പ്രവാസികള്‍ക്ക് ആരോഗ്യ സുരക്ഷ; കേരളത്തിലെ ഡോക്ടറെ കാണാം ആപ്പ് വഴി

പ്രവാസികള്‍ക്ക് ആരോഗ്യ സുരക്ഷ; കേരളത്തിലെ ഡോക്ടറെ കാണാം ആപ്പ് വഴി
Oct 22, 2021 12:08 PM | By Shalu Priya

ദുബായ് : ഗൾഫിലെ പ്രവാസികൾക്ക് മൊബൈൽ ഫോൺ വഴി കേരളത്തിലെ ഡോക്ടറെ കാണാനും, നാട്ടിലുള്ള കുടുംബത്തിന് ചികിൽസ ഉറപ്പാക്കാനും സൗകര്യമൊരുക്കുന്ന മൊബൈൽ ആപ്ലിക്കേഷൻ അവതരിപ്പിക്കുകയാണ് കേരളത്തിലെ ഒരു സ്റ്റാർട്ട് അപ്പ്.

ദുബായ് ജൈറ്റക്സ് സാങ്കേതിക മേളയിൽ അവതരിപ്പിച്ച 'ഷോപ്പ്ഡോക്' ആപ്ലിക്കേഷന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. ആപ്ലിക്കേഷന്‍റെ പ്രവർത്തനം വിപുലമാക്കാൻ തയാറായി നിക്ഷേപകരും രംഗത്തെത്തിയിട്ടുണ്ട്.

കേരളത്തിലെ ഏത് മെഡിക്കൽ ഡോക്ടർക്കും ഷോപ്പ്ഡോക് എന്ന ആപ്ലിക്കേഷനിൽ വെർച്വൽ ക്ലിനിക്കുകൾ തുടങ്ങാം. പ്രാഥമികാരോഗ്യ കേന്ദ്രം മുതൽ വൻകിട ആശുപത്രികൾക്ക് വരെ ഇതിൽ ക്ലിനിക്ക് ആരംഭിക്കാം. നിലവിൽ അത്തരം ഇരുനൂറോളം ക്ലിനിക്കുകൾ ഷോപ്പ് ഡോക്കിലുണ്ട്.

സ്ഥാപകനും സി ഇ ഒയുമായ ഷിഹാബ് മക്കാനിയിൽ സഹസ്ഥാപകനും സി ഒ ഒയുമായ റാസിഖ് അഷ്റഫ് എന്നിവരാണ് ആപ്പ് ജിറ്റെക്സിൽ അവതരിപ്പിച്ചത്.

ഗൾഫിലെ പ്രവാസികൾക്ക് ചികിത്സ തേടാനും നാട്ടിലെ കുടുംബാംഗങ്ങൾക്ക് ചികിൽസ ഉറപ്പാക്കാനും ഇതിൽ സംവിധാനങ്ങളുണ്ട്.ജിറ്റൈക്സിൽ മികച്ച പ്രതികരണമാണ് ഷോപ്പ് ഡോക്കിന് ലഭിച്ചത്.ഗൾഫിലെ ആരോഗ്യകേന്ദ്രങ്ങളെ കൂടി ഉൾപ്പെടുത്തി പ്രവർത്തനം കൂടുതൽ വിപുലമാക്കാനുള്ള തയാറെടുപ്പിലാണ് സംരംഭകർ.

Health care for expatriates

Next TV

Related Stories
കുവൈത്തില്‍ കൊവിഡ് വൈറസിന്റെ ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചു

Dec 9, 2021 06:41 AM

കുവൈത്തില്‍ കൊവിഡ് വൈറസിന്റെ ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചു

കുവൈത്തില്‍ കൊവിഡ് വൈറസിന്റ ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ...

Read More >>
 ജനറൽ ബിപിൻ റാവത്തിന്റെ നിര്യാണത്തിൽ ഒമാൻ അനുശോചനം രേഖപ്പെടുത്തി

Dec 8, 2021 11:09 PM

ജനറൽ ബിപിൻ റാവത്തിന്റെ നിര്യാണത്തിൽ ഒമാൻ അനുശോചനം രേഖപ്പെടുത്തി

തമിഴ്‍നാട്ടിലുണ്ടായ ഹെലികോപ്‍ടർ അപകടത്തിൽ ജീവൻ നഷ്ടപെട്ട ഇന്ത്യയുടെ സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തിന്റെ നിര്യാണത്തിൽ ഒമാൻ അനുശോചനം...

Read More >>
മാനദണ്ഡങ്ങള്‍ പാലിക്കാത്ത പ്രവാസികളുടെ ഡ്രൈവിങ് ലൈസന്‍സും ശമ്പളവുമുൾപ്പെടെയുള്ള റദ്ദാക്കുന്നു

Dec 8, 2021 10:50 PM

മാനദണ്ഡങ്ങള്‍ പാലിക്കാത്ത പ്രവാസികളുടെ ഡ്രൈവിങ് ലൈസന്‍സും ശമ്പളവുമുൾപ്പെടെയുള്ള റദ്ദാക്കുന്നു

കുവൈത്തില്‍ ഡ്രൈവിങ് ലൈസന്‍സുകള്‍ സ്വന്തമാക്കിയിട്ടുള്ള പ്രവാസികള്‍ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടോ എന്ന് പരിശോധിക്കാന്‍...

Read More >>
പ്രവാസി മലയാളി ഹൃദയസ്‍തംഭനം മൂലം മരിച്ചു

Dec 8, 2021 09:04 PM

പ്രവാസി മലയാളി ഹൃദയസ്‍തംഭനം മൂലം മരിച്ചു

മലയാളി ജിദ്ദയിൽ ഹൃദയസ്തംഭനം മൂലം...

Read More >>
യൂണിയന്‍കോപ് കൊട്ടോപിയയുമായി ധാരണാപത്രം ഒപ്പുവെച്ചു

Dec 8, 2021 08:04 PM

യൂണിയന്‍കോപ് കൊട്ടോപിയയുമായി ധാരണാപത്രം ഒപ്പുവെച്ചു

യൂണിയന്‍കോപ് കൊട്ടോപിയയുമായി ധാരണാപത്രം...

Read More >>
ഉംറക്ക് നേരിട്ട് വീസ; നാട്ടിൽ നിന്നു ഇനി എല്ലാവർക്കും ഉംറക്കെത്താം

Dec 8, 2021 04:20 PM

ഉംറക്ക് നേരിട്ട് വീസ; നാട്ടിൽ നിന്നു ഇനി എല്ലാവർക്കും ഉംറക്കെത്താം

നാട്ടിൽ നിന്നു ഇനി എല്ലാവർക്കും ഉംറക്കെത്താം. ഇന്ത്യക്കാർക്ക് ഉംറക്ക് നേരിട്ട് വീസകൾ അനുവദിച്ചു...

Read More >>
Top Stories