---
title: "മാതാവ് ഷോപ്പിങ്ങിന് പോയി; കാറിൽ കുടുങ്ങിയ 2 വയസ്സുകാരന് രക്ഷകരായി പൊലീസ്"
english_title: "Mother went shopping; Police rescued 2-year-old boy trapped in car"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/65273/mother-went-shopping-police-rescued-2-year-old-boy-trapped-in-car"
published_at: "2022-08-31T09:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/630ed79211c0f_Untitled-2-Recovered.jpg"
keywords: []
---

# മാതാവ് ഷോപ്പിങ്ങിന് പോയി; കാറിൽ കുടുങ്ങിയ 2 വയസ്സുകാരന് രക്ഷകരായി പൊലീസ്

> **Lead Summary:** **അബുദാബി : **സൂപ്പർമാർക്കറ്റിൽ നിന്ന് സാധനങ്ങൾ വാങ്ങുന്നതിനായി മാതാവ് പോയതിനാൽ തനിച്ചായതിനെ തുടർന്ന് കാറിൽ കുടുങ്ങിയ രണ്ട് വയസ്സുകാരനെ പൊലീസ് രക്ഷപ്പെടുത്തി.

## Article Content

**അബുദാബി : **സൂപ്പർമാർക്കറ്റിൽ നിന്ന് സാധനങ്ങൾ വാങ്ങുന്നതിനായി മാതാവ് പോയതിനാൽ തനിച്ചായതിനെ തുടർന്ന് കാറിൽ കുടുങ്ങിയ രണ്ട് വയസ്സുകാരനെ പൊലീസ് രക്ഷപ്പെടുത്തി.

ആൺകുട്ടിയെ കാറിലെ കുട്ടിയുടെ സീറ്റിലായിരുന്നു ബെല്‍റ്റിട്ട് ഇരുത്തിയിരുന്നത്. ഇതിൽ കുട്ടി കുടുങ്ങിക്കിടക്കുകയായിരുന്നുവെന്ന് ഫെഡറൽ പബ്ലിക് പ്രോസിക്യൂഷൻ ട്വിറ്ററിൽ അറിയിച്ചു.

കാറിന്റെ ഡോർ ഒാട്ടോമാറ്റിക്കായി പൂട്ടുകയും കുട്ടി അകത്ത് കുടുങ്ങുകയുമായിരുന്നു. ഷോപ്പിങ് കഴിഞ്ഞ് തിരിച്ചെത്തിയ മാതാവിന് കാറിന്റെ താക്കോൽ അകത്ത് തന്നെയായിരുന്നതിനാൽ വാതിൽ തുറക്കാൻ കഴിഞ്ഞില്ല.

ഇതോടെ കുട്ടി അപകടത്തിലാണെന്ന് മനസ്സിലാക്കിയ അവർ സഹായത്തിനായി പൊലീസിനെ ബന്ധപ്പെട്ടതായി ഫെഡറൽ പ്രോസിക്യൂട്ടർമാർ പറഞ്ഞു. അഞ്ചു മിനിറ്റിനുള്ളിൽ അവിടെയെത്തിയ പൊലീസ് വിദഗ്‌ധൻ കാറിന്റെ വാതിലുകൾ തുറന്ന് കുട്ടിയെ പുറത്തെടുത്തു.

വൈകിയിരുന്നെങ്കിൽ കുട്ടിയുടെ ആരോഗ്യനില വഷളാകുകയോ ശ്വാസംമുട്ടി ജീവഹാനി വരെ സംഭവിക്കാൻ ഇടയാക്കുമായിരുന്നുവെന്നും അധികൃതർ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/65273/mother-went-shopping-police-rescued-2-year-old-boy-trapped-in-car)