---
title: "ഖത്തറില്‍ നാളെ മുതല്‍ പെട്രോള്‍ വില ഉയരും"
english_title: "Petrol price will rise in Qatar from tomorrow"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/65478/petrol-price-will-rise-in-qatar-from-tomorrow"
published_at: "2022-08-31T22:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/630f8fb4542b2_petrol.jpg"
keywords: []
---

# ഖത്തറില്‍ നാളെ മുതല്‍ പെട്രോള്‍ വില ഉയരും

> **Lead Summary:** **ദോഹ: **2022 സെപ്തംബര്‍ മാസത്തിലേക്കുള്ള ഇന്ധനവില ഖത്തര്‍ എനര്‍ജി ഇന്ന് പ്രഖ്യാപിച്ചു. ഇതനുസരിച്ച് പ്രീമിയം പെട്രോളിന് സെപ്തംബറില്‍ അഞ്ച് ദിര്‍ഹം വര്‍ധിക്കും.

## Article Content

**ദോഹ: **2022 സെപ്തംബര്‍ മാസത്തിലേക്കുള്ള ഇന്ധനവില ഖത്തര്‍ എനര്‍ജി ഇന്ന് പ്രഖ്യാപിച്ചു. ഇതനുസരിച്ച് പ്രീമിയം പെട്രോളിന് സെപ്തംബറില്‍ അഞ്ച് ദിര്‍ഹം വര്‍ധിക്കും.

1.95 റിയാലായിരിക്കും അടുത്ത മാസം മുതല്‍ ഒരു ലിറ്റര്‍ പ്രീമിയം പെട്രോളിന്റെ വില. നിലവില്‍ ഇത് 1.90 ആണ്. സൂപ്പര്‍ ഗ്രേഡ് പെട്രോള്‍, ഡീസല്‍ വില ഓഗസ്റ്റ് മാസത്തെ തന്നെ തുടരും. സൂപ്പര്‍ ഗ്രേഡ് പെട്രോളിന് 2.10 റിയാലും ഡീസലിന് 2.05 റിയാലുമാണ് സെപ്തംബറിലെ വില.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/65478/petrol-price-will-rise-in-qatar-from-tomorrow)