---
title: "ഒമാനില്‍ വന്‍ മയക്കുമരുന്ന് വേട്ട; 470 കിലോ ലഹരിമരുന്നുകളുമായി പ്രവാസികള്‍ അറസ്റ്റില്‍"
english_title: "Three expatriates were caught in a massive drug bust in Oman."
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/66079/three-expatriates-were-caught-in-a-massive-drug-bust-in-oman"
published_at: "2022-09-03T16:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63133e536f6ef_drugs.jpg"
keywords: []
---

# ഒമാനില്‍ വന്‍ മയക്കുമരുന്ന് വേട്ട; 470 കിലോ ലഹരിമരുന്നുകളുമായി പ്രവാസികള്‍ അറസ്റ്റില്‍

> **Lead Summary:** **മസ്കറ്റ്:** ഒമാനില്‍ നടത്തിയ വന്‍ മയക്കുമരുന്ന് വേട്ടയില്‍ പിടിയിലായത് മൂന്ന് പ്രവാസികള്‍. കോസ്റ്റ് ഗാര്‍ഡ് പൊലീസ് ബോട്ടുകളാണ് ലഹരിമരുന്നുമായി മുസന്ദം ഗവര്‍ണറേറ്റിലേക്ക് കടക്കാന്‍ ശ്രമിച്ച മൂന്ന് പ്രവാസികളെ അറസ്റ്റ് ചെയ്തത്.

## Article Content

**മസ്കറ്റ്:** ഒമാനില്‍ നടത്തിയ വന്‍ മയക്കുമരുന്ന് വേട്ടയില്‍ പിടിയിലായത് മൂന്ന് പ്രവാസികള്‍. കോസ്റ്റ് ഗാര്‍ഡ് പൊലീസ് ബോട്ടുകളാണ് ലഹരിമരുന്നുമായി മുസന്ദം ഗവര്‍ണറേറ്റിലേക്ക് കടക്കാന്‍ ശ്രമിച്ച മൂന്ന് പ്രവാസികളെ അറസ്റ്റ് ചെയ്തത്.

ഏഷ്യക്കാരാണ് അറസ്റ്റിലായത്. വിവിധ തരത്തിലുള്ള 470 കിലോഗ്രാം മയക്കുമരുന്നാണ് ഇവരില്‍ നിന്ന് പിടിച്ചെടുത്തത്. കറുപ്പ്, ലഹരി ഗുളികകള്‍, ഹാഷിഷ് എന്നിവ പിടിച്ചെടുത്തവയില്‍ ഉള്‍പ്പടും. അറസ്റ്റിലായവര്‍ക്കെതിരായ നിയമ നടപടികള്‍ പൂര്‍ത്തിയാക്കി വരുന്നതായി റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/66079/three-expatriates-were-caught-in-a-massive-drug-bust-in-oman)