---
title: "ബഹ്റൈനിൽ മരിച്ച വിനോദന്റെ മൃതദേഹം നാളെ പുലർച്ചെ നാട്ടിലെത്തിക്കും "
english_title: "The body of the entertainer who died in Bahrain will be brought home tomorrow morning"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/65480/the-body-of-the-entertainer-who-died-in-bahrain-will-be-brought-home-tomorrow-morning"
published_at: "2022-08-31T22:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/630f93ea85c84_vinodhan_velam.jpg"
keywords: []
---

# ബഹ്റൈനിൽ മരിച്ച വിനോദന്റെ മൃതദേഹം നാളെ പുലർച്ചെ നാട്ടിലെത്തിക്കും 

> **Lead Summary:** **മനാമ : ** ബഹ്റൈനിലെ സൽമാനിയയിൽ ഹൃദയാഘാതം മൂലം അന്തരിച്ച വേളം ചെറുകുന്ന് കുളങ്ങരത്ത് വിനോദൻ ന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ പൂർത്തിയായി.

## Article Content

**മനാമ : ** ബഹ്റൈനിലെ സൽമാനിയയിൽ ഹൃദയാഘാതം മൂലം അന്തരിച്ച വേളം ചെറുകുന്ന് കുളങ്ങരത്ത് വിനോദൻ ന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ പൂർത്തിയായി.

ദമസ്താനിലെ ക്രിസ്റ്റൽ ബേക്കറി ജീവനക്കാരനായിരുന്ന വിനോദൻ നെഞ്ചുവേദനയെ തുടർന്ന് കുഴഞ്ഞു വീണപ്പോൾ സുഹൃത്തുക്കൾ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

വ്യാഴാഴ്ച നാട്ടിലെത്തിക്കുന്ന മൃതദേഹം രാവിലെ 9 മണിക്ക് വീട്ടുവളപ്പിൽ സംസ്ക്കരിക്കും.

അച്ഛൻ: പരേതനായ ചാത്തു. അമ്മ: പരേതയായ ചി രുത. ഭാര്യ: നിഷ (ആശാവർക്കർ വേളം ) മക്കൾ: സ്നേഹ വിനോദ് (വിദ്യാർത്ഥി മാർ ബസേലിയസ് കോളേജ് കോട്ടയം) ഹരിദേവ് വിനോദ് (വിദ്യാർത്ഥി നടുപ്പൊയിൽ യു.പി.സ്കൂൾ) സഹോദരങ്ങൾ: കണ്ണൻ, ബാലൻ, ചന്ദ്രി, ഗീത, മോളി, പരേതനായ നാണു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/65480/the-body-of-the-entertainer-who-died-in-bahrain-will-be-brought-home-tomorrow-morning)