---
title: "ഒമാനില്‍ തൊഴിലാളികളുടെ താമസസ്ഥലത്ത് ഉള്‍പ്പെടെ രണ്ടിടങ്ങളില്‍ തീപിടിത്തം"
english_title: "Fire breaks out at two places in Oman, including workers' accommodation"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/66100/fire-breaks-out-at-two-places-in-oman-including-workers-accommodation"
published_at: "2022-09-03T19:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/631357afbb8f1_fire.jpg"
keywords: []
---

# ഒമാനില്‍ തൊഴിലാളികളുടെ താമസസ്ഥലത്ത് ഉള്‍പ്പെടെ രണ്ടിടങ്ങളില്‍ തീപിടിത്തം

> **Lead Summary:** **മസ്കറ്റ്: **ഒമാനില്‍ രണ്ട് സ്ഥലങ്ങളിലുണ്ടായ തീപിടിത്തം സിവില്‍ ഡിഫന്‍സ് വിഭാഗം നിയന്ത്രണവിധേയമാക്കി.

## Article Content

**മസ്കറ്റ്: **ഒമാനില്‍ രണ്ട് സ്ഥലങ്ങളിലുണ്ടായ തീപിടിത്തം സിവില്‍ ഡിഫന്‍സ് വിഭാഗം നിയന്ത്രണവിധേയമാക്കി.

സുര്‍ വിലായത്തില്‍ തൊഴിലാളികളുടെ താമസസ്ഥലത്തുണ്ടായ തീപിടിത്തം തെക്കന്‍ ശര്‍ഖിയ ഗവര്‍ണറേറ്റിലെ സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് വിഭാഗം നിയന്ത്രണ വിധേയമാക്കിയതായി സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് വിഭാഗം അറിയിച്ചു.

തെക്കന്‍ അല്‍ ബത്തിന ഗവര്‍ണറേറ്റിലെ നഖല്‍ വിലായത്തിലെ അല്‍ ഒബെയ്ദ് പ്രദേശത്ത് ഒരു ഫാമിലും തീപിടിത്തമുണ്ടായിരുന്നു. ഇതും വിജയകരമായി നിയന്ത്രണവിധേയമാക്കി. രണ്ട് സംഭവങ്ങളിലും ആര്‍ക്കും പരിക്കേറ്റിട്ടില്ല.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/66100/fire-breaks-out-at-two-places-in-oman-including-workers-accommodation)