തരത്തില്‍ വിദേശത്ത് നിന്ന് കാര്‍ വിമാന മാര്‍ഗം എത്തിക്കുന്നത്. 

ഇത്തിഹാദ് വിമാനത്തിലാണ് ലംബോര്‍ഗിനി കൊണ്ടുവന്നത്. കസ്റ്റംസിന്റെ കാര്‍നെറ്റ് സ്‌കീം പ്രകാരമാണ് അബുദാബി രജിസ്‌ട്രേഷനിലുള്ള കാര്‍ കേരളത്തിലെത്തിച്ചത്.

ഈ പദ്ധതി അനുസരിച്ച് വിദേശത്ത് നിന്ന് കൊണ്ടു വരുന്ന കാറുകള്‍ ഇവിടെ നികുതി അടയ്‌ക്കേണ്ടതില്ല. ആറു മാസം വരെ കേരളത്തില്‍ ഉപയോഗിക്കാം. അതിന് ശേഷം മടക്കി കൊണ്ടുപോകണം. വിമാന മാര്‍ഗം കാര്‍ കൊച്ചിയിലെത്തിക്കുന്നതിന് ഏകദേശം 10 ലക്ഷം രൂപയാണ് ചെലവായത്.

Lamborghini flew from Abu Dhabi to Kochi

Next TV

Related Stories
വാഹനങ്ങളുടെ ഫാൻസി നമ്പർ ലേലം 18ന്

Dec 7, 2021 04:46 PM

വാഹനങ്ങളുടെ ഫാൻസി നമ്പർ ലേലം 18ന്

വെബ്സൈറ്റ് വഴിയോ ദുബായ് ഡ്രൈവ് ആപ്പ് വഴിയോ കസ്റ്റമർ ഹാപ്പിനസ് കേന്ദ്രങ്ങളിൽ നേരിട്ടെത്തിയോ റജിസ്ട്രേഷൻ...

Read More >>
അബുദാബി റോഡുകളിൽ ഡ്രൈവറില്ലാ ടാക്സികൾ

Dec 7, 2021 11:11 AM

അബുദാബി റോഡുകളിൽ ഡ്രൈവറില്ലാ ടാക്സികൾ

നവീന ക്യാമറകളുടെയും സെൻസറുകളുടെയും സഹായത്തോടെ മറ്റു വാഹനങ്ങളുടെ സാന്നിധ്യം സ്വയം മനസ്സിലാക്കി...

Read More >>
ഒമിക്രോണിനെ നേരിടാനുള്ള കഴിവും അനുഭവസമ്പത്തും രാജ്യത്തിനുണ്ട് : സൗദി

Dec 2, 2021 12:00 PM

ഒമിക്രോണിനെ നേരിടാനുള്ള കഴിവും അനുഭവസമ്പത്തും രാജ്യത്തിനുണ്ട് : സൗദി

കൊറോണ വൈറസിന്റെ പുതിയ വകഭേദമായ ഒമിക്രോണിനെ നേരിടാനുള്ള കഴിവും അനുഭവസമ്പത്തും രാജ്യത്തിനുണ്ടെന്നും വ്യക്തികളെയും സമൂഹത്തെയും സംരക്ഷിക്കാൻ...

Read More >>
യുഎഇയിൽ കോവിഡ് ബാധിച്ചു മരിച്ച പ്രവാസികളുടെ മക്കൾക്കു വിദ്യാഭ്യാസ സഹായ പദ്ധതി

Dec 2, 2021 11:30 AM

യുഎഇയിൽ കോവിഡ് ബാധിച്ചു മരിച്ച പ്രവാസികളുടെ മക്കൾക്കു വിദ്യാഭ്യാസ സഹായ പദ്ധതി

യുഎഇയിൽ കോവിഡ് ബാധിച്ചു മരിച്ച പ്രവാസികളുടെ മക്കളുടെ വിദ്യാഭ്യാസത്തിന് സഹായ പദ്ധതിയുമായി യുഎഇയിലെ ഓഹരി വിപണന സ്ഥാപനം. കുട്ടികളുടെ...

Read More >>
കു​വൈ​ത്തി​ൽ ഡി​സം​ബ​ർ ​മു​ത​ൽ ത​ണു​പ്പ്​ ശ​ക്ത​മാ​കും

Dec 1, 2021 04:11 PM

കു​വൈ​ത്തി​ൽ ഡി​സം​ബ​ർ ​മു​ത​ൽ ത​ണു​പ്പ്​ ശ​ക്ത​മാ​കും

കു​വൈ​ത്തി​ൽ ഡി​സം​ബ​ർ ​മു​ത​ൽ ത​ണു​പ്പ്​...

Read More >>
കോവിഡ് മുക്തി പട്ടികയിൽ യു.എ.ഇ ഒന്നാം സ്ഥാനത്ത്

Dec 1, 2021 03:46 PM

കോവിഡ് മുക്തി പട്ടികയിൽ യു.എ.ഇ ഒന്നാം സ്ഥാനത്ത്

ആഗോള കോവിഡ് മുക്തി പട്ടികയിൽ യു.എ.ഇ ഒന്നാം...

Read More >>
Top Stories