---
title: "സൗദി അറേബ്യയില്‍ ഭൂമികുലുക്കം"
english_title: "Earthquake in Saudi Arabia."
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/65410/earthquake-in-saudi-arabia"
published_at: "2022-08-31T16:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/630f43893c5f8_RIYAD.jpg"
keywords: []
---

# സൗദി അറേബ്യയില്‍ ഭൂമികുലുക്കം

> **Lead Summary:** **റിയാദ്: **സൗദി അറേബ്യയില്‍ ഭൂമികുലുക്കം. തെക്ക് പടിഞ്ഞാറന്‍ സൗദിയിലെ അല്‍ബാഹയില്‍ പടിഞ്ഞാര്‍ ഭാഗത്ത് ഭൂകമ്പം അനുഭവപ്പെട്ടതായി ജിയോളജിക്കല്‍ സര്‍വേ അതോറിറ്റി അറിയിച്ചു.

## Article Content

**റിയാദ്: **സൗദി അറേബ്യയില്‍ ഭൂമികുലുക്കം. തെക്ക് പടിഞ്ഞാറന്‍ സൗദിയിലെ അല്‍ബാഹയില്‍ പടിഞ്ഞാര്‍ ഭാഗത്ത് ഭൂകമ്പം അനുഭവപ്പെട്ടതായി ജിയോളജിക്കല്‍ സര്‍വേ അതോറിറ്റി അറിയിച്ചു.

ഇന്ന് രാവിലെ 9:34നാണ് ഭൂകമ്പമുണ്ടായത്. പ്രത്യേക സാങ്കേതിക വിദഗ്ധര്‍ സ്ഥലത്തേക്ക് പോയിട്ടുണ്ടെന്ന് അതോറിറ്റി വ്യക്തമാക്കി.

അല്‍ബാഹയുടെ തെക്ക് പടിഞ്ഞാര്‍ 18 കിലോമീറ്റര്‍ ദൂര പരിധിയില്‍ നടന്ന ഭൂകമ്പം റിക്ചര്‍ സ്‌കെയിലില്‍ 4.3 രേഖപ്പെടുത്തിയതായി കാലാവസ്ഥ വിദഗ്ധന്‍ അബ്ദുല്‍ അസീസ് അല്‍ഹുസൈനി ട്വീറ്റ് ചെയ്തു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/65410/earthquake-in-saudi-arabia)