പ്രവാസികൾ സൂക്ഷിക്കുക; പണം തട്ടാന്‍ വ്യാജന്‍മാര്‍ ഫോണ്‍ കോള്‍ വഴിയും

പ്രവാസികൾ സൂക്ഷിക്കുക; പണം തട്ടാന്‍ വ്യാജന്‍മാര്‍ ഫോണ്‍ കോള്‍ വഴിയും
Oct 22, 2021 03:28 PM | By Shalu Priya

അബുദാബി : മുന്നറിയിപ്പുകള്‍ നല്‍കിയിട്ടും പൊലീസ്, ബാങ്ക് ഉദ്യോഗസ്ഥരെന്ന വ്യാജേന ഫോണിൽ വിളിച്ചുള്ള തട്ടിപ്പ് തുടരുന്നു. മലയാളികളടക്കം ഒട്ടേറേ പേർക്ക് ദിവസവും ഇത്തരത്തിലുള്ള വ്യാജ സന്ദേശവും ഫോൺ വിളികളും ലഭിക്കുന്നുണ്ട്. ചതിയിൽപെട്ടവർ പുറത്തു പറയുകയോ പരാതിപ്പെടുകയോ ചെയ്യാത്തതിനാൽ ഇരകളുടെ എണ്ണവും കൂടുന്നു.

പൊലീസ് ചമഞ്ഞ് ഫോൺ വിളി

സാമൂഹിക പ്രവർത്തകനും പത്തനംതിട്ട സ്വദേശിയുമായ നിബു സാം ഫിലിപ്പിന് ദുബായ് പൊലീസിൽ നിന്നെന്ന് പറഞ്ഞ് കഴിഞ്ഞ ദിവസം 3 തവണ ഫോൺ വിളിയെത്തി. എമിറേറ്റ്സ് ഐഡി (തിരിച്ചറിയൽ കാർഡ്) നമ്പർ ആവശ്യപ്പെട്ടായിരുന്നു വിളി.

അനധികൃത താമസക്കാരെ കണ്ടെത്തുന്നതിനും വാക്സീൻ എടുത്തവരാണോ എന്ന് പരിശോധിക്കാനുമാണെന്നായിരുന്നു വിശദീകരണം. 15 വർഷമായി അബുദാബിയിലാണെന്ന് അറിയിച്ചപ്പോൾ പറഞ്ഞേ മതിയാകൂ എന്നായി.

സംസാരത്തിനിടെ ദുബായ് പൊലീസിൽ നിന്നാണെന്ന് അറിയിച്ച് എത്തിയ ഒടിപി നമ്പറും ചോദിച്ചു. ഇത് പറയാൻ വിസമ്മതിച്ചതോടെ കോൾ വിഛേദിച്ചു. തൃശൂർ സ്വദേശിയും ഇൻകാസ് യുഎഇ വൈസ് പ്രസിഡന്റുമായ എൻ.പി. രാമചന്ദ്രനും ഇത്തരം വിളി എത്തി.

സ്പീക്കറിലിട്ട് സംസാരിച്ചുകൊണ്ടിരിക്കെ ഒടിപി ചോദിച്ചപ്പോൾ വാഹനമോടിക്കുകയാണെന്നും എടുക്കാനാവില്ലെന്നും പറഞ്ഞ് ഫോൺകോൾ വിഛേദിച്ചു. പൊലീസിന്റെ ഫോൺ വിഛേദിച്ചതിന് നായിഫ് പൊലീസ് സ്റ്റേഷനിലെത്തി 10,000 ദിർഹം പിഴ അടയ്ക്കാനായിരുന്നു നിർദേശം.

ബാങ്കിന്റെ പേരിലും തട്ടിപ്പ്

യുഎഇ സെൻട്രൽ ബാങ്കിന്റെ പേരിലാണ് മറ്റൊരു തട്ടിപ്പ്. സുരക്ഷാ കാരണങ്ങളാൽ അക്കൗണ്ട് (എടിഎം, ഡെബിറ്റ്, ക്രെഡിറ്റ് കാർഡ്) മരവിപ്പിക്കുകയാണെന്നും 24 മണിക്കൂറിനകം ബന്ധപ്പെട്ട് ശരിയായ വിവരം നൽകിയില്ലെങ്കിൽ അക്കൗണ്ട് സ്ഥിരമായി റദ്ദാക്കുമെന്നും അറിയിച്ച് അജ്മാനിൽ ജോലി ചെയ്യുന്ന കുന്നംകുളം വട്ടംപാടം സ്വദേശി ഫക്റുദ്ദീനാണ് വ്യാജ നിർദേശം ലഭിച്ചത്.ബാങ്കിന്റെയും വ്യാജ മുദ്രകളും പതിപ്പിച്ചിട്ടുണ്ട്.

കണ്ണടച്ച് വിശ്വസിക്കേണ്ട

വ്യാജ സന്ദേശവും ഫോൺ കോളും വിശ്വസിച്ച് വിവരങ്ങൾ നൽകുന്നവർക്ക് നിമിഷ നേരംകൊണ്ട് പണവും നഷ്ടപ്പെടും. അൽഐനിൽ ജോലി ചെയ്തിരുന്ന തിരുവനന്തപുരം സ്വദേശിനിക്ക് അര ലക്ഷം ദിർഹമാണ് ഇങ്ങനെ നഷ്ടമായത്.

യുഎഇയിൽ പല രേഖകളും എമിറേറ്റ്സ് ഐഡിയുമായി ബന്ധിപ്പിച്ചതിനാൽ, വ്യക്തിഗത രഹസ്യവിവരങ്ങൾ കൈമാറരുതെന്ന് അബുദാബി കുറ്റാന്വേഷണ വിഭാഗം ഡയറക്ടർ ബ്രിഗേഡിയർ ജനറൽ ഇംറാൻ അഹ്മദ് അൽ മസ്റൂഇ പറഞ്ഞു.

തട്ടിപ്പിനിരയായാൽ

തട്ടിപ്പിനിരയായെന്ന് ബോധ്യപ്പെട്ടാൽ ആദ്യം ബാങ്കിനെ അറിയിച്ച് അക്കൗണ്ടും ക്രെഡിറ്റ് കാർഡും മരവിപ്പിക്കുകയോ റദ്ദാക്കുകയോ ചെയ്യണം. ബാങ്കിൽ നൽകിയ വിലാസത്തിലോ നമ്പറിലോ മാറ്റമുണ്ടെങ്കിൽ നേരിട്ട് ശാഖയിലെത്തി വിവരങ്ങൾ പുതുക്കണം.

പരാതിപ്പെടാം 

  • ഹോട്ട് ലൈൻ 800 2626
  • എസ്എംഎസ് 2828
  • ഏറ്റവും അടുത്തുള്ള പൊലീസ് സ്റ്റേഷനിൽ.Fraudsters use phone calls to extort money

Next TV

Related Stories
 ജനറൽ ബിപിൻ റാവത്തിന്റെ നിര്യാണത്തിൽ ഒമാൻ അനുശോചനം രേഖപ്പെടുത്തി

Dec 8, 2021 11:09 PM

ജനറൽ ബിപിൻ റാവത്തിന്റെ നിര്യാണത്തിൽ ഒമാൻ അനുശോചനം രേഖപ്പെടുത്തി

തമിഴ്‍നാട്ടിലുണ്ടായ ഹെലികോപ്‍ടർ അപകടത്തിൽ ജീവൻ നഷ്ടപെട്ട ഇന്ത്യയുടെ സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തിന്റെ നിര്യാണത്തിൽ ഒമാൻ അനുശോചനം...

Read More >>
മാനദണ്ഡങ്ങള്‍ പാലിക്കാത്ത പ്രവാസികളുടെ ഡ്രൈവിങ് ലൈസന്‍സും ശമ്പളവുമുൾപ്പെടെയുള്ള റദ്ദാക്കുന്നു

Dec 8, 2021 10:50 PM

മാനദണ്ഡങ്ങള്‍ പാലിക്കാത്ത പ്രവാസികളുടെ ഡ്രൈവിങ് ലൈസന്‍സും ശമ്പളവുമുൾപ്പെടെയുള്ള റദ്ദാക്കുന്നു

കുവൈത്തില്‍ ഡ്രൈവിങ് ലൈസന്‍സുകള്‍ സ്വന്തമാക്കിയിട്ടുള്ള പ്രവാസികള്‍ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടോ എന്ന് പരിശോധിക്കാന്‍...

Read More >>
പ്രവാസി മലയാളി ഹൃദയസ്‍തംഭനം മൂലം മരിച്ചു

Dec 8, 2021 09:04 PM

പ്രവാസി മലയാളി ഹൃദയസ്‍തംഭനം മൂലം മരിച്ചു

മലയാളി ജിദ്ദയിൽ ഹൃദയസ്തംഭനം മൂലം...

Read More >>
യൂണിയന്‍കോപ് കൊട്ടോപിയയുമായി ധാരണാപത്രം ഒപ്പുവെച്ചു

Dec 8, 2021 08:04 PM

യൂണിയന്‍കോപ് കൊട്ടോപിയയുമായി ധാരണാപത്രം ഒപ്പുവെച്ചു

യൂണിയന്‍കോപ് കൊട്ടോപിയയുമായി ധാരണാപത്രം...

Read More >>
ഉംറക്ക് നേരിട്ട് വീസ; നാട്ടിൽ നിന്നു ഇനി എല്ലാവർക്കും ഉംറക്കെത്താം

Dec 8, 2021 04:20 PM

ഉംറക്ക് നേരിട്ട് വീസ; നാട്ടിൽ നിന്നു ഇനി എല്ലാവർക്കും ഉംറക്കെത്താം

നാട്ടിൽ നിന്നു ഇനി എല്ലാവർക്കും ഉംറക്കെത്താം. ഇന്ത്യക്കാർക്ക് ഉംറക്ക് നേരിട്ട് വീസകൾ അനുവദിച്ചു...

Read More >>
ഡോളറിനെതിരെ രൂപയുടെ മൂല്യം താഴ്ചയിലേക്ക്; നേട്ടം പ്രവാസികൾ

Dec 8, 2021 03:37 PM

ഡോളറിനെതിരെ രൂപയുടെ മൂല്യം താഴ്ചയിലേക്ക്; നേട്ടം പ്രവാസികൾ

ഡോളറിനെതിരെ രൂപയുടെ മൂല്യം എട്ടാഴ്ചത്തെ താഴ്ചയിലേക്കു എത്തിയതോടെ ദിർഹം-രൂപ വിനിമയ നിരക്കിലെ നേട്ടം സ്വന്തമാക്കി...

Read More >>
Top Stories