13കാരിയായ മകളെ നാട്ടിലെത്തിച്ച് ഉപേക്ഷിച്ചു; കുടുംബപ്രശ്നങ്ങളെ തുടർന്ന് നടന്നത് ഞെട്ടിക്കുന്ന സംഭവം

13കാരിയായ  മകളെ നാട്ടിലെത്തിച്ച് ഉപേക്ഷിച്ചു; കുടുംബപ്രശ്നങ്ങളെ തുടർന്ന് നടന്നത് ഞെട്ടിക്കുന്ന സംഭവം
Oct 22, 2021 11:07 AM | By Shalu Priya

മനാമ : ബഹ്റൈനിൽ ഏഷ്യൻ സ്കൂളിൽ പഠിച്ചിരുന്ന എട്ടാം ക്ലാസ് വിദ്യാർഥിനിക്കു തുടർപഠനത്തിന് എൻഒസി നൽകാൻ കുട്ടിയുടെ പിതാവിനോടു നിർദേശിച്ചു സംസ്ഥാന ബാലാവകാശ കമ്മിഷൻ ഉത്തരവായി.

നിയമപരമായി വിവാഹബന്ധം വേർപിരിഞ്ഞിട്ടില്ലാത്ത അച്ഛൻ അമ്മയുടെ വീസ റദ്ദാക്കുകയും കുട്ടിയെയും അമ്മയെയും തന്ത്രപരമായി നാട്ടിലെത്തിക്കുകയും ഉപേക്ഷിക്കുകയും ചെയ്തുവെന്നും ബഹ്റൈനിലെ സ്കൂളിൽ പഠിക്കുന്നതിനുള്ള അവസരം നിഷേധിച്ചു എന്നുമുള്ള കുട്ടിയുടെ പരാതി പരിഗണിച്ചു കമ്മിഷൻ അംഗം റെനി ആന്റണിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

ഉത്തരവ് കൈപ്പറ്റി ഒരാഴ്ചയ്ക്കുള്ളിൽ കുട്ടിക്ക് എൻഒസി നൽകണം. കുട്ടിയോടൊപ്പം ബഹ്റൈനിൽ പോകുന്നതിനുള്ള വീസ ആവശ്യങ്ങൾക്ക് അമ്മയ്ക്ക് എൻഒസി ഇ–മെയിലായി അയയ്ക്കണമെന്നും നിർദേശിച്ചു. കുട്ടികളുടെ അവകാശ സംരക്ഷണവുമായി ബന്ധപ്പെട്ടു ഐക്യരാഷ്ട്രസംഘടന നടത്തിയ പ്രഖ്യാപനം ബഹ്റൈൻ അംഗീകരിച്ചിട്ടുള്ളതാണ്.

ഉത്തരവ് അനുസരിക്കാത്ത പക്ഷം കുട്ടിക്ക് അമ്മയോടൊപ്പം ബഹ്റൈനിൽ പോകാനും തുടർപഠനത്തിനുള്ള എൻഒസി ഉൾപ്പെടെ ലഭ്യമാക്കാനും ബഹ്റൈനിലെ ഇന്ത്യൻ അംബാസഡർ നടപടി സ്വീകരിക്കണമെന്നു കമ്മിഷൻ ശുപാർശ ചെയ്തു.

നടപടി സംബന്ധിച്ച് 30 ദിവസത്തിനകം റിപ്പോർട്ട് നൽകാനും നിർദേശം നൽകി. തിരുവല്ല സ്വദേശിയായ കുട്ടി മാതാപിതാക്കൾക്കൊപ്പം ബഹ്റൈനിൽ താമസിക്കുകയായിരുന്നു. കുടുംബപ്രശ്നങ്ങളെ തുടർന്ന് ഈയിടെ കുട്ടിയെയും അമ്മയെയും കേരളത്തിൽ വിട്ട് അച്ഛൻ ബഹ്റൈനിൽ പോകുകയും അവരറിയാതെ ടിസി വാങ്ങി നാട്ടിലേക്ക് അയക്കുകയുമായിരുന്നു. കമ്മിഷൻ കൂടിക്കാഴ്ചയിൽ അമ്മയോടൊപ്പം കുട്ടി പങ്കെടുക്കുകയും അച്ഛൻ വിട്ടുനിൽക്കുകയും ചെയ്തു.

Father abandons daughter; Ordered to continue studies in Bahrain

Next TV

Related Stories
വാഹനങ്ങളുടെ ഫാൻസി നമ്പർ ലേലം 18ന്

Dec 7, 2021 04:46 PM

വാഹനങ്ങളുടെ ഫാൻസി നമ്പർ ലേലം 18ന്

വെബ്സൈറ്റ് വഴിയോ ദുബായ് ഡ്രൈവ് ആപ്പ് വഴിയോ കസ്റ്റമർ ഹാപ്പിനസ് കേന്ദ്രങ്ങളിൽ നേരിട്ടെത്തിയോ റജിസ്ട്രേഷൻ...

Read More >>
അബുദാബി റോഡുകളിൽ ഡ്രൈവറില്ലാ ടാക്സികൾ

Dec 7, 2021 11:11 AM

അബുദാബി റോഡുകളിൽ ഡ്രൈവറില്ലാ ടാക്സികൾ

നവീന ക്യാമറകളുടെയും സെൻസറുകളുടെയും സഹായത്തോടെ മറ്റു വാഹനങ്ങളുടെ സാന്നിധ്യം സ്വയം മനസ്സിലാക്കി...

Read More >>
ഒമിക്രോണിനെ നേരിടാനുള്ള കഴിവും അനുഭവസമ്പത്തും രാജ്യത്തിനുണ്ട് : സൗദി

Dec 2, 2021 12:00 PM

ഒമിക്രോണിനെ നേരിടാനുള്ള കഴിവും അനുഭവസമ്പത്തും രാജ്യത്തിനുണ്ട് : സൗദി

കൊറോണ വൈറസിന്റെ പുതിയ വകഭേദമായ ഒമിക്രോണിനെ നേരിടാനുള്ള കഴിവും അനുഭവസമ്പത്തും രാജ്യത്തിനുണ്ടെന്നും വ്യക്തികളെയും സമൂഹത്തെയും സംരക്ഷിക്കാൻ...

Read More >>
യുഎഇയിൽ കോവിഡ് ബാധിച്ചു മരിച്ച പ്രവാസികളുടെ മക്കൾക്കു വിദ്യാഭ്യാസ സഹായ പദ്ധതി

Dec 2, 2021 11:30 AM

യുഎഇയിൽ കോവിഡ് ബാധിച്ചു മരിച്ച പ്രവാസികളുടെ മക്കൾക്കു വിദ്യാഭ്യാസ സഹായ പദ്ധതി

യുഎഇയിൽ കോവിഡ് ബാധിച്ചു മരിച്ച പ്രവാസികളുടെ മക്കളുടെ വിദ്യാഭ്യാസത്തിന് സഹായ പദ്ധതിയുമായി യുഎഇയിലെ ഓഹരി വിപണന സ്ഥാപനം. കുട്ടികളുടെ...

Read More >>
കു​വൈ​ത്തി​ൽ ഡി​സം​ബ​ർ ​മു​ത​ൽ ത​ണു​പ്പ്​ ശ​ക്ത​മാ​കും

Dec 1, 2021 04:11 PM

കു​വൈ​ത്തി​ൽ ഡി​സം​ബ​ർ ​മു​ത​ൽ ത​ണു​പ്പ്​ ശ​ക്ത​മാ​കും

കു​വൈ​ത്തി​ൽ ഡി​സം​ബ​ർ ​മു​ത​ൽ ത​ണു​പ്പ്​...

Read More >>
കോവിഡ് മുക്തി പട്ടികയിൽ യു.എ.ഇ ഒന്നാം സ്ഥാനത്ത്

Dec 1, 2021 03:46 PM

കോവിഡ് മുക്തി പട്ടികയിൽ യു.എ.ഇ ഒന്നാം സ്ഥാനത്ത്

ആഗോള കോവിഡ് മുക്തി പട്ടികയിൽ യു.എ.ഇ ഒന്നാം...

Read More >>
Top Stories