---
title: "ഹൃദയാഘാതം മൂലം മരിച്ച പ്രവാസിയുടെ മൃതദേഹം നാട്ടിലെത്തിച്ചു"
english_title: "The body of the expatriate who died due to heart attack was brought home"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/65257/the-body-of-the-expatriate-who-died-due-to-heart-attack-was-brought-home"
published_at: "2022-08-31T07:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/630eba4e02d9d_death.jpg"
keywords: []
---

# ഹൃദയാഘാതം മൂലം മരിച്ച പ്രവാസിയുടെ മൃതദേഹം നാട്ടിലെത്തിച്ചു

> **Lead Summary:** **റിയാദ്: **ഹൃദയാഘാതത്തെ തുടര്‍ന്ന് മരണമടഞ്ഞ തമിഴ്‌നാട് തിരുന്നല്‍വേലി സ്വദേശി ബാലാജി സുബ്രഹ്മണ്യന്റെ മൃതദേഹം കേളി കലാസാംസ്‌കാരിക വേദി ജീവകാരുണ്യ വിഭാഗം പ്രവര്‍ത്തകരുടെ ഇടപെടലില്‍ നാട്ടിലെത്തിച്ചു.

## Article Content

**റിയാദ്: **ഹൃദയാഘാതത്തെ തുടര്‍ന്ന് മരണമടഞ്ഞ തമിഴ്‌നാട് തിരുന്നല്‍വേലി സ്വദേശി ബാലാജി സുബ്രഹ്മണ്യന്റെ മൃതദേഹം കേളി കലാസാംസ്‌കാരിക വേദി ജീവകാരുണ്യ വിഭാഗം പ്രവര്‍ത്തകരുടെ ഇടപെടലില്‍ നാട്ടിലെത്തിച്ചു.

രണ്ടു മാസം മുന്‍പാണ് ബാലാജി പുതിയ വിസയില്‍ ഹൗസ് ഡ്രൈവര്‍ ജോലിക്കായി റിയാദിലെ സുവൈദിയില്‍ എത്തിയത്. നെഞ്ചുവേദനയെ തുടര്‍ന്ന് ഒരാഴ്ച മുന്‍പ് അല്‍ഹയാത്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഹൃദയാഘാതത്തെ തുടര്‍ന്ന് മരണപ്പെടുകയായിരുന്നു.

സുബ്രഹ്മണ്യന്‍ - ബ്രഹ്മശക്തി ദമ്പതികളുടെ മകനാണ്. ഭാര്യ സുഭ, രണ്ട് മക്കള്‍. മൃതദേഹം നാട്ടിലെത്തിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് സഹായം അഭ്യര്‍ത്ഥിച്ച് ഹയ്യു സഹാഫ പോലീസ് സ്റ്റേഷനിലെ മുതിര്‍ന്ന ഓഫീസര്‍ മുഹമ്മദ് ഫവാസ് കേളിയുമായി ബന്ധപ്പെട്ടതിനെ തുടര്‍ന്ന് കേളി ജീവകാരുണ്യ വിഭാഗം വിഷയം ഏറ്റെടുക്കുകയായിരുന്നു.

കേളി പ്രവര്‍ത്തകര്‍ നാട്ടിലെ ബന്ധുക്കളുമായി ബന്ധപ്പെടുകയും മൃതദേഹം നാട്ടിലെത്തിക്കുന്നതിനാവശ്യമായ രേഖകള്‍ ശരിയാക്കുകയും ചെയ്തു.

മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള ചെലവുകള്‍ പൂര്‍ണ്ണമായും ബാലാജിയുടെ സ്‌പോണ്‍സറാണ് വഹിച്ചത്. കഴിഞ്ഞ ദിവസത്തെ ശ്രീലങ്കന്‍ എയര്‍ലൈന്‍സില്‍ നാട്ടിലെത്തിച്ച മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/65257/the-body-of-the-expatriate-who-died-due-to-heart-attack-was-brought-home)