---
title: "റോളയിൽ ചേലക്കാട് ഉസ്താദ് അനുസ്മരണം 3 ന് "
english_title: "Commemoration of Chelakad Ustad at Rolla on 3"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/65612/commemoration-of-chelakad-ustad-at-rolla-on-3"
published_at: "2022-09-01T14:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63107ae07f07f_CHELAKKAD_USTHAD.jpg"
keywords: []
---

# റോളയിൽ ചേലക്കാട് ഉസ്താദ് അനുസ്മരണം 3 ന് 

> **Lead Summary:** **ഷാർജ: **ഷാർജ എസ്കെഎസ്എസ്എഫ് മലപ്പുറം, കോഴിക്കോട് ജില്ല കമ്മിറ്റിയുടെ സംയുക്താഭിമുഖ്യത്തിൽ ചേലക്കാട് ഉസ്താദ് അനുസ്മരണം സംഘടിപ്പിക്കുന്നു.

## Article Content

**ഷാർജ: **ഷാർജ എസ്കെഎസ്എസ്എഫ് മലപ്പുറം, കോഴിക്കോട് ജില്ല കമ്മിറ്റിയുടെ സംയുക്താഭിമുഖ്യത്തിൽ ചേലക്കാട് ഉസ്താദ് അനുസ്മരണം സംഘടിപ്പിക്കുന്നു.

സെപ്റ്റംബർ മൂന്നാം തീയ്യതി റോളയിലുള്ള റഫീഖാസ് റസ്റ്റോറന്റിൽ രാത്രി 9 മണിക്കാണ് പരിപാടി. പരിപാടിയോട് അനുബന്ധിച്ച് ഖത്മുൽ ഖുർആൻ, മജ്ലിസുന്നൂർ, അസ്മാൽ ഹുസ്ന എന്നിവയും സംഘടിപ്പിക്കുന്നു.

എല്ലാ വിശ്വാസികളെയും പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നതായി ഷാർജ എസ്കെഎസ്എസ്എഫ് കോഴിക്കോട് ജില്ലാ പ്രസിഡണ്ട് ജാസിം തങ്ങളും, മലപ്പുറം ജില്ലാ പ്രസിഡണ്ട് ആബിദ് യമാനിയും അറിയിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/65612/commemoration-of-chelakad-ustad-at-rolla-on-3)