---
title: "ഒമാനിലെ അപ്പാര്‍ട്ട്മെന്റില്‍ തീപിടുത്തം; ഏഴ് പേരെ രക്ഷപ്പെടുത്തി"
english_title: "Apartment fire in Oman; Seven people were rescued"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/65938/apartment-fire-in-oman-seven-people-were-rescued"
published_at: "2022-09-02T23:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6312412277d04_oman.jpg"
keywords: []
---

# ഒമാനിലെ അപ്പാര്‍ട്ട്മെന്റില്‍ തീപിടുത്തം; ഏഴ് പേരെ രക്ഷപ്പെടുത്തി

> **Lead Summary:** **മസ്‍കത്ത്: **ഒമാനിലെ ഒരു അപ്പാര്‍ട്ട്മെന്റിലുണ്ടായ തീപിടുത്തം നിയന്ത്രണ വിധേയമാക്കാന്‍ സാധിച്ചതായി സിവില്‍ ‍ഡിഫന്‍സ് ആന്റ് ആംബുലന്‍സ് അതോറിറ്റി അറിയിച്ചു.

## Article Content

**മസ്‍കത്ത്: **ഒമാനിലെ ഒരു അപ്പാര്‍ട്ട്മെന്റിലുണ്ടായ തീപിടുത്തം നിയന്ത്രണ വിധേയമാക്കാന്‍ സാധിച്ചതായി സിവില്‍ ‍ഡിഫന്‍സ് ആന്റ് ആംബുലന്‍സ് അതോറിറ്റി അറിയിച്ചു.

ദോഫാർ ഗവർണറേറ്റിലെ സലാല ഔഖാദ് മേഖലയിലാണ് ബഹുനില കെട്ടിടത്തിന് തീപിടിച്ചത്. തീപിടുത്തമുണ്ടായ സമയത്ത് കെട്ടിടത്തിൽ കുടുങ്ങിപ്പോയ ഏഴുപേരെ അവിടെ നിന്ന് രക്ഷപ്പെടുത്തിയാതായും സിവിൽ ഡിഫൻസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നുണ്ട്. ഇവരുടെ ആരോഗ്യ നില തൃപ്തികരമാണ്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/65938/apartment-fire-in-oman-seven-people-were-rescued)